ഓർമകളെ ഉണർത്തുന്ന സ്പർശം – (ജോസ് ക്ലെമന്റ്)

Facebook
Twitter
WhatsApp
Email

ആധുനികതയുടെ സമസ്ത പരിവേഷങ്ങളുമനുഭവിക്കുന്ന ലോകത്തിനു നടുവിലാണ് നമ്മുടെ വാസം. ഇവിടെ സുഖഭോഗങ്ങൾക്കിടയിലും അസ്വസ്ഥതയുടെ കൊടുങ്കാറ്റുകൾ നമ്മുടെ ജീവിത കിളിക്കൂടുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയൊക്കെ സാന്ത്വനത്തിന്റെ തണവ് നല്കാൻ സ്നേഹസ്പർശങ്ങളനിവാര്യമാണ്. കണ്ണിമ മുറുകെ പൂട്ടി നിലവിളിച്ച് അമ്മയിൽ നിന്നു പുറത്തേക്കു വന്ന നമ്മൾ ആദ്യമറിഞ്ഞതും സ്പർശത്തിന്റെ സാന്ത്വനമല്ലേ? സ്പർശം ഓർമകളെ ഉണർത്തുന്നുവെന്ന് ജോൺ കീറ്റ്സ് പറഞ്ഞപ്പോൾ സ്പർശത്തിന്റെ ഹൃദ്യത വർധിക്കുകയായിരുന്നു. സ്നേഹത്തിന്റെ നനവുള്ള സ്പർശം നമുക്കനുഭവിക്കാൻ കഴിയുമ്പോൾ നമ്മുടെ ശരീരത്തിനും മനസ്സിനും ഒരു ദൈവികോർജം തന്നെയാണ് ലഭ്യമാകുക. അത് നമ്മെ ഉണർവും ഉന്മേഷവുമുള്ളവരാക്കിത്തീർക്കും. നമ്മുടെ സ്പർശങ്ങൾ വികലമാകാതിരിക്കണം. ജീവിതത്തെ കെടുത്തിക്കളയുന്ന സ്പർശങ്ങൾ നമ്മിൽ നിന്നുണ്ടാകരുത്. അതുപോലെ നമുക്കു മുണ്ടാകരുത്. ജീവിതത്തിന് താരും തളിരു മണിയിക്കുന്ന പാവന സ്പർശങ്ങൾ നമ്മിൽ നിന്നുണ്ടാകട്ടെ. സ്പർശങ്ങൾ വികാരമാകാതെ വിശുദ്ധമാകട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *