മങ്കമ്മാള്‍ സാലൈ – സുജയ നമ്പ്യാർ

Facebook
Twitter
WhatsApp
Email

രണ്ടടിയോളം ഉയരം വരുന്ന കുത്തു വിളക്ക് അവര്‍ ശീപോതി പലകയുടെ ചുവട്ടില്‍ നീന്നെടുത്ത് മേശപ്പുറത്തേക്ക് വച്ച്, തുടച്ച് മിനുക്കി. റിട്ടയറ്മെന്റ് പരിപാടിയില്‍ വച്ച് സ്ത്യുതര്‍ഹമായ സേവനത്തിന്റെ അടയാളമായി സമ്മാനിച്ച വിളക്ക് പക്ഷെ അവര്‍ പൊടി തട്ടാന്‍ മാത്രമെ എടുത്തുളളൂ.

ഒരു കാലത്ത് കമലക്ക് ഓട് കൊണ്ടുണ്ടാക്കിയ വസ്ത്തുക്കളോട് വളരെ അധികം പ്രിയമായിരുന്നു.  വിളക്ക് ഉരുളി അഷ്ടമംഗല്യ താലം, കൃഷ്ണ വിഗ്രഹങ്ങള്‍..ഏതായാലും, പര്‍സില്‍ നിന്ന് കാശെടുത്ത് കൊടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹമായിരുന്നു. റൌണ്ടിലെ ഹാന്‍ഡിക്രാഫ്റ്റ്സ് കടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ മടിയില്ലാത്ത കാലം.  പ്രദര്‍ശനത്തിലിരിക്കുന്ന ഓരോ വസ്തുകളും എടുത്ത് തലോടി, മാറിച്ചും, തിരിച്ചും പരിഷോധിച്ച്, അവസാനം കിഴുക്കാം തൂക്ക് പിടിച്ച് വില കണ്ട് തിരിച് അതേ സ്ഥാനത്ത് വെച്ച് പോന്നിരുന്ന കാലം. ഇഷ്ടങ്ങള്‍ നിരാകരിക്കാതെ, വാങ്ങാന്‍ സാധിക്കുന്ന കാലം വന്നപ്പോള്‍, ഒന്നിനോടും താല്‍പ്പര്യം തോന്നാത്തത് വിധിയുടെ പരിഹാസം  അവരെ കുത്തി നോവിച്ചു.

 

അല്ലെങ്കിലും ഈ വയസ്സ് കാലത്ത് എന്തിനാ ഇത്ര തൂക്കം കൂടിയ വിളക്ക്. കനം കൊണ്ട് ഏറ്റാന്‍ നല്ലവണ്ണം പ്രയാസപ്പെടനം. പിന്നെ വീട്ടില്‍ ഒരു കല്യാണമോ മറ്റോ വിശേഷം, ഇനി വരാനുമില്ല.  ഏക സന്തതിയുടെ കല്യാണം എന്നോ കവിഞ്ഞ് അവനങ്ങ് കുടുംബ സമേതം അന്യ നാട്ടിലും.

ങാ, മരിക്കുമ്പോള്‍ തലക്കുംഭാഗത്ത് വെക്കാന്‍ ഉതകും.. കമല ചിന്തിച്ചു.

“കമലചേച്ചി, ഇനി എങ്ങനെ സമയം കളയും?”  ആള്‍ക്കാര്‍ പൊതുവെ റിട്ടയര്‍മെന്റ് അഭിനന്ദിക്കുന്നതിനായി ചോദിച്ചു.  മേടം, വല്യമ്മ, ആന്റി- ആളനുസരിച്ച് സംബോധന മാറ്റിയെങ്കിലും, ചോദ്യം ഇത് തന്നെ. പക്ഷെ കമലക്ക് ഒരു വേവലാതിയും ഉണ്ടായിരുന്നില്ല.

