നരയുടെ സ്വകാര്യങ്ങൾ – (ജിതേഷ്ജി)

Facebook
Twitter
WhatsApp
Email
നര ഒരോര്‍മ്മപ്പെടുത്തലാണ്
ഓരോ മുടി നരയ്ക്കുമ്പോഴും
ഒരു കരിമ്പൂച്ച കുറുകെച്ചാടി മറയുന്നു.
നര;സൂര്യാംശുവിന്റെ നിഴല്‍ക്കുത്ത്.
നരച്ചവന്റെ ശിരസ്സ്
തെക്കോട്ട് പറക്കുന്ന തൂവെള്ളക്കൊറ്റി
നര;നിഗൂഡതകളുടെ കയ്യൊപ്പ്.
കാലത്തിനന്റെ മല ചുമന്നവന്
ഋതുഭേദങ്ങളുടെ നഖക്ഷതം
ആദ്യനര ഒരു താക്കീതാണ്
ആസക്തിയുടെ കൂടാരത്തില്‍ അന്തകന്റെ വിരല്‍പ്പാട്!
മുതിരുമ്പോള്‍ നരന്‍ നരയൊഴിയാബാധ
നര പിഴുതെന്നാലോ…?
നിഴലിനുനേരെ മഴുവോങ്ങും പാഴ് വേല…!
കാലത്തെ കരിതേക്കാന്‍
നരയെ കറുപ്പിക്കുമ്പോള്‍
നര നരനോട്പറയും സ്വകാര്യമായി……;
മരണത്തിന്ടെ ചിരി മറയ്ക്കാന്‍
എതു കരി കരുതും നീ…..?

About The Author

Leave a Reply

Your email address will not be published. Required fields are marked *