ചരിത്രവായനയ്ക്ക് – (പാവുമ്പ സഹദേവൻ)

ചരിത്രവായനയ്ക്ക് , നൂറ് ശതമാനവും സാമ്പത്തിക വ്യാഖ്യാനത്തെ ആശ്രയിക്കുന്നതിനെയാണ് , മാർക്സും ഏംഗൽസും താക്കീത് ചെയ്യുന്നത്. ചെറുപ്പത്തിൽ, ചരിത്രത്തിൻ്റെ ഭൗതിക വ്യാഖ്യാനം, ഒരു കാവ്യകല്പനയും കാല്പനിക വിപ്ലവ സ്വപ്നങ്ങളുമായാണ് എന്നെ ആവേശിച്ചിരുന്നത്. മധ്യവർഗ്ഗ യുവത്വത്തിൻ്റെ ഭ്രമത്മകമായ കാല്പനിക വിപ്ലവസങ്കല്പങ്ങളെ അതിവൈകാരികമായി ആവേശംകൊളളിപ്പിക്കുന്നതും തീപിടിപ്പിക്കുന്നതുമാണ് മാർക്സിൻ്റെ ചരിത്രത്തിൻ്റെ സാമ്പത്തിക വ്യാഖ്യാനം. ചരിത്രത്തിൻ്റെ ഭൗതിക വ്യാഖ്യാനത്തിൻ്റെ core point പിടി കിട്ടിയാൽ പിന്നെ ഒരു പ്രണയിനിയെ തന്നെ ആവശ്യമില്ലാതെ വരും. അത്രത്തോളം ആത്മാവിൽ കത്തിജ്ജ്വലിക്കുന്ന ഇന്ധനം കോരിയിടാൻ മാർക്സിൻ്റെ വിപ്ലവകരമായ […]
A SWEET TREAT – (Gopan Ambat)

Honey, golden nectar of the bees Lovely sweetness gather with ease A symbol of warmth and affection Gimbal of nature and its perfection Love’s embrace can heal and mend, Honey’s taste brings solace, a friend. In its loving embrace, we find delight, A sensation that ignites us all night. Oh! honey, flowers to buzzing bees, […]
കള്ളം പറയുന്നവൻ – (അഡ്വ: അനൂപ് കുറ്റൂർ)

കണ്ടനാളിലേ കള്ളം പറയുവോൻ കഴുത്തിനു ചുറ്റും നാക്കുള്ളവൻ കലമ്പുന്നതിൽകല്ലുവച്ച നുണയാൽ കണ്ടാൽകാളകളിക്കുംനിഷ്കളങ്കൻ. കാലുകുത്തുന്നിടംകുത്തിത്തിരിപ്പാൽ കലഹിപ്പിക്കുവാൻ കേങ്കേമനായവൻ കിട്ടുന്നിടത്തൊക്കെയടിക്കിട്ടുമ്പോൾ കമ്പിനീട്ടുന്നപതിനെട്ടാമടവുമായി. കാർക്കോടകനോ പഠിക്കാൻ മിടുക്കൻ കാറ്റുള്ളപ്പോൾ തൂറ്റണ വേലകൾ കാലുതിരുമ്മിയും വലിയവനാകാൻ കാലം തെളിക്കുന്ന കാലചക്രത്തിൽ. കണ്ടാദ്യ കാഴ്ചയിൽസത്യസന്ധനായി കേട്ടൊരു വാക്കിൽ വിനയമുളളവൻ കോലം കെട്ടുന്ന ആട്ടും തോലുമായി കറങ്ങിത്തിരിയുന്ന പുപ്പുലിയായി. കൊല്ലാക്കൊലയൻ വക്കീലായാൽ കള്ളം പറഞ്ഞവൻ നേട്ടമുണ്ടാക്കും കള്ളകഥകൾ കളവാൽ ചമച്ചവൻ കാര്യമാത്രയിൽ കോടാലിയായീടും. കള്ളം കൊണ്ടൊരന്യായം തീർക്കും കള്ളപ്പെരുമഴ ധാര ധാരയായി കൊട്ടുന്ന താളത്തിൽതുള്ളുമാളുകൾ കേമനന്ത്യത്തിൽ […]
ഓർമകളെ ഉണർത്തുന്ന സ്പർശം – (ജോസ് ക്ലെമന്റ്)

