“പ്രത്യേക പുരസ്കാരം”
ഇൻഫോസിസ് സഹസ്ഥാപകൻ SD ഷിബുലാൽ ഏർപ്പെടുത്തിയിരിക്കുന്ന, കേരളത്തിലെ ജൈവകർഷകർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡായ
‘അക്ഷയശ്രീ’ അവാർഡിൻ്റെ ഈ വർഷത്തെ പ്രത്യേക പുരസ്കാരത്തിന് അർഹനായിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി ശ്രീ ആർ രഘുനാഥാണ്.
അഘോനി ബോറ ഉൾപ്പെടെ അപൂർവ്വങ്ങളായ 6 നെല്ലിനങ്ങൾ റാഗി, തിന, ചാമ തുടങ്ങിയ എട്ടിനം ചെറുധാ ന്യങ്ങൾ, പച്ചക്കറികൾ, കുരുമുളക് ,വാഴ, ഫലവൃക്ഷങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, മഞ്ഞൾ, ഇഞ്ചി, ഉഴുന്ന് ,മുതിര, ചെറുപയർ, വൻപയർ, കടല, കപ്പലണ്ടി, ചോളം, കശുമാവ്, കവുങ്ങ്, തെങ്ങ്, ജാതി, പൈനാപ്പിൾ, വെച്ചൂർ പശുക്കൾ, മണിത്താറാവ്… കൂടാതെ 8 കുളങ്ങളിലെ വ്യത്യസ്തയിനം മത്സ്യങ്ങൾ തുടങ്ങിയവയാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
മെയ് നാലിന് പ്രശസ്ത ജൈവകർഷകനും പത്മശ്രീ ജേതാവുമായ “ശ്രീ .ചെറുവയൽ കെ .രാമനിൽ” നിന്ന് അവാർഡും പ്രശംസാപത്രവും ക്യാഷ് അവാർഡും ഏറ്റുവാങ്ങും.
About The Author
No related posts.