ചിത്രം വരക്കാം, പൂന്തോട്ടം സംരക്ഷിക്കാം.  എന്ത ചെയ്യാന്‍ ആകാത്തത്. പിന്നെ വായിക്കാന്‍ എത്രയെത്ര പുസ്തകങ്ങള്‍ കമലയുടെ വിരലുകളെ കാത്ത് ബുക്ക്ശെല്‍ഫില്‍ കാത്ത് കിടന്നിരുന്നു.  വായിക്കാന്‍ ഊഴം കാത്ത്ക്കൊണ്ട്. ശ്കൂളില്‍ പഠിക്കുമ്പോള്‍ ത്ടങ്ങിയ വായനയാണ്‌.  ഇടക്കിടെ പുസ്തകണ്‍ഗള്‍ വാങ്ങും.  ഒരിക്കലം അധിക ചെലവായി തോന്നിയില്ല.  പക്ഷെ പലതും വായിക്കാന്‍ സമയം കിട്ടാതെ ശെല്‍ഫില്‍ തന്നെ പതിഞ്ഞിരുന്നു.  കോളജ് സമയത്ത് സ്വല്പം കഥയും കവിതയുമുണ്ടായിരുന്നു.  എല്ലാം പ്രണയത്തെ കുറിച്ചായിരുന്നു.  പിന്നെപ്പോഴൊ പ്രണയം പിരിഞ്ഞു പ്പോയി.  കഥയും കവിതയും.  പക്ഷെ വായന മാത്രം നില നിന്നു.

എന്നും മകന്‍ അശ്വിന്‍ വിളിക്കും, ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും വീടിയൊ കാള്‍ ചെയ്യും. മാസത്തില്‍ ഒരിക്കല്‍ വീട്ടുസാധനങ്ങള്‍ മരുന്നുകളും ഉമ്മറത്ത് എത്തും. എപ്പൊഴെങ്കിലും സുഖമില്ലെന്ന് തോന്നിയാല്‍ അടുത്ത് താമസിക്കുന്ന വിജെഷ് ഡോക്ടര്‍ പരിശൊധനക്കെത്തും. വീട് ജോലി ചെയ്യുന്ന കുട്ടി ആഴ്ച്ചയില്‍ മൂന്നു ദിവസം രാവിലെ വന്നു അറ്റിച്ചു തുടച്ച് പോകും.  എപ്പൊഴെങ്കിലും പുറത്ത് പോകണെമെങ്കില്‍ മകനു പരിചയമുളളൌരു ഓട്ടൊ ഡ്രൈവെര്‍ സഹായമായി എത്തും.  ഇവര്‍ക്കെല്ലാമുളള പ്രതിഫലം മകന്‍ മൊബൈലില്‍ നിന്ന് കൈവിരലിന്റൊരു അനക്കംക്കൊണ്ട് എത്തിച്ചുകൊടുത്തു.

ആരോടും അനാവഷ്യമായി സംസാരിക്കണ്ട, ആ‍ാരെയും കാണണ്ട.  ഇതായിരുന്നു കമലയുടെ താല്പര്യം.  വൈകുന്നെരം ടി.വി. യില്‍ മിന്നി മറയുന്ന സീരിയലുകള്‍ പോലും അസഹ്യമായ അപശബ്ദങ്ങള്‍ഉടെ ഉരവിടമായി കമല ഒഴുവാക്കിയിരുന്നു.  ന്യൂസില്‍ ആണേലും അപാസ്വരണ്‍ഗളുടെ ആധിക്യം അവരെ അസ്വസ്ഥമാക്കി.

അങനെയിരിക്കെ രണ്ഡ് മാസം മുമ്പെയാണ്, വീഡിയോ കാളില്‍ സംസാരിച്ചിരിക്കവേ, കമലയുടെ ശബ്ദം കരകരപ്പോടെ പെട്ടെന്നു ഇല്ലാതെയായി.

