LIMA WORLD LIBRARY

ചങ്ങല കോർത്ത നാവുകൾ.. – (Dr. സിന്ധു ഹരികുമാർ)

നിദ്രവിട്ടുണരൂ നവയുഗപ്രബുധതേ..
വേട്ടനായ്ക്കൾ മുരളുന്നു വനാന്തരേ..

ചോരക്കറയാൽ തുരുമ്പായ ഖഡ്ഗവും..
ചില്ലുടഞ്ഞു ചിതറും ആദർശവും..

ഒരുമുഴം കയറിൽ തീർപ്പു കൽപ്പിക്കുന്നു..
വെറിയന്മാരുടെ വീരപരാക്രമം…

നാവു ചങ്ങലയാക്കി രമിക്കണം…
നാസ്തികന്മാർ നിറയുമരങ്ങിൽ നാം…

തുടയിടുക്കിൽ ചുവന്നു ചാലിട്ടൊരു..
ഭ്രൂണത്തിനും കൊടി നിറങ്ങളുണ്ടോ?..

അരുതുകൾ ചെയ്യാനവകാശികളേറെയും..
ഊർദ്ധൻ വലിക്കും പോരാളികളനവധി…

ക്ഷേളം പകർന്നു ക്ഷേമം പുലർത്തിടും..
പുതിയ ചിന്തകൾ പൂക്കും പുകച്ചുരുൾ..

സിരകളിൽ നിറയ്ക്കുന്ന ലഹരിയും
ഇരുൾ പരക്കും വിവേചന ബുദ്ധിയും.

സ്‌മൃതിപഥങ്ങളിലിന്നലകൾ മരിക്കുന്നു..
കടൽകലിയിൽ കര കാർന്നു തിന്നുന്നു..

വയറെരിയും വയലിന്റെ മക്കൾക്ക്..
തത്വശാസ്ത്രം നിറക്കില്ല പത്തായം..

മജ്ജ, മാംസം കരളുന്ന ഞണ്ടുകൾ..
മതഭ്രാന്തുമായി മരണം വിതയ്ക്കുന്നു..

കണ്ണുമൂടിയ ഗാന്ധാരിയാകുമി..
നീതിദേവത തുലാസിലാണിപ്പോഴും….

04/02/2021

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px