LIMA WORLD LIBRARY

ചങ്ങല കോർത്ത നാവുകൾ.. – (Dr. സിന്ധു ഹരികുമാർ)

നിദ്രവിട്ടുണരൂ നവയുഗപ്രബുധതേ.. വേട്ടനായ്ക്കൾ മുരളുന്നു വനാന്തരേ.. ചോരക്കറയാൽ തുരുമ്പായ ഖഡ്ഗവും.. ചില്ലുടഞ്ഞു ചിതറും ആദർശവും.. ഒരുമുഴം കയറിൽ തീർപ്പു കൽപ്പിക്കുന്നു.. വെറിയന്മാരുടെ വീരപരാക്രമം… നാവു ചങ്ങലയാക്കി രമിക്കണം… നാസ്തികന്മാർ നിറയുമരങ്ങിൽ നാം… തുടയിടുക്കിൽ ചുവന്നു ചാലിട്ടൊരു.. ഭ്രൂണത്തിനും കൊടി നിറങ്ങളുണ്ടോ?.. അരുതുകൾ ചെയ്യാനവകാശികളേറെയും.. ഊർദ്ധൻ വലിക്കും പോരാളികളനവധി… ക്ഷേളം പകർന്നു ക്ഷേമം പുലർത്തിടും.. പുതിയ ചിന്തകൾ പൂക്കും പുകച്ചുരുൾ.. സിരകളിൽ നിറയ്ക്കുന്ന ലഹരിയും ഇരുൾ പരക്കും വിവേചന ബുദ്ധിയും. സ്‌മൃതിപഥങ്ങളിലിന്നലകൾ മരിക്കുന്നു.. കടൽകലിയിൽ കര കാർന്നു തിന്നുന്നു.. […]

രാത്രിയുടെ സംഗീതം – (ആനി കോരുത്)

നിശബ്ദമായ രാത്രിയിൽ നിങ്ങൾ ഉറങ്ങാതിരുന്നിട്ടുണ്ടോ? അതും വേദനകളെ കൂട്ടുപിടിച്ച് എങ്കിൽ അതു തീർത്തും നിങ്ങളെ തകർത്തുകളയും …..എല്ലാവരും സുഖസുഷുപ്തിയിൽ. നിങ്ങൾ മാത്രം വേദനകളെ കൂട്ടുപിടിച്ച് അങ്ങനെ കണ്ണും തുറന്ന്.!അപ്പോൾ രാത്രിക്ക് ഒരുപാടു നീളം വയ്ക്കും. ക്ലോക്കിന്റെ സൂചി പോലും നീങ്ങുന്നതു എത്ര പതുക്കയാണെന്ന്നിങ്ങൾക്കു തോന്നും. പക്ഷേ ഞാനിത് നിത്യവും അനുഭവിക്കുന്നതാണ് വീണ്ടും ഒരു ഉറക്കമില്ലാത്ത രാത്രി കൂടി. കൂട്ടിന് ഹോം നേഴ്സിന്റെ താളാത്മകമായ കൂർക്കംവലി. കട്ടിലിലേയ്ക്ക് , ഒന്നുകിടന്നാൽ മതി അഞ്ചു മിനിറ്റിനകം അയാളുടെ , കൂർക്കംവലി […]

അണയാത്ത ദീപം – (ശ്രീ മിഥില)

ആകാശ സാഗര വീഥികളിൽ വെൺകലക്കീറിൻ നടുവിലായി ആനന്ദനർത്തനമാടിക്കളിക്കുന്ന നർത്തകിതൻമുഖപത്മംപോലെ ചാലിച്ചചന്ദനച്ചാറിൽ നനച്ചൊരു സുന്ദര ദേവതാ ശില്പമായി പൊട്ടിവിടർന്നൊരു മോഹനരൂപമേ നീയൊരു സ്വപ്നമരീചികയോ അങ്ങുമുകളിലക്കോട്ടതന്നിൽ തത്തിക്കളിക്കുന്ന താരകങ്ങൾ നിൻവിരിമാറിൽനിന്നൂർന്നുവീണ പൊന്നിൻപതക്കങ്ങളായിരുന്നോ അണയാത്ത ദീപമേ നിൻപ്രഭതൻ j നിത്യവസന്തമോ ഈയുലകം അർക്ക സൂര്യ ദിവാകരാ ഭുവനത്രയത്തിനു നായകാ 🙏

ലോകമേ കൺതുറക്കുക – (എം.തങ്കച്ചൻ ജോസഫ്)

