LIMA WORLD LIBRARY

കളഭത്തിൻ കണ്ണുനീർ – ഗിരിജാവാര്യർ പാലക്കാട്

കനമാർന്ന കൺപീലി പതിയെത്തുറക്കുന്നു വനമല്ല,ചുറ്റും മനുഷ്യഗന്ധം ഇടറുന്നു കാലുകൾ, കരിവണ്ടു മൂളുന്നു പടഹധ്വനികളായ് കാതിനുള്ളിൽ! കരയുന്നു കാടകം മുഴുവനുമെന്നുടെ സിരകളിൽ നിറയുന്നിതുഷ്ണവായു മനുജർതൻ സമ്മാനമാകും മയക്കത്തി- ലുലയുന്നു സാന്ത്വനസ്വപ്നതീരം! കാടിൻകുളിരും തളിർലതാജാലവും കാടത്തമേശാ വന:സ്ഥലിയും കാണുന്നതെന്നു ഞാൻ, കൺനിറഞ്ഞൊന്നവ – ക്കാണാനെനിക്കിനി യോഗമുണ്ടോ? അരുമക്കിടാവിനെയൊന്നുമ്മവയ്ക്കുവാ- നരുമയായ് വാൽസല്യമോതീടുവാൻ പ്രണയാഗ്നിപൂവിടുമിണയുടെ തുമ്പിയി- ലലസമായ് മുട്ടിയുരുമ്മിനിൽക്കാൻ ഒരുവേള മോഹിച്ചുപോകുന്നു കഷ്ടമീ വിരഹത്തിൻതീച്ചൂടിൽ വെന്തിടാനോ വിധി വന്നു? ബോധമറ്റകലങ്ങളിൽക്കാണു- മറിയാത്തലോകങ്ങൾ പൂകിടാനോ? കൂമ്പുന്നകണ്മിഴിപ്പൂവേ, മടങ്ങു നീ കൂരമ്പുപോൽ മർത്ത്യഘോഷണങ്ങൾ കണ്ണീരിൽമുങ്ങും മനസ്സുമായ് […]

മുല്ലപ്പെരിയാർ – ശുഭ

ധരിത്രിയിലേതോ കോണിലുള്ള ഒരു ബിന്ദുവാണ് ഞാൻ. എഴുതാതെ വയ്യ പറയാതെ വയ്യ എഴുതിയില്ലെങ്കിലെന്തിനീ തൂലിക. ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഞാൻ നീതിപീഠങ്ങൾക്ക് നേരെ യാചനയാണ്. എന്റെ നാടിനു വേണ്ടി പ്രക്ഷോഭകാരികളല്ലിവർ ഈ ജനതയ്ക്ക് രക്ഷയേകൂ മുല്ലപ്പെരിയാർ എന്നൊരു ചിന്ത വന്നാൽ വിരസമാകുന്നു പകലുകൾ. കർമ്മങ്ങൾ എന്തിനെന്നോർക്കുന്നു. ഒടുവിൽ ഞാൻ ആകാശത്തിന്റെ അധിപന് നേരെ കൈ നീട്ടി യാചിച്ചു അവിടെയാണ് അവസാന തീർപ്പ്. അലമാലകൾ വകഞ്ഞു മാറ്റി അവൻ വരും. ആകാശത്തിലെ ജാലകവിരി മാറ്റി സ്നേഹത്തോടെ നോക്കും ചേർത്തണയ്ക്കും. […]

മങ്കമ്മാള്‍ സാലൈ – സുജയ നമ്പ്യാർ

രണ്ടടിയോളം ഉയരം വരുന്ന കുത്തു വിളക്ക് അവര്‍ ശീപോതി പലകയുടെ ചുവട്ടില്‍ നീന്നെടുത്ത് മേശപ്പുറത്തേക്ക് വച്ച്, തുടച്ച് മിനുക്കി. റിട്ടയറ്മെന്റ് പരിപാടിയില്‍ വച്ച് സ്ത്യുതര്‍ഹമായ സേവനത്തിന്റെ അടയാളമായി സമ്മാനിച്ച വിളക്ക് പക്ഷെ അവര്‍ പൊടി തട്ടാന്‍ മാത്രമെ എടുത്തുളളൂ. ഒരു കാലത്ത് കമലക്ക് ഓട് കൊണ്ടുണ്ടാക്കിയ വസ്ത്തുക്കളോട് വളരെ അധികം പ്രിയമായിരുന്നു.  വിളക്ക് ഉരുളി അഷ്ടമംഗല്യ താലം, കൃഷ്ണ വിഗ്രഹങ്ങള്‍..ഏതായാലും, പര്‍സില്‍ നിന്ന് കാശെടുത്ത് കൊടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹമായിരുന്നു. റൌണ്ടിലെ ഹാന്‍ഡിക്രാഫ്റ്റ്സ് കടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ […]

