മിനിക്കഥ
കവിടി നിരത്തി കണിയാൻ പറഞ്ഞു.
“ഈ ജാതകം ചേരത്തില്ല. ഒട്ടും പൊരുത്തമില്ല.
നിങ്ങള് വേറൊരു ബന്ധം നോക്ക്..”
ഛെ.!
എല്ലാം കൊണ്ടും മകന് പറ്റിയ ബന്ധമായിരുന്നു. സ്വത്തും സൗന്ദര്യവും പഠിപ്പും എല്ലാമുള്ള പെൺകുട്ടി.
അയാൾ നെടുവീർപ്പിട്ടു.
കണിയാൻ പറഞ്ഞത് കേട്ട് അയാളുടെ മകൻ നിരാശയോടെ പറഞ്ഞു.
“അച്ഛാ… ഞാൻ തിരിച്ചു പോവുകയാ…
ഒട്ടും ലീവില്ല. മറ്റന്നാളെങ്കിലും എനിക്ക് ജോലിക്ക് ജോയിൻ ചെയ്യണം.”
അത് കേട്ട് കണിയാൻ ചോദിച്ചു.
“മോന് എവിടെയാ ജോലി…?”
” ഞാൻ
ഐ എസ് ആർ ഓയിൽ സയന്റിസ്റ്റാ.”
മകൻ അഭിമാനപൂർവ്വം പറഞ്ഞു.
സാക്കി .












