LIMA WORLD LIBRARY

അച്ഛനും മകളും – (ഡോ. വേണു തോന്നയ്ക്കൽ)

ഒരിക്കൽ
മകൾ
അച്ഛനോട്
പിന്നെയും
വെജിറ്റബിൾ കട്ട്ലെറ്റ്
ആവശ്യപ്പെട്ടു.

മതി
ഇനി വേണമെങ്കിൽ
അമ്മയുണ്ടാക്കിത്തരും.
കോഫി ഹൗസിന്റെ
തെരക്കേറിയ
ഭക്ഷണപ്പുരയിൽ
ഇരുന്ന്
അച്ഛൻ മകളോട്
ക്ഷോഭിച്ചു.
അതു കേട്ട് അവളുടെ
കണ്ണുകൾ നനഞ്ഞു.

മറ്റൊരിക്കൽ
മകൾ
ആവശ്യപ്പെടാതെ
അച്ഛൻ അവൾക്ക്
വയറു നിറയെ
കട്ലറ്റ് വാങ്ങി നൽകി.
അപ്പോഴും അവളുടെ കണ്ണുകൾ നനഞ്ഞു.

പിന്നീടൊരിക്കൽ
നിലാവുള്ള
ഒരു രാത്രിയിൽ
നാലുകെട്ടിന്റെ
നടുമുറ്റത്തിരുന്ന്
ആകാശച്ചെരുവിലെ
നക്ഷത്രങ്ങളെ നോക്കി
മകൾ ചിരിച്ചു.
അതിലൊരാൾ
അവളുടെ
അച്ഛനായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px