LIMA WORLD LIBRARY

പരിശ്രമം – ജോസ് ക്ലെമന്റ്

പരിശ്രമത്തിന്റെ അർഥപ്പൊരുളിനെ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ, മൂല്യാധിഷ്ഠിത കർമപദ്ധതികളിലൂടെ ജീവിതത്തിന്റെ ഉദാത്ത ലക്ഷ്യങ്ങളെ നേടിയെടുക്കാൻ നമുക്ക് കഴിയണം. “The moment you doubt, whether you can fly you cease for ever to be able to do it ” എന്ന മഹദ് മൊഴി നമ്മുടെ അന്തരംഗത്തിൽ പ്രതിധ്വനിച്ചു നില്ക്കണം. പറക്കാൻ തുടങ്ങുമ്പോൾ പറന്നുയരാനാകുമോ എന്ന് നാം സംശയിക്കുന്ന ആ നിമിഷം മുതൽ നമുക്കതിനുള്ള കഴിവ് ഇല്ലാതാകുന്നു. ആശങ്കയും സംശയവുമില്ലാതെ നമ്മുടെ പരിശ്രമങ്ങൾ തുടർന്നാൽ എല്ലാം ശുഭകരമാകും. ഗുരുവിനടുത്തേക്ക് അലറിയ കടലിനു മീതെ നടന്നു വരട്ടെയെന്നു ചോദിച്ച പീറ്ററിനോട് ഗുരു വരാൻ ആവശ്യപ്പെട്ടപ്പോൾ വഞ്ചിയിൽ നിന്നു കാലെടുത്തു വെളളത്തിലേക്കു വച്ച പീറ്റർ തനിക്കിതിനു കഴിയുമോ എന്ന് ശങ്കിച്ചപ്പോൾ മുങ്ങിത്താണില്ലേ ? ആഗ്രഹവും സംശയവും ഒരുമിച്ചു മുന്നേറില്ല. നമ്മെ ക്രിയാത്മകതയുടെ പാഠം പഠിപ്പിക്കുന്ന ആത്മവിശ്വാസത്തോടെ പരിശ്രമിക്കാനുള്ള ഹൃദയ ഭാവം നമുക്കുണ്ടാകണം. അത് നമ്മുടെ അകക്കണ്ണുകളെ പ്രകാശ പൂർണമാക്കട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px