ലോകമേ…കൺതുറക്കുക ആർദ്രമായ് കാണുക.. ആരോ ചെയ്ത പാപങ്ങൾക്ക് പിഴയേറ്റു ഞങ്ങൾ യാത്രയാകുന്നു… വിടരുവാൻ കൊതിച്ച ചെമ്പനീർ മൊട്ടുകൾ ഞങ്ങൾ.. തകരുവാൻ വിധിച്ചവർ നിങ്ങളല്ലെയോ. പാപത്തിൻ കറയറിയാതെ,പാരിൽ പിറന്നു പോയതോ ഞങ്ങൾ തൻ പാപം ആരാണ് ചൊല്ലുക ഞങ്ങൾക്കൊരുത്തരം? ലോകമേ കേൾക്കുക ഞങ്ങളുടെ രോദനങ്ങൾ.. രാസഗന്ധം നിറയുന്ന ഗാസഭൂമിയിൽനിന്നും യുദ്ധമില്ലാത്തൊരു ദൈവരാജ്യം തേടി യാത്രപോകുന്നു ഞങ്ങളിന്ന്.. പാലസ്തീൻ പൈതങ്ങൾ ഞങ്ങൾ.. നിറയൊഴിക്കുക നിങ്ങളിനിയും ഞങ്ങളെ പെറ്റുനോറ്റൊരു മാതൃഹൃദയങ്ങളിലേക്ക്… നിറയൊഴിക്കുക നിങ്ങളിനിയും ഞങ്ങളെ ഹൃദയത്തിലേറ്റിയ പിതൃഹൃദയങ്ങളിലേക്ക്.. മർത്യദുഃഖങ്ങളിനി മണ്ണിൽ ഉറങ്ങട്ടെ […]

ഒലിവുതോട്ടങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ… – (വന്ദന)

കലാപങ്ങള്‍ക്കിടയിൽ പ്രണയത്തിലകപ്പെട്ടുപോയ നഗ്നവും അരാജകവുമായ സമരഭൂമികൾ…. രക്തത്തിന്റെ വീര്യമുള്ള മരണത്തെ ഓര്‍മ്മപ്പെടുത്തുന്ന സാൽമൺ നിറമുള്ള സ്നേഹതീവ്രതയിൽ സുഖപ്പെടുന്നു… ചെകുത്താനും കടലും പാടിയുറക്കിയ പടവുകളും ചരിവുകളും ചാപിള്ളകൾക്ക് ജീവനൂതുന്നു… ഒരുപാടിലകൾ വഴികളില്‍ ഒന്നിച്ചടർന്നു വീഴുന്നു…. തുമ്പികളുടെ ചിറകുകള്‍ ചേര്‍ത്തു തുന്നിയ ജീവന്റെ ജാലകങ്ങൾ മഞ്ഞുകാലത്തെ നൈലിന്റെ കുളിരുനെയ്യുന്നു….. മൃതിയുടെ നിശ്വാസം തട്ടിയ നരച്ച ഇരുൾ മെല്ലെ മെല്ലെ മാഞ്ഞു പോവുന്നു….. ഒലിവുതോട്ടങ്ങളിലെ തണുത്ത നിശബ്ദതയിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന്ന യഹോവയുടെ സംഗീതമണിഞ്ഞ കാറ്റ്…. നിലാവുകൊണ്ട് നീലശലഭങ്ങളെ വരയ്ക്കുന്നു ഇഷ്ടങ്ങളുടെ […]

വേൾഡ് മലയാളി കൗൺസിൽ മതസൗഹൃദ സംഗമം

ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 13-ാം സ​മ്മേ​ള​നം മ​തേ​ത​ര കൂ​ട്ടാ​യ്മ​യു​ടെ സു​ഗ​ന്ധം പ​ര​ത്തു​ന്ന വേ​ദി​യാ​യി മാ​റി. ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു അ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 27ന് ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​യൂ​റോ​പ്പി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​നാ​യ സി​റി​യ​ക്ക് ചെ​റു​കാ​ടി​ന്‍റെ മ​ത​സൗ​ഹൃ​ദ സ​ന്ദേ​ശം ന​ൽ​കു​ന്ന ഗാ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. വെ​ർ​ച്ച​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്ന ഈ ​മ​ത​സൗ​ഹൃ​ദ സം​ഗ​മ കൂ​ട്ടാ​യ്മ മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​ണ​ക്കാ​ട് സെ​യ്ദ് മു​ന​വ്വ​റ​ലി […]

ആശാന്റെ ദുരവസ്ഥ’യുടെ പ്രസക്‌തി ഇന്ന് – (ഹേമാ സാധ്വി)

ഏറ്റവുമധികം ചർച്ചയും പഠനവും മലയാളത്തിലു ണ്ടായിട്ടുള്ളത് ആശാൻ കൃതികൾക്കാണ്. അദ്ദേഹത്തിൻറെ എല്ലാ കൃതികളിലും തന്നെ നവോത്ഥാനത്തിന്റെ സ്പന്ദനം നമുക്ക് കാണാനും കഴിയും. എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ നാം’ദുരവസ്ഥ ‘ എന്ന കൃതിയെക്കുറിച്ച് വളരെയധികം പ്രാധാന്യത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു .കാരണം, സാമൂഹികവും സാമുദായികവുമായ പരിഷ്കരണം ലക്ഷ്യമാക്കി ആശാൻ രചിച്ച ദുരവസ്ഥ ജാതികൃതങ്ങളായ ഉച്ചനീചത്വങ്ങളുടെ യാഥാർത്ഥ്യം ഉദാഹരിക്കുന്ന ഒരു കഥയ്ക്ക് മാപ്പിള ലഹളയുടെ പശ്ചാത്തലം നൽകിക്കൊണ്ടാണ് അവതരിപ്പിക്കപ്പെട്ടത്. നിരൂപകരുടെ അഭിപ്രായത്തിൽ ആശാന്റെ ഈ ഉദ്യമം വിപ്ലവകരമായ ഒരു നീക്കം തന്നെയാണ് എന്നാണ്. […]