LIMA WORLD LIBRARY

വെയിലോർമ്മകൾ… – (ഉല്ലാസ് ശ്രീധർ)

  വേനലവധിയാണ് ഞങ്ങളുടെ നാടക പരീക്ഷണങ്ങളുടെ കാലം… ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടം പൂട്ടിയ വർഷം… എന്റെ അയൽവാസിയായ ഗോപന്റെ, അതിവിശാലമായ, നിറയെ മരങ്ങളുള്ള, കാട്ടിൽ വീട്ടിലെ പുരയിടത്തിലാണ് ഞങ്ങൾ നാടകം കളിക്കുന്നത്… വിഷുവിന്റെ തലേ ദിവസം… മീനവെയിലിന്റെ അവസാനത്തെ തിരി നാളം ആളിക്കത്തുകയാണ്… നെല്ലി മരത്തിന്റെ ചുവട്ടിൽ മത്തായി ഷാജുവിന്റെ നേതൃത്വത്തിൽ സ്റ്റേജിന്റെ പണി തകൃതിയായി നടക്കുന്നു… ഇപ്പുറത്ത് മാവിന്റെ തണലിലിരുന്ന് ഞാൻ നാടകം എഴുതി കൊണ്ടിരിക്കുമ്പോൾ നായകനാകണമെന്ന ആവശ്യവുമായി ഗോപൻ വന്നു… ആവശ്യം […]

അക്ഷയശ്രീ അവാർഡ് 2023

“പ്രത്യേക പുരസ്കാരം” ഇൻഫോസിസ് സഹസ്ഥാപകൻ SD ഷിബുലാൽ ഏർപ്പെടുത്തിയിരിക്കുന്ന, കേരളത്തിലെ ജൈവകർഷകർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡായ ‘അക്ഷയശ്രീ’ അവാർഡിൻ്റെ ഈ വർഷത്തെ പ്രത്യേക പുരസ്കാരത്തിന് അർഹനായിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി ശ്രീ ആർ രഘുനാഥാണ്. അഘോനി ബോറ ഉൾപ്പെടെ അപൂർവ്വങ്ങളായ 6 നെല്ലിനങ്ങൾ റാഗി, തിന, ചാമ തുടങ്ങിയ എട്ടിനം ചെറുധാ ന്യങ്ങൾ, പച്ചക്കറികൾ, കുരുമുളക് ,വാഴ, ഫലവൃക്ഷങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, മഞ്ഞൾ, ഇഞ്ചി, ഉഴുന്ന് ,മുതിര, ചെറുപയർ, വൻപയർ, കടല, കപ്പലണ്ടി, ചോളം, […]

റോസ് വനത്തിലെ രാജകുമാരനും ,രാജകുമാരിയും- ( മിനി സുരേഷ് )

ഹെൻസിൽ രാജകുമാരന്റെ പ്രധാന വിനോദമാണ് നായാട്ട്. ഒരു ദിവസം നായാട്ടിന് പോയപ്പോൾ രാജകുമാരന് വഴിതെറ്റി. പരിവാരങ്ങളായ ഭടന്മാർ അദ്ദേഹത്തെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല..ഒടുവിൽ അവർ സ്വരാജ്യത്തേക്ക് മടങ്ങിപ്പോയി. . ഉൾക്കാട്ടിലൂടെ വഴി തെറ്റി നടന്ന രാജകുമാരൻ വലിയ ഒരു മരത്തിന് സമീപമെത്തി.അവിടെ ഒരു പക്ഷിക്കൂട് താഴെ വീണ് കുഞ്ഞുങ്ങളെല്ലാം നിലത്ത് കിടക്കുന്നത് ഹെൻസിൽ കണ്ടു.ഒരുപഞ്ചവർണ്ണക്കിളിയമ്മ കരഞ്ഞു കൊണ്ട് മരത്തിന് ചുറ്റിനുംപറന്നു നടക്കുന്നുണ്ടായിരുന്നു. ഹെൻസിലിന് ദയ തോന്നി. രാജകുമാരൻ ആ കിളിക്കൂടും എടുത്ത് വലിയമരത്തിന് മുകളിൽ കയറി […]

വല്മീകം – (ജയകുമാർ. കോന്നി)

