കേഴുക കേഴുക കേരളമേ,
കേളിയേറും” രാമരാജ്യമേ “,
കന്യാകുമാരിത്തിരമാല തഴുകും,
കൈരളിയാംപ്രിയ മലയാളമേ,
കവികുലം പാടിപ്പുകഴ്ത്തിയ,
കാവ്യാംഗനയാംകർമ്മ മേദിനി.
കരളുരുകുന്നു തേങ്ങീടുന്നു’,
കരുണാരഹിതരാം നിന്നരുമ –
ക്കിടാങ്ങൾകാട്ടുമീ കാടത്തത്തിൽ,
കദനംതാങ്ങാനാവാതെ പിടയുന്നു.
കൊലമരണങ്ങൾ കോമരംതുള്ളുന്നു.
കപട രാഷ്ട്രതന്ത്രമാർജ്ജാര വർഗം,
കലിതുള്ളിയുറയുന്നു പാതവക്കിൽ.
കരുത്തിൻകാവലാകേ ണ്ടുംകരങ്ങൾ,
കൈവെടിയുന്നുകളിയാ യിച്ചിരിക്കുന്നു.
കണ്ണീർച്ചാലുകൾനിണ നദിയായി,
കർമ്മഭൂവിൻമാറിൽ പരക്കുന്നു.
കലിയുഗകരാളദംഷ്ട്ര കാട്ടി,
കേരള ധരേ,യെവിടേയ്ക്കാണീ ഭ്രമണം.
കർമ്മയോഗികൾക്കു ജന്മമേകിയ,
കാമ്യമാമീയജ്ഞശാല കത്തുന്നുവോ?
കർമ്മികൾ ഹോമകുണ്ഡത്തിലെരിയുന്നുവോ?.
കരുണതന്നുറവകൾ വറ്റിയോ?
കാതരമായികേഴുമീപതി തർതൻ,
ക്ലേശങ്ങളാറ്റുവാനെത്തുവതാരോ?
കോഴതൻഗന്ധം മണക്കുന്നു,
കോടികൾ തട്ടിയെടുക്കുന്നു,
കാമിനിമാർ കത്തിയെരിയുന്നു.
കാട്ടിലെചന്ദനഗന്ധവുമകലുന്നു.
കാട്ടുതീയായിപ്പടരുന്നു തിന്മകൾ,
കാട്ടാളക്കണയേറ്റു വീഴുന്നുനന്മകൾ,
കാനൽജലമായിമായുന്നു ജീവിതം,
കാണുവാൻകരുത്തില്ലീ കദനങ്ങൾ,
കണ്ണേപിന്മടങ്ങൂ,മൂക വല്മീകത്തിലൊളിക്കട്ടെ ഞാൻ