പത്തു മിനുട്ടില്‍ ഡൊക്ടര്‍ എത്തി.  ഒരു കുഴപ്പവുമില്ല, മരുന്നും തന്നു പോയി. അമ്മ ഇടക്കൊരു പാട്ടെങ്കിലും പാടണം.  ഇങനെ വോകല്‍ കോര്‍ഡ്സ് ഉപയോഗിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പ്രയാസമുണ്ടാവുന്നത്.  ഉറക്കെ വായിച്ചാലും മതി.  അതൊക്കെ പറഞ്ഞ് മാസങ്ങളായി.

ശരി .

വെറുതെ സംസാരിക്കാന്‍ പണ്ടെ ഇഷ്ട്മില്ലാത്ത കമലക്ക് പാട്ട് പാടാന്‍ നിശ്ചയമോ താല്പര്യമോ ഇല്ല.  പിന്നെ ഉറക്കെ വായിക്കുന്നത്, അതും അവര്‍ക്ക് ക്ലേശകരമായി തോന്നി.  ഏകദേസം ഓണസദ്യ സ്പൂണ്‍കൊണ്ട് കോരി കഴിക്കുന്നത് പോലെ.  വായനകള്‍ നിശ്ശബ്ദമാകുമ്പോളാണ് ആത്മാവിലേക്ക് ഉയരൂ.

അണ്‍ഗനെ പറഞ്ഞാലെങ്ങനെ?  അമ്മ ഉറക്കെ വായിക്കാന്‍ ശീലിക്കൂ..അശ്വിന്‍ ദേഷ്യപെട്ടു.

ഉറക്കെ വായിക്കാന്‍ ബുധ്ധിമുട്ടു തോന്നിയെങ്കിലും, കഥകളിലെ സംഭാഷണങ്ങല്‍ ഉറക്കെ ഒരു നാടകം എന്ന പോലെ കമല ഉച്ചരിക്കാന്‍ തുടങ്ങി.  ആധ്യം അതൊരു ചികിത്സ ആയിരുന്നെങ്കിലും, പിനീദ് അതൊരു കൌതുകവും, ഹരവുമായി മാറി.  ഓരോ കതാപാത്രവും കമലയോടും, കമല തിരിച്ചും സംസാരിക്കാന്‍ തുടങ്ങി. പണ്ട് സ്റ്റേജില്‍ കേറി ഒരു വയസത്തിയുടെ വേശത്തില്‍ അഭിനയിച്ച അനുഭവമുല്ല്ല കമലക്ക് പിന്നീട് അവസരങ്ങള്‍ കിട്ടാത്ത വിഷമത്തിനും ഈ പരിശ്രമങ്ങളുതകി.

വിളക്ക് തുടച്ച് വെച്ച ശെഷം കമല ബൂക്ക് ശെല്‍ഫിലേ ആവരണം ചീയ്യാന്‍ തുടങ്ങിയ പൊടി തട്ടി.  കമല വാങ്ങി ക്കൂട്ടിയ പുസ്തകങ്ങല്ലല്ലാതെ കമലയുടെ അച്ചന്റെ കുറച്ച് പുസ്തകങളുമുന്ണ്ടായിരുന്നു. മുക്കളിലെ  ഴെല്‍ഫില്‍ ഒരു മൂലയില്‍ രണ്ട് മൂന്നു തമിഴ് പുസ്തകങ്ങളുമുണ്ടായിര്‍ഉന്നു. കമലയുടെ അച്ചൻ ദീർഘ കാലം തമിഴ് നാട്ടിൽ സെവനം അനുശ്ടിച്ചിരുന്നു. കമലയുടെ അച്ഛനു നല്ല പോലെ തമിഴ് വശമുണ്ടായിരുന്നു.  അവർ, വാങ്ങിച്ചുവെച്ച പുസ്തകങ്ങളാണ്. പുസ്തകങ്ങളൊടുളള ഇഷ്ടം ഭാഷകൾക്കും സംസ്കാരങ്ങൾക്കും അതീതമാണു.  അതിലെ മഞ്ഞ നിറത്തിലുളള താളുകൾ മറച്ച് നോക്കി.  തമിഴ് ചരിത്രമാണ് വിഷയം. കുറെ അമ്പലങ്ങളുടെയും, കോട്ടകളുടെയും ചിത്രങ്ങളുമുണ്ട്.  പിന്നെ ചില രാജാക്കന്മാരുടെയും റാണിമാരുടെയും.  അതെന്താണെന്നൊന്നും വായിക്കാനൊ മനസ്സിലാക്കാനോ കമലക്ക് പറ്റാത്തതുകൊണ്ട് അത് സ്ഥാനത്ത് തന്നെ വേച്ചു.

കുറച്ച് നേരം വിഷ്രമിക്കട്ടെ എന്നു കരുതി അവർ സോഫയിൽ കണ്ണടച്ചുക്കൊണ്ട് ചാരിയിരുന്നു.  അശ്വിൻ ഇനി എന്നാവും വരിക.  എന്നും വിളിച്ചുക്കൊണ്ടോ, ഇടക്ക് വീടിയൊ കാണുന്നതുക്കൊണ്ടോ അമ്മമാർക്ക് എത്ര നാൾ സമാധാനിക്കാൻ ഒക്കും, എന്നൊരു ചോദ്യം മനസ്സിലൂടെ മിന്നി.

ചിലപ്പോൾ തൊന്നും അങ്ങോട്ട് പോയാലൊ എന്നു.  പക്ഷെ അവിദെ താമസ സൌകര്യം പരിമിതമാണെന്നവൻ പറയാറുണ്ട്

“അതു അമ്മക്ക് ഇഷ്ടമാവില്ല.  പിന്നെ ഈ ഫ്ലാറ്റിനുള്ളിൽ എന്ത് ചെയ്യാനാ”

അവന് പറയുന്നതിലും കാര്യമുണ്ടെന്ന് കമലക്ക് തോന്നി, എന്നാലും…  ഇടക്ക് അവരുടെ ചിന്തകളില്‍, ഈ വീട്ടില്‍, അശ്വിനും അവന്റെ ഭാര്യം രണ്ട് കുട്ടികളും അവള്‍ക്കൊപ്പമിരിക്കുന്നത് കാണും.  തിരക്കു പിടിച്ച രാവിലെകളില്‍, കുട്ടികള്‍ സ്കൂളില്‍ക്കും അശ്വിനും ഭാര്യയും ഓഫീസിലേക്കും പോകും.  വൈകുന്നീരങ്ങളില്‍ എല്ലാവരും ഒന്നിച്ചിരിന്നു, എന്തൊക്കെയോ സംസാരിക്കും.  കുട്ടികള്‍ അച്ഛമ്മയെ കെട്ടി പിറ്റിച്ച് കിടക്കും.

ഒരു അനക്കം കേട്ടാണ് കമല കണ്ണ് തുറന്നത്.

എതിർവശത്തെ സോഫയിൽ ഒരു സ്ത്രീയിരിക്കുന്നത് കണ്ട് കമൽ ഞെട്ടിയെണീട്ടു.

അവര്‍ക്കൊരു അന്‍പത് വയസ്സ് കാണും.  പട്ട് സാരിയാണ് വേഷം.  ചുവന്ന പട്ടില്‍ പച്ച കര. ചൂടിയ മല്ലിപ്പൂവുകള്‍ക്കടിയില്‍ മുടി നീളത്തില്‍ പിന്നിട്ടിരിക്കുന്നു.  കഴുത്തിലും കാതിലും കൈകളിലും നിറയെ ആഭരണങ്ങള്‍.

