LIMA WORLD LIBRARY

യൂണിവേഴ്‌സൽ റീസൈക്ളിംഗ് – ജയൻ വർഗീസ്

അത്യഗാധപ്പൊരുൾ

സത്തയിൽ നിന്നുമീ

സത്യപ്രപഞ്ചം

രചിച്ച സമൂർത്തമേ,

എത്ര ശതകോടി

വർഷാന്തരങ്ങൾ തൻ

മുക്ത സ്വപ്നാമ്ഗുലീ

സ്പർശന പുണ്യമേ,

അദ്വൈത സിദ്ധാന്ത

ശങ്കര ചിന്തയിൽ

കത്തിയമർന്ന കനൽ –

ക്കട്ടയാം ദ്വയ,

നിത്യ നിതാന്തമാം

ചൈതന്യ ധാരയായ്

മൊത്തം പ്രപഞ്ചം

ചലിപ്പിച്ച സത്യമേ,

നിത്യമീ ജീവൽ –

ത്തുടിപ്പിന്റെ സത്തയായ്

കത്തുന്ന സ്നേഹ

പ്രവാഹ സ്വരൂപമേ,

വർത്തമാനത്തിന്റെ –

യാപേക്ഷികപ്പൊരുൾ

ത്വത്തിൽ സുഗന്ധമാം

സ്നേഹ സഞ്ജീവനി,

സ്ഥൂലമീയണ്ഡ –

കടാഹമാം റിംഗിലെ

സൂഷ്മമാ- മാത്മ സ്വ –

രൂപ റിങ് മാസ്റ്ററായ് ,

എല്ലാം നിയന്ത്രിച്ചു –

നിർത്തും യാഥാർഥ്യമേ,

നിന്നിലലിഞ്ഞു ചേ –

രാനെന്റെ യാത്രകൾ!

ഊരുകയാണീ യൂറ –

യെന്റെ ജീവിത –

കാമനകൾ തീർത്ത –

യായുസാം തോലുറ ?

എങ്കിലുമെന്റെയുൾ –

ത്താളമായാളുന്ന

മൺ ചിരാതിൻ തിരി

താഴിലൊരിക്കലും!

നാളെയാമേതോ

യുഗത്തിന്റെ ചില്ലയിൽ

പൂവിട്ടു നിൽക്കുമെൻ

ചേതന പിന്നെയും….!?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px