പരിശ്രമം – ജോസ് ക്ലെമന്റ്

പരിശ്രമത്തിന്റെ അർഥപ്പൊരുളിനെ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ, മൂല്യാധിഷ്ഠിത കർമപദ്ധതികളിലൂടെ ജീവിതത്തിന്റെ ഉദാത്ത ലക്ഷ്യങ്ങളെ നേടിയെടുക്കാൻ നമുക്ക് കഴിയണം. “The moment you doubt, whether you can fly you cease for ever to be able to do it ” എന്ന മഹദ് മൊഴി നമ്മുടെ അന്തരംഗത്തിൽ പ്രതിധ്വനിച്ചു നില്ക്കണം. പറക്കാൻ തുടങ്ങുമ്പോൾ പറന്നുയരാനാകുമോ എന്ന് നാം സംശയിക്കുന്ന ആ നിമിഷം മുതൽ നമുക്കതിനുള്ള കഴിവ് ഇല്ലാതാകുന്നു. ആശങ്കയും സംശയവുമില്ലാതെ നമ്മുടെ പരിശ്രമങ്ങൾ തുടർന്നാൽ […]

സ്വപ്നാടനത്തിന്‍റെ ഋതുഭേദകല്‍പ്പനകള്‍ – BOOK REVIEW – കെ. ആർ . മോഹൻദാസ്

സ്വപ്നാടനത്തിന്‍റെ ഋതുഭേദകല്‍പ്പനകള്‍ മനുഷ്യന്‍റെ സ്വസ്ഥജീവി തത്തിന്‍റെയും പ്രകൃതിയുടെ നിലനിൽപ്പിന്‍റെയും ജനിതക രഹസ്യമലിഞ്ഞു ചേർന്നിരിക്കുന്നത്, കിടക്കുന്നത് സ്നേഹ സാന്ത്വ നങ്ങളിലാണെന്നാണ് പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കിയാൽ പോയ കാലവും കണ്ടു മുട്ടിയ മനുഷ്യരും നമ്മോട് പറഞ്ഞിട്ടുണ്ടാവുക. ചിന്തയുടെ നിഗൂഢ മാർഗങ്ങളിലൂടെ സഞ്ചരിച്ച് ചുറ്റിലും കാണുന്നതിലെല്ലാം കവിതയെ തിരയുകയും കണ്ടതും കൊണ്ടതു മെല്ലാം വരികളി ൽ അലിയിപ്പിച്ച് വായനക്കാരന്‍റെ മനസ്സകങ്ങളി ൽ അക്ഷരങ്ങള്‍ കോരിയി ടു കയും ചെ യ്യു മ്പോ ൾ എഴുത്തുകാരുടെ മനസ്സി ൽ ഒരു കു […]

വിജയ ഗീതം – ദീപു RS ചടയമംഗലം

ഭാരതത്തിന്റെ 78 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി ഞാൻ രചിച്ച കവിത ( പതാക ഗാനം)   വിജയ ഗീതം ========== വരിക വരിക വാനിലുയരും കൊടികളുമായി നമ്മൾ ഒരുമയോടെ ഒന്നുചേർന്ന് മുന്നിലേക്ക് പോകാം വരിക വരിക ഹിമമുടിയിൽ വിജയ താരമാകാൻ ഉയരെ ഉയരെ മലയഭൂവിൻ കീർത്തിയെപ്പരത്താൻ ഒരു മനസ്സ്, ഒരു വപുസ് ഒരു ജനുസ് നമ്മൾ, ഒറ്റ ജാതി, ഒറ്റ മതം, ഭാരതത്തിൻ മക്കൾ. ഒറ്റ ഭാഷ, ഒറ്റ നിറം, നമ്മളൊന്ന് നമ്മിൽ ഹിന്ദുവില്ല ക്രിസ്ത്യനില്ല മുസ്ലിമില്ല […]