അവരുടെ മുഖത്ത് പ്രകാശിക്കുന്ന കുലീനതയൊഴിച്ചാല്‍ ഏതോ ഒരു നാടക ട്രൂപില്‍ നിന്നിറങ്ങി വന്ന രൂപം.

നിങ്ങൾ ആരാണ്? ഇവിടെയെങ്ങനെ കേറി.” പരിഭ്രമംകൊണ്ട് കമലയുടെ ശബ്ദം ഇടറി..

“എന്തിനു പേടിക്കുന്നു. നിങ്ങള്‍ സമാധാനിക്കൂ”.

കമല ചുറ്റും നോക്കി.  ഇല്ല. മോബൈല്‍ ബെഡ്രൂമിlല്‍ വെച്ചിരുന്നു.

“എന്റെ സമാധാനം അവിടിരിക്കട്ടെ.  നിങ്ങള്‍ ആരെന്നു പറയൂ…

പറയാം.  നിങ്ങള്‍ ഒന്ന് അവിടെ ഇരിക്കണം.

അവരുടെ ശബ്ദത്തിലെ ആജ്ഞയുടെ ഭാവകോണ്ടാവാം, കമല അറിയാതെ ഇരുന്നു പോയി.

“എന്തിനു ഇത്ര ഭയം? ഒറ്റക്ക് ഒരു സ്ത്രീ അല്ലെ.. എന്ത് ചെയ്യാനാ…”

“എനിക്കറിയോ… പിന്നെ എന്തിനാ ഒരു കള്ളനെ പോലെ അകത്തേക്ക് കേറി?.. കമലയുടെ തൊണ്ടക്കുള്ളിൽ എന്തോ ഒന്നു കുടുങ്ങിയെ പോലെ തൊന്നി.

ഞാൻ പുറത്ത് നിന്നൊന്നുമല്ല വരുന്നത്.  അവർ സോഫയിൽ ചാരി ഇരുനു, കാൽ കാലിന്മെൽ കേറ്റി വചു.

പിന്നെ? കമലയുടെ ശബ്ദം അസ്വാഭാവികമായി ഉയർന്ന തരംഗദൈർഘ്യത്തിലേക്കുയർന്നു.

“ഞാൻ റാ‍ണി മങ്കമ്മാൾ”

മങ്കമ്മാൾ? റാണി?  നിങ്ങൾ എന്താ എന്നെ കളിയാക്കാണൊ?

“അവരുടെ മുഖത്ത് പെട്ടെന്നാണോരു സങ്കടം നിഴലിച്ചത്.

“ചെറുപ്പത്തിൽ നമ്മൾ വിചാരിക്കുന്നു, എക്കാലവും നമ്മൽ ജീവിക്കുമെന്നു, ശരീരം കൊണ്ടല്ലെങ്കിലും, മനസ്സു കൊണ്ട്. എന്തൊക്കെയാ ചെയ്തു തീർത്തതു, അവസാന ദിവസം വരെ.. എന്നിട്ടു ഭൂരിപക്ഷം ജനങ്ങൾ നമ്മളെ വളരെ പെട്ടെന്ന് തന്നെ മറക്കുന്നു.

“അവർ ദീർഘമായി നിശ്വസിച്ചു.

കമല അവരുടെ താഴ്ത്തിയ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.

പക്ഷെ അവർ പെട്ടെന്നു തന്നെ നിവർന്നിരുന്നു, മുന്നിലേക്ക് നൊക്കി, നെരെ, കമലയുടെ കണ്ണുകള്ളിലേക്ക്.

കുറഹ്ച് മുമ്പെ നീ ഒരു പുസ്തകം എടുത്തു നോക്കിയില്ലെ.. ഞാൻ അതിൽ നിന്നാണു വരുന്നത്.

അവരുടെ മോതിരമണിഞ്ഞ ചൂണ്ടുവിരൽ  അവർ കമലയുടെ ശെൽഫിലേക്കാണു് ചൂണ്ടിയത്.  കുറച്ചു മുമ്പെ എടുത്ത് തിരിച്ചു വെച്ച പുസ്ത്തകം അവിടെ തന്നെ വീണു കിടക്കുന്നു.

കമല ഒന്നും മനസ്സിലാവാതെ, റാണിയുടെ മുഖത്തേക്ക് നോക്കി.  അവർ കമലയുടെ അവിശ്വാസവും, അമ്പരപ്പും കണ്ട് ആസ്വദിക്കുന്ന പോലെ തൊന്നി.  അവരുടെ മൂക്കത്ത് ഒരു വശത്ത് കല്ലുകൾ പതിച്ച മയിൽ, അവരുടെ ഓരൊ മുഖ ചലത്തിലും പീലികൾ വിടർത്തിയാടുന്നു.

“എത്ര പുസ്ത്തകങ്ങളാണു ഇവിടെ.  നാന്നൂറെണ്ണം ഉണ്ടാവുമൊ? അവർ ചിരിച്ചുകൊണ്ട് ചോദിച്ചു.

“മുന്നൂട്ടി നാൽപ്പത്തെട്ട്”  കമല മെല്ലെ പറഞ്ഞു.

“ഇതെല്ലാം കമല വായിച്ചിട്ടില്ലല്ലൊ?”

“ഇല്ല, പക്ഷെ വായിക്കും”

ഈശ്വരാ, കമലയുടെ ഉള്ളിലൊരു ശബ്ദം പിറുപിറുത്തു.. ഞാൻ ആരോടാ സംസാരിക്കുന്നത്.  എന്റെ മനസ്സു കൈവിട്ടെന്നാ തൊന്നണ്.

റാണീ ഇരിക്കുന്ന സോഫയിൽ മുന്നൊട്ട് നീങ്ങി.

തോന്നലല്ല, ഞാൻ ഇവിടെതന്നെയുണ്ട്.  അവരുടെ മൂക്കുത്തി ചിരിച്ചു.

എന്നെ പൊലെ കുറെ പെരുണ്ട് അവിടെ.  മരിച്ചവരും, മരിക്കാത്തവ്രുമായ കുറെ പെറ്.

“അപ്പൊ നിങ്ങൾ മാത്രമല്ലെ വന്നുള്ളു.

“എനിക്കു പണ്ടേ ക്ഷമ കുറവാണു.

അവർ തുടർന്നു:

കമലക്കു പുസ്തകം വെറുതെ വാൺഗിച്ചു കൂട്ടുന്ന സ്വഭാവം ഉണ്ടല്ലെ.  എന്തിനാ വെറുതെ..

വായിക്കാൻ. പിന്നല്ലാതെ.

എന്നിട്ടു കമല എല്ലാം വായിച്ചൊ?

സമയമുള്ള പോലെ വായിക്കും.

അതാണു ഞങ്ങളുടെയും പ്രതീക്ഷ. ഏതെങ്കിലും എഴുത്തുക്കാരൻ അവന്റെ സൃഷ്ടികൾക്ക് ഞങ്ങളുടെ ആത്മാവുകൾ കൊണ്ട് ജീവൻ കൊടുക്കും, ആ ഏടുകൾക്കിടയിൽ കുരുങ്ങി പിന്നെ ഞങ്ങൾ കാത്തിരിക്കുന്നു.  ഏതെങ്കിലും വായനക്കാർ അക്ഷരങ്ങൾക്കിടയിൽ തളച്ചിട്ട ഞങ്ങളെ ആ പുസ്തകങ്ങളിൽ നിന്നു അടർത്തിയെടുക്കുമെന്നു. പക്ഷെ പലപ്പൊഴും ഇങ്ങനെ ഒരൊ ശെൽഫിലും അവഗണിക്കപ്പെട്ട് ഞങ്ങൾ കിടക്കുന്നു.

