മനുഷ്യത്വം – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

നാം നന്മയുടെ ഇലച്ചാർത്തണിയുമ്പോഴാണ് യഥാർഥ മനുഷ്യത്വത്തിലേക്കുയരുന്നത്. വിശേഷബുദ്ധി എന്ന വിശേഷണം കൊണ്ടാണല്ലോ നാം മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരായിരിക്കുന്നത്. അതിനാൽ നമ്മുടെ ഈ സുന്ദര ജന്മത്തിന്റെ ബാക്കിപത്രമെന്നത് മനുഷ്യത്വത്തിന്റെ നിറവായിരിക്കണം. അതിന് നമ്മിൽ സ്നേഹവും ദയയും ഔദാര്യവും സ്ഥൈര്യവും ക്ഷമയും ധാരാളമുണ്ടാകണം. ഈ തുഷാര ബിന്ദുക്കളിൽ കൂടി നന്മയുടെ സൂര്യരശ്മികൾ കടന്നുപോകുമ്പോൾ നമുക്ക് മഴവില്ലുകളായി തെളിയാൻ കഴിയും. അവിടെയാണ് നമ്മുടെ മനുഷ്യത്വം ഇതൾ വിടരുന്നതും ജീവിതം ജയ പൂർണമാകുന്നതും. അപ്പോൾ കാണാതെ പോയത് കണ്ടെത്താനുള്ള ത്വരയും കിട്ടിയതിന് നന്ദി പറയാനുള്ള മനസ്സും ഉള്ളത് പങ്കുവയ്ക്കാനുള്ള വിശാലതയും കൊണ്ട് നാം മനുഷ്യത്വമുള്ളവരായി മാറും. നമ്മുടെ മനുഷ്യത്വത്തിന്റെ മഹത്ത്വം ഉദ്ഘോഷിക്കാൻ ദലൈ ലാമയുടെ വാക്കുകൾ ജീവിതത്തോട് ചേർത്തു വയ്ക്കാം : “Love and compassion are necesities not luxuries, without them humanity cannot survive.” ജീവിതത്തിന്റെ അർഥം തന്നെ മനുഷ്യത്വം കാണിക്കുന്നതാകട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *