എന്നും വിടരുന്ന
സൂര്യാ നിന്റെ ലാവണ്യം
ഇന്നെനിയ്ക്കു അസഹ്യമാകുന്നു
എന്നും പ്രഭാതത്തിൽ
തലോടുന്ന നിൻ കതീർ
കൊടും വേനലായി വന്ന്
വറ്റിയ്ക്കുന്നു ശക്തിയും
നീറ്റിയ്ക്കുന്നു മാനസവും
ക്ഷീണിച്ച ദേഹിയുമായ്
കൊഴിഞ്ഞ സ്വപ്നങ്ങൾ പോലെ
ശയിക്കാനായി പോകുന്ന
എൻ ആമ്പൽ പൂവിനെ നോക്കൂ
അതിൻ മുഖകാന്തിയൊന്നു
മങ്ങിയാൽ….
എൻ മാനസവീണയിൽ
പൗർണമി തൊട്ടുരുമ്മില്ല!
എന്ന ശ്രുബിന്ദുക്കൾ
ഈറനായി താഴ് വരയിൽ
പൊരുൾ അറിയാതെ
തെന്നിതെന്നി മാറിപ്പോവും
എൻ പ്രാണ പുഷ്പമേ
ഒരു സ്വാന്തനത്തിനായി
നിൻ മാനസം മോഹിക്കുന്നില്ലേ!?
ഈറനാം നീലാവേ
കൂട്ടായി നിന്നിടുക
എൻ പ്രാണനാം ആമ്പൽ പൂവിന്
5.7.24
About The Author
No related posts.