എവിടെയാണുനീ ഏതനന്തതീരഭൂവിൽ.
മാനസവീണയിൽ സ്വരരാഗമുതിരുന്നു.
ഒരു കിനാവിന്റെ നിലാവെളിച്ചത്തിൽ
നീലനിശീധിനി തൻ നനുത്ത തീരത്തു
(തിരഞ്ഞു ഞാൻനിന്നെ
എവിടെയാണു നീ)
ഏതോ അനന്തമാം തീരഭൂവിൽ
തീരാത്തനോവിന്റെ തീരങ്ങളിൽ
നിന്നെയും കാത്തു ഞാനിരുന്നു
ഒരേകാന്ത ചിത്രമായി
(തിരഞ്ഞു ഞാൻനിന്നെ
എവിടെയാണു നീ)
എത്രയോ ഗ്രീഷ്മവസന്തങ്ങളോടിയകന്നുപോയ്
നിൻമിഴിപ്പൂക്കളും നിൻകവിൾച്ചുഴികളും
ആർദ്രമാം പ്രണയത്തിനോർമ്മകൾ
മാത്രമായ്
(തിരഞ്ഞു നിന്നെഞാൻ
എവിടെയാണു നീ)
ഒരുരതിരാഗാലാപംപോലേ
ഒരു ദീപനാളം പോലേ
ഒരു മോഹസ്വർഗ്ഗമായ്‌നീ വരില്ലേ
ചിലങ്കച്ചിനുക്കത്തിൻ
താളമെൻ ഹൃത്തിന്റെ
സ്പന്ദനമാക്കി ഞാൻ കാത്തിരുന്നു
(തിരഞ്ഞു നിന്നെ ഞാൻ
എവിടെയാണു നീ)
About The Author
No related posts.