LIMA WORLD LIBRARY

അണയാത്ത ദീപം – (ശ്രീ മിഥില)

ആകാശ സാഗര വീഥികളിൽ
വെൺകലക്കീറിൻ നടുവിലായി
ആനന്ദനർത്തനമാടിക്കളിക്കുന്ന
നർത്തകിതൻമുഖപത്മംപോലെ

ചാലിച്ചചന്ദനച്ചാറിൽ നനച്ചൊരു
സുന്ദര ദേവതാ ശില്പമായി
പൊട്ടിവിടർന്നൊരു മോഹനരൂപമേ
നീയൊരു സ്വപ്നമരീചികയോ

അങ്ങുമുകളിലക്കോട്ടതന്നിൽ തത്തിക്കളിക്കുന്ന താരകങ്ങൾ നിൻവിരിമാറിൽനിന്നൂർന്നുവീണ
പൊന്നിൻപതക്കങ്ങളായിരുന്നോ

അണയാത്ത ദീപമേ നിൻപ്രഭതൻ j
നിത്യവസന്തമോ ഈയുലകം

അർക്ക സൂര്യ ദിവാകരാ
ഭുവനത്രയത്തിനു നായകാ 🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px