LIMA WORLD LIBRARY

മിട്ടുപ്പൂച്ചയും ,മഞ്ഞക്കിളിയും – മിനി സുരേഷ്

ബാല കഥ മുറ്റത്തുള്ള തൈമാവിൽ ഓടിക്കയറുവാൻ ശ്രമിക്കുകയായിരുന്നു മിട്ടുപ്പൂച്ച. ഓരോ പ്രാവശ്യവും ഓടിക്കയറുമ്പോൾ ഡും .എന്ന് അവൻ താഴെ വീഴും.പിന്നെയും ഉരുണ്ട് പിണഞ്ഞെഴുനേറ്റ് അവൻ വലിഞ്ഞു കയറും. അവന്റെ പരാക്രമങ്ങൾ കണ്ട് മാവിൻ കൊമ്പിലിരുന്ന മഞ്ഞക്കിളിക്ക് ചിരി വന്നു. അവളിരുന്ന് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. ദേഷ്യം വന്ന മിട്ടുപ്പൂച്ച മഞ്ഞക്കിളിയെ പിടിക്കുവാനായി മരത്തിലേക്ക് പാഞ്ഞു കയറി. അത്ഭുതമെന്ന് പറയട്ടെ .ഇത്തവണ മിട്ടുപ്പൂച്ച വീണില്ല.അവൻ മാവിൻ കൊമ്പിൽ പിടിച്ച് സന്തോഷത്തോടെ ‘മ്യാവൂ’ എന്ന് കരഞ്ഞു. “നിന്റെ ദേഷ്യമൊക്കെ പോയോ മിട്ടൂ”.മഞ്ഞക്കിളി […]

ഉഷ്ണം – സിസ്റ്റർ ഉഷാ ജോർജ്

🍃 എന്നും വിടരുന്ന സൂര്യാ നിന്റെ ലാവണ്യം ഇന്നെനിയ്ക്കു അസഹ്യമാകുന്നു എന്നും പ്രഭാതത്തിൽ തലോടുന്ന നിൻ കതീർ കൊടും വേനലായി വന്ന് വറ്റിയ്ക്കുന്നു ശക്തിയും നീറ്റിയ്ക്കുന്നു മാനസവും 🍃 ക്ഷീണിച്ച ദേഹിയുമായ് കൊഴിഞ്ഞ സ്വപ്നങ്ങൾ പോലെ ശയിക്കാനായി പോകുന്ന എൻ ആമ്പൽ പൂവിനെ നോക്കൂ 🍃 അതിൻ മുഖകാന്തിയൊന്നു മങ്ങിയാൽ…. എൻ മാനസവീണയിൽ പൗർണമി തൊട്ടുരുമ്മില്ല! എന്ന ശ്രുബിന്ദുക്കൾ ഈറനായി താഴ് വരയിൽ പൊരുൾ അറിയാതെ തെന്നിതെന്നി മാറിപ്പോവും എൻ പ്രാണ പുഷ്പമേ ഒരു സ്വാന്തനത്തിനായി നിൻ […]

SEASONS ROLLED ON…LOVE REMAINS – Gopan Ambat

Innocence woven through time’s strands, Two sisters, love forever bound, One captured in childhood’s virtue Another, grown, a tender grace. Through my lens, a mirrored embrace, A kiss, a timeless connection, Many years rolled on, love deepened, Cherishing memories, hearts intertwined, A photograph whispers their journey, Through change and growth, love remains.

ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ – ദാസ്

ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ , താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ നിർത്താതെ പൊട്ടിച്ചിരിച്ച മഴ പൊടുന്നനെ നവവധുവിന്റെ ലജ്ജയണിഞ്ഞ് നിശബ്ദയായ രാവിൽ ….. ഹൃദയത്തിൻ്റെ പ്രണയ ജാലകങ്ങൾ പാതി തുറന്ന് ഓമലാൾ പുഞ്ചിരിയോടെ നിന്നു. ഹ്യദയത്തെ പ്രണയാർദ്രമാക്കുന്ന ഒരു ഗാനം. യൂസഫലി കേച്ചേരിയുടെ വരികളെ ചേതോഹരിയാക്കുന്ന ദേവരാജൻ മാഷിന്റെ ഈണം. ദാസേട്ടന്റെ ഗന്ധർവ്വ ഗീതം പ്രണയത്തിന്റെ മഴയിൽ അടിമുടി നനയുന്നതു പോലെ …. ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ താലിചാർത്തും ഞാനവൾക്കി നീലരാവിൽ […]

പ്രബുദ്ധൻ – സാക്കിർ സാക്കി, നിലമ്പൂർ

മിനിക്കഥ കവിടി നിരത്തി കണിയാൻ പറഞ്ഞു. “ഈ ജാതകം ചേരത്തില്ല. ഒട്ടും പൊരുത്തമില്ല. നിങ്ങള് വേറൊരു ബന്ധം നോക്ക്..” ഛെ.! എല്ലാം കൊണ്ടും മകന് പറ്റിയ ബന്ധമായിരുന്നു. സ്വത്തും സൗന്ദര്യവും പഠിപ്പും എല്ലാമുള്ള പെൺകുട്ടി. അയാൾ നെടുവീർപ്പിട്ടു. കണിയാൻ പറഞ്ഞത് കേട്ട് അയാളുടെ മകൻ നിരാശയോടെ പറഞ്ഞു. “അച്ഛാ… ഞാൻ തിരിച്ചു പോവുകയാ… ഒട്ടും ലീവില്ല. മറ്റന്നാളെങ്കിലും എനിക്ക് ജോലിക്ക് ജോയിൻ ചെയ്യണം.” അത് കേട്ട് കണിയാൻ ചോദിച്ചു. “മോന് എവിടെയാ ജോലി…?” ” ഞാൻ ഐ […]

മനുഷ്യത്വം – ജോസ് ക്ലെമന്റ്

നാം നന്മയുടെ ഇലച്ചാർത്തണിയുമ്പോഴാണ് യഥാർഥ മനുഷ്യത്വത്തിലേക്കുയരുന്നത്. വിശേഷബുദ്ധി എന്ന വിശേഷണം കൊണ്ടാണല്ലോ നാം മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരായിരിക്കുന്നത്. അതിനാൽ നമ്മുടെ ഈ സുന്ദര ജന്മത്തിന്റെ ബാക്കിപത്രമെന്നത് മനുഷ്യത്വത്തിന്റെ നിറവായിരിക്കണം. അതിന് നമ്മിൽ സ്നേഹവും ദയയും ഔദാര്യവും സ്ഥൈര്യവും ക്ഷമയും ധാരാളമുണ്ടാകണം. ഈ തുഷാര ബിന്ദുക്കളിൽ കൂടി നന്മയുടെ സൂര്യരശ്മികൾ കടന്നുപോകുമ്പോൾ നമുക്ക് മഴവില്ലുകളായി തെളിയാൻ കഴിയും. അവിടെയാണ് നമ്മുടെ മനുഷ്യത്വം ഇതൾ വിടരുന്നതും ജീവിതം ജയ പൂർണമാകുന്നതും. അപ്പോൾ കാണാതെ പോയത് കണ്ടെത്താനുള്ള ത്വരയും കിട്ടിയതിന് […]

യൂണിവേഴ്‌സൽ റീസൈക്ളിംഗ് – ജയൻ വർഗീസ്

അത്യഗാധപ്പൊരുൾ സത്തയിൽ നിന്നുമീ സത്യപ്രപഞ്ചം രചിച്ച സമൂർത്തമേ, എത്ര ശതകോടി വർഷാന്തരങ്ങൾ തൻ മുക്ത സ്വപ്നാമ്ഗുലീ സ്പർശന പുണ്യമേ, അദ്വൈത സിദ്ധാന്ത ശങ്കര ചിന്തയിൽ കത്തിയമർന്ന കനൽ – ക്കട്ടയാം ദ്വയ, നിത്യ നിതാന്തമാം ചൈതന്യ ധാരയായ് മൊത്തം പ്രപഞ്ചം ചലിപ്പിച്ച സത്യമേ, നിത്യമീ ജീവൽ – ത്തുടിപ്പിന്റെ സത്തയായ് കത്തുന്ന സ്നേഹ പ്രവാഹ സ്വരൂപമേ, വർത്തമാനത്തിന്റെ – യാപേക്ഷികപ്പൊരുൾ ത്വത്തിൽ സുഗന്ധമാം സ്നേഹ സഞ്ജീവനി, സ്ഥൂലമീയണ്ഡ – കടാഹമാം റിംഗിലെ സൂഷ്മമാ- മാത്മ സ്വ – രൂപ റിങ് മാസ്റ്ററായ് , എല്ലാം നിയന്ത്രിച്ചു – നിർത്തും യാഥാർഥ്യമേ, നിന്നിലലിഞ്ഞു ചേ – രാനെന്റെ യാത്രകൾ! ഊരുകയാണീ യൂറ – യെന്റെ ജീവിത – കാമനകൾ തീർത്ത – യായുസാം തോലുറ ? എങ്കിലുമെന്റെയുൾ – ത്താളമായാളുന്ന മൺ ചിരാതിൻ തിരി താഴിലൊരിക്കലും! നാളെയാമേതോ യുഗത്തിന്റെ ചില്ലയിൽ പൂവിട്ടു നിൽക്കുമെൻ ചേതന പിന്നെയും….!?

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 15 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 15 കല്‍വിളക്കുകള്‍ മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്‍റെ കാല്‍ അവരുടെ പാതയില്‍ വെക്കയുമരുതു. അവരുടെ കാല്‍ ദോഷം ചെയ്!വാന്‍ ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു. പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ. അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു. -സദൃശ്യവാക്യങ്ങള്‍, അധ്യായം 1 വീട്ടില്‍ ആരുമില്ല. സ്റ്റെല്ല ജോലിക്കും മക്കള്‍ രണ്ടുപേരും പഠനത്തിനു പോയിരിക്കുന്നു. സ്റ്റെല്ല തന്നെയാണ് കാറില്‍ […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 30 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 30 പേടിച്ചാല്‍ ഒളിക്കാനിടം കിട്ടില്ല വിഷഹാരിയെ കണ്ട പാമ്പിനെ പോലെ രാജൂ എന്നെ നോക്കി നില്ക്കേ പരിഭ്രാന്തിയോടെ അയാളുടെ മറ്റൊരു ബന്ധുവും അവിടേക്കു വന്നു. ഞാന്‍ അഗര്‍വാളിനോടു പറഞ്ഞു, സാറ് ഇവിടിരിക്ക് ഞാന്‍ ഇവരുമായി ഒന്നു സംസാരിക്കട്ടെ. അവിടേക്കു വന്നവനും അഗര്‍വാളുമായി സംസാരിച്ചിരിക്കേ രാജുവിനേയും കൂട്ടി ഞാന്‍ പുത്തേക്ക് ഇറങ്ങിയിട്ടു പറഞ്ഞു, നിങ്ങള്‍ പേടിക്കേണ്ട. ഈ വിഷയം ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം. ആദ്യമായി ചെയ്യേണ്ടത് ദൂരെ നില്‍ക്കുന്ന ഓമനയെ ചൂണ്ടിയിട്ട് പറഞ്ഞു. ആ വ്യക്തി […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 18 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 18 മേരിമ്മയിൽ നിന്ന് ഗീത അറിഞ്ഞ ചില കാര്യങ്ങൾ പ്രഭാകരൻ ബേവച്ചനോട് സൂചിപ്പിച്ചത്രേ. ഒന്നു ഉമയമ്മയു മായുള്ള സോളിയുടെ അടുപ്പവും  സൊറ പറച്ചിലും രണ്ട്, അവൾ അടുക്കളയിലേക്ക്  കടന്നു ചെല്ലാത്തത്.മൂന്ന്,മേരിമ്മയോട് യാതൊരു അടുപ്പവും കാണിക്കാത്തത്. ഇതിൽ എല്ലാം കടന്നതായിരുന്നു അവസാനം പറഞ്ഞത്. മറിയയുടെ മകൻ പീലിയോടുള്ള സോളിയുടെ പെരുമാറ്റ രീതി, ചിലപ്പോൾ കാൽ തിരുമ്മിക്കുന്നതു വരെ അവർ കണ്ടിട്ടുണ്ടത്രെ. സാധാരണ ആരും അത്ര തരം താണ പണി ചെയ്യാറില്ല, ചെയ്യിക്കാറില്ല. അത്യാവശ്യമുണ്ടെങ്കിൽ മേരിമ്മയായാലും അതു ചെയ്തു കൊടുക്കില്ലേ അല്ലെങ്കിൽ മറിയ. ഈ വിധത്തിലുള്ള ചർച്ചാവിഷയ […]