പണ്ട് വാസ്കോ ഡ ഗാമ
കാപ്പാട് വന്നിറങ്ങിയ പോലെ
ഞാന്‍ നിന്നില്‍ വന്നിറങ്ങുന്നു.
ഇനിമേല്‍ നീ
ഞാന്‍ വന്നിറങ്ങിയ ഇടം
എന്നറിയപ്പെടും.
അവന്‍ അധികാരത്തോടെ
പറഞ്ഞു:
ഇല്ല നിനക്കിനി മുതല്‍
വേറെ വിലാസം.
അവള്‍ അവനെ
രൂക്ഷമായി നോക്കി.
പേടി കൊണ്ടല്പം ഭയന്ന്
നോക്കുകയാവുമെന്ന്
അവന്‍ കരുതി.
എന്നാലവള്‍
പ്രതിജ്ഞയെടുക്കുകയായിരുന്നുവെ ന്ന്
അവനൊട്ടും മനസ്സിലായതേയില്ല.
ഇതാ,തുടങ്ങിക്കഴിഞ്ഞു
സ്വാതന്ത്ര്യസമരം.
നിസ്സഹകരണം
ഉപവാസം
ഉപ്പു കുറുക്കല്‍
വിദേശവസ്ത്ര ബഹിഷക്കരണം
സ്വപ്നനൂല്പ്
ഒഴിഞ്ഞു പോ_യെന്ന്
അവസാനത്തെ ശ്വാസം വരെ
സ്വാതന്ത്ര്യത്തിനായുള്ള
മുറവിളി.
തടവും അടവും
തിരിച്ചറിഞ്ഞുള്ള മറുകടകം.
സ്വാതന്ത്ര്യപ്രഖ്യാപനം വരെ
അതിജീവിക്കുന്നതാരാവും?











