ധരിത്രിയിലേതോ
കോണിലുള്ള
ഒരു ബിന്ദുവാണ്
ഞാൻ.
എഴുതാതെ വയ്യ
പറയാതെ വയ്യ
എഴുതിയില്ലെങ്കിലെന്തിനീ
തൂലിക.
ദൈവത്തിന്റെ സ്വന്തം
നാട്ടിലാണ് ഞാൻ
നീതിപീഠങ്ങൾക്ക്
നേരെ യാചനയാണ്.
എന്റെ നാടിനു വേണ്ടി
പ്രക്ഷോഭകാരികളല്ലിവർ
ഈ ജനതയ്ക്ക് രക്ഷയേകൂ
മുല്ലപ്പെരിയാർ
എന്നൊരു
ചിന്ത വന്നാൽ
വിരസമാകുന്നു
പകലുകൾ.
കർമ്മങ്ങൾ
എന്തിനെന്നോർക്കുന്നു.
ഒടുവിൽ ഞാൻ
ആകാശത്തിന്റെ
അധിപന് നേരെ
കൈ നീട്ടി യാചിച്ചു
അവിടെയാണ് അവസാന
തീർപ്പ്.
അലമാലകൾ വകഞ്ഞു
മാറ്റി അവൻ വരും.
ആകാശത്തിലെ
ജാലകവിരി മാറ്റി
സ്നേഹത്തോടെ
നോക്കും
ചേർത്തണയ്ക്കും.
അവസാന അപേക്ഷ
നിനക്കു മാത്രം
നിന്നോളം ആരാണ്
തപിക്കുന്ന
ഹൃദയത്തെയറിയുക











