വിജയ ഗീതം – ദീപു RS ചടയമംഗലം

Facebook
Twitter
WhatsApp
Email

ഭാരതത്തിന്റെ 78 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി ഞാൻ രചിച്ച കവിത ( പതാക ഗാനം)

 

വിജയ ഗീതം
==========

വരിക വരിക വാനിലുയരും
കൊടികളുമായി നമ്മൾ
ഒരുമയോടെ ഒന്നുചേർന്ന്
മുന്നിലേക്ക് പോകാം

വരിക വരിക ഹിമമുടിയിൽ
വിജയ താരമാകാൻ
ഉയരെ ഉയരെ മലയഭൂവിൻ
കീർത്തിയെപ്പരത്താൻ

ഒരു മനസ്സ്, ഒരു വപുസ്
ഒരു ജനുസ് നമ്മൾ,
ഒറ്റ ജാതി, ഒറ്റ മതം,
ഭാരതത്തിൻ മക്കൾ.

ഒറ്റ ഭാഷ, ഒറ്റ നിറം,
നമ്മളൊന്ന് നമ്മിൽ
ഹിന്ദുവില്ല ക്രിസ്ത്യനില്ല
മുസ്ലിമില്ല തെല്ലും.

ഭാരതാoബ പെറ്റു പോറ്റും
സോദരങ്ങളല്ലേ
ഭൂതലങ്ങൾ ഓമനിക്കും
ഗാന്ധിയിൻ കിടാങ്ങൾ

മൂന്നു വർണ്ണ രാജികളിൽ
നൂറു നൂറു പൂക്കൾ,
പാറിടും കൊടിപ്പടത്തിൽ
ചേർന്നിടും ശിശുക്കൾ
പാരിലാകെ വിജയഗീത
പാടും നാടിനായി.

നല്ല നാളുകൾ വിരുന്നു
വന്നിടും,മനസ്സിൽ
കല്ല്പാകും വഴിയിലേക്ക്
ചില്ലനീട്ടി നിൽപ്പൂ
ഇന്നലെകൾ തന്ന
സമര വീര്യ മാമരങ്ങൾ.
മെല്ലെ മെല്ലെ
അണിയണിയായി
വന്നു ചേരൂ..നിങ്ങൾ
കൈയിലേന്തൂ…
മാതൃനാടിൻ വൈജയന്തി
നന്നായി
നെഞ്ചിലാളും മാതൃ രാജ്യ
ശക്തിയാൽ ജ്വലിക്കൂ..

രചന

ദീപു RS ചടയമംഗലം

About The Author

Leave a Reply

Your email address will not be published. Required fields are marked *