ആധുനികതയുടെ സമസ്ത പരിവേഷങ്ങളുമനുഭവിക്കുന്ന ലോകത്തിനു നടുവിലാണ് നമ്മുടെ വാസം. ഇവിടെ സുഖഭോഗങ്ങൾക്കിടയിലും അസ്വസ്ഥതയുടെ കൊടുങ്കാറ്റുകൾ നമ്മുടെ ജീവിത കിളിക്കൂടുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയൊക്കെ സാന്ത്വനത്തിന്റെ തണവ് നല്കാൻ സ്നേഹസ്പർശങ്ങളനിവാര്യമാണ്. കണ്ണിമ മുറുകെ പൂട്ടി നിലവിളിച്ച് അമ്മയിൽ നിന്നു പുറത്തേക്കു വന്ന നമ്മൾ ആദ്യമറിഞ്ഞതും സ്പർശത്തിന്റെ സാന്ത്വനമല്ലേ? സ്പർശം ഓർമകളെ ഉണർത്തുന്നുവെന്ന് ജോൺ കീറ്റ്സ് പറഞ്ഞപ്പോൾ സ്പർശത്തിന്റെ ഹൃദ്യത വർധിക്കുകയായിരുന്നു. സ്നേഹത്തിന്റെ നനവുള്ള സ്പർശം നമുക്കനുഭവിക്കാൻ കഴിയുമ്പോൾ നമ്മുടെ ശരീരത്തിനും മനസ്സിനും ഒരു ദൈവികോർജം തന്നെയാണ് ലഭ്യമാകുക. അത് നമ്മെ […]
എവിടെയാണ് നീ – (ശ്രീ മിഥില)

എവിടെയാണുനീ ഏതനന്തതീരഭൂവിൽ. മാനസവീണയിൽ സ്വരരാഗമുതിരുന്നു. ഒരു കിനാവിന്റെ നിലാവെളിച്ചത്തിൽ നീലനിശീധിനി തൻ നനുത്ത തീരത്തു (തിരഞ്ഞു ഞാൻനിന്നെ എവിടെയാണു നീ) ഏതോ അനന്തമാം തീരഭൂവിൽ തീരാത്തനോവിന്റെ തീരങ്ങളിൽ നിന്നെയും കാത്തു ഞാനിരുന്നു ഒരേകാന്ത ചിത്രമായി (തിരഞ്ഞു ഞാൻനിന്നെ എവിടെയാണു നീ) എത്രയോ ഗ്രീഷ്മവസന്തങ്ങളോടിയകന്നുപോയ് നിൻമിഴിപ്പൂക്കളും നിൻകവിൾച്ചുഴികളും ആർദ്രമാം പ്രണയത്തിനോർമ്മകൾ മാത്രമായ് (തിരഞ്ഞു നിന്നെഞാൻ എവിടെയാണു നീ) ഒരുരതിരാഗാലാപംപോലേ ഒരു ദീപനാളം പോലേ ഒരു മോഹസ്വർഗ്ഗമായ്‌നീ വരില്ലേ ചിലങ്കച്ചിനുക്കത്തിൻ താളമെൻ ഹൃത്തിന്റെ സ്പന്ദനമാക്കി ഞാൻ കാത്തിരുന്നു (തിരഞ്ഞു നിന്നെ […]
അച്ഛനും മകളും – (ഡോ. വേണു തോന്നയ്ക്കൽ)

ഒരിക്കൽ മകൾ അച്ഛനോട് പിന്നെയും വെജിറ്റബിൾ കട്ട്ലെറ്റ് ആവശ്യപ്പെട്ടു. മതി ഇനി വേണമെങ്കിൽ അമ്മയുണ്ടാക്കിത്തരും. കോഫി ഹൗസിന്റെ തെരക്കേറിയ ഭക്ഷണപ്പുരയിൽ ഇരുന്ന് അച്ഛൻ മകളോട് ക്ഷോഭിച്ചു. അതു കേട്ട് അവളുടെ കണ്ണുകൾ നനഞ്ഞു. മറ്റൊരിക്കൽ മകൾ ആവശ്യപ്പെടാതെ അച്ഛൻ അവൾക്ക് വയറു നിറയെ കട്ലറ്റ് വാങ്ങി നൽകി. അപ്പോഴും അവളുടെ കണ്ണുകൾ നനഞ്ഞു. പിന്നീടൊരിക്കൽ നിലാവുള്ള ഒരു രാത്രിയിൽ നാലുകെട്ടിന്റെ നടുമുറ്റത്തിരുന്ന് ആകാശച്ചെരുവിലെ നക്ഷത്രങ്ങളെ നോക്കി മകൾ ചിരിച്ചു. അതിലൊരാൾ അവളുടെ അച്ഛനായിരുന്നു.