  കേഴുക കേഴുക കേരളമേ, കേളിയേറും” രാമരാജ്യമേ “, കന്യാകുമാരിത്തിരമാല തഴുകും, കൈരളിയാംപ്രിയ മലയാളമേ, കവികുലം പാടിപ്പുകഴ്ത്തിയ, കാവ്യാംഗനയാംകർമ്മ മേദിനി. കരളുരുകുന്നു തേങ്ങീടുന്നു’, കരുണാരഹിതരാം നിന്നരുമ – ക്കിടാങ്ങൾകാട്ടുമീ കാടത്തത്തിൽ, കദനംതാങ്ങാനാവാതെ പിടയുന്നു. കൊലമരണങ്ങൾ കോമരംതുള്ളുന്നു. കപട രാഷ്ട്രതന്ത്രമാർജ്ജാര വർഗം, കലിതുള്ളിയുറയുന്നു പാതവക്കിൽ. കരുത്തിൻകാവലാകേ ണ്ടുംകരങ്ങൾ, കൈവെടിയുന്നുകളിയാ യിച്ചിരിക്കുന്നു. കണ്ണീർച്ചാലുകൾനിണ നദിയായി, കർമ്മഭൂവിൻമാറിൽ പരക്കുന്നു. കലിയുഗകരാളദംഷ്ട്ര കാട്ടി, കേരള ധരേ,യെവിടേയ്ക്കാണീ ഭ്രമണം. കർമ്മയോഗികൾക്കു ജന്മമേകിയ, കാമ്യമാമീയജ്ഞശാല കത്തുന്നുവോ? കർമ്മികൾ ഹോമകുണ്ഡത്തിലെരിയുന്നുവോ?. കരുണതന്നുറവകൾ വറ്റിയോ? കാതരമായികേഴുമീപതി തർതൻ, ക്ലേശങ്ങളാറ്റുവാനെത്തുവതാരോ? […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 8 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 8 മറ്റൊരു മുറിയിൽ ആണ് മണിയറ ഒരുക്കിയിരുന്നത്. രണ്ടാം നിലയിൽ. നല്ല വിശാലമായ മുറി.ഒറ്റ മകൾ മാത്രമുള്ള ഒരു വീട്ടിൽ എന്തിനിത്ര മുറികൾ? അപ്പനും അമ്മയ്ക്കും ഒരു മുറി,മകൾക്ക് ഒന്ന് പിന്നെ ഒന്നോ രണ്ടോ മുറികൾ കൂടുതൽ ഉണ്ടായാൽ പോരെ? ആരെങ്കിലും വിരുന്നുകാർക്കു വേണ്ടി, ജോലിക്കാർക്ക് വേണ്ടി. ബേവച്ചൻ പുതിയ മുറി ശ്രദ്ധിച്ചു. മുറിയിൽ എല്ലാവിധ സംവിധാനങ്ങളും.ഇന്റർ കോം ടെലഫോൺ മുതൽ റ്റി വി വരെ. സാധാരണ ഇന്റർകോം കാണാറുള്ളത് ഓഫീസുകളിലൊ ക്കെയാണ് . ഇവിടെന്തിന്? […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 20 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 20   ഇറച്ചിക്കറിയും പോലീസ്സും ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എന്‍. സി.സി. ട്രെയിനിംഗ് നേടിയത് ചാരുംമൂട്ടില്‍ നിന്നാണ്. അത് ചാരുംമൂട് ചന്തയുടെ തെക്ക് ഭാഗത്തുളള വലിയവിളക്കാരുടെ സ്ഥലത്തുവച്ചായിരുന്നു. ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരുടെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ പഞ്ചസാര, ഗോതമ്പ്, അരി, മൈദ ഇതൊക്കെ കൊടുത്തിരുന്നു. റാഞ്ചിയിലെ മലയാളികളില്‍ ഒരു പ്രത്യേകത അവര്‍ പരസ്പരം സഹകരണമുളളവരാണ്. മാത്രവുമല്ല മതത്തിനതീതമായി മനുഷ്യത്വമുളളവരായിരുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപമെന്നപേരില്‍ കൊളളയും കൊലയും നടക്കുമ്പോള്‍ മലയാളികളായ താമരക്കുളം വാസ്സുപിളള, കോന്നിക്കാരന്‍ […]

MALABAR AFLAME : Lesson 27 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 27. Fusion 1963. Sara’s wedding day. Inside the church, in front of the madbaha (holy place in front of the worshippers where Qurbana is conducted) Rajan is given Holy Communion. He puts a gold ring on Sara’s right index finger. Antony’s sisters back home in India […]