ഞങ്ങൾ.?. കമല ചുറ്റുമൊന്ന് സംശയത്തോടെ നോക്കി.

ഞങ്ങൾ.  നീ വായിക്കാൻ എടുക്കാതെ വെച്ച പുസ്തകൺഗളിലെ കഥാപാത്രങ്ങൾ.

ആ പുസ്തകങ്ങൾ തമിഴാണു.  എനിക്കു അറിയില്ല.

അപ്പൊ അറിയുന്നവർക്ക് കൊടുത്തൂടെ.

“അയ്യൊ, അതെന്റെ അച്ഛന്റെയാണ്

അച്ഛനു തിരിച്ച് കൊടുക്കണൊ.

അച്ചൻ ഇപ്പൊ ഇല്ല.

ഹ ഹ ഹ… റാണി പൊട്ടി ചിരിച്ചു.  ജീവിക്കുന്നവർ തന്നെ വായിക്കാത്തപ്പോൾ, മരിച്ചവർക്ക് വേണ്ടിയാണൊ ഞങ്ങൾ കാത്തിരിക്കുന്നതു?.

കമലക്ക് ചെറിയയൊരു കുറ്റബൊധപിശാശ് തോണ്ടി.

“ഞാന്‍ തമിഴ് പഠിച്ചുക്കൊള്ളാം..

എന്തായാലും നീ വായിക്കുന്ന വരെ എനിക്ക് ഇനി കാത്തിരിക്കാൻ വയ്യ. എന്റെ കഥ ഞാൻ തന്നെ പറയാം.

ഞാൻ റാണി മങ്കമ്മാൾ.  അവർ സോഫയിൽ ചാരിയിരുന്നു, രണ്ട് കൈക്കളും സൊഫയുടെ ഇരുവശത്തും നീട്ടി വച്ചു.  കമലയുടെ സോഫ അവർക്കൊരു സിംഹാസനമായി.

“അത് പറഞ്ഞല്ലൊ”.  കമല പിറുപിറുത്തു.

മിണ്ടാതിരിക്കു, ഞാൻ പറയട്ടെ.  അവർ തെല്ലൊരു ദെഷ്യത്തിൽ പറഞ്ഞു.  ക്ഷണത്തിൽ റാണിയുടെ തലയിലൊരു കിരീടം പ്രത്യക്ഷ പെട്ടു.  കമൽ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു.  ഇല്ല, തോന്നലല്ല.

അവർ കുറച്ച് നിമിഷങ്ങൾ മൌനത്തിലാണ്ടു.

“എന്നാലും നിങ്ങളെ ഇതൊന്നും ചരിത്രത്തിൽ പഠിപ്പിച്ചില്ലെന്നു സങ്കടം തോന്നുന്നു. വെള്ളക്കാരുടെ ചരിത്ര പുസ്തകങ്ങളൊക്കെ നല്ലവണം വായിച്ചിട്ടുണ്ടല്ലൊ. റാണിയുടെ നൊട്ടാത്തിൽ കമല ചൂളി.  പണ്ട് ലോക ചരിത്രത്തിന്റെ ഭാഗമായി പരിചയപ്പെട്ട കുറെ ബ്രിട്ടിഷ്ക്കാരെയും, ഫ്രഞ്ചുക്കാരെയും ഗ്രീക്കു മനുഷ്യരെയും മറ്റും അവറോർത്തു.  വീണ്ടും, ഒരിക്കല്പോലും, മനസ്സിലുണരാത്ത ചരിത്രങ്ങൾ.

മധുരൈയിൽനിന്നും ത്രിച്ചിയിൽനിന്നും ഭരിച്ചിരുന്ന നായക്കന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ? എവിടെയെങ്കിലും?

“ഉവ്വ്?  അച്ഛൻ മധുരൈയിൽ സേവനം അനുഷ്ഠിച്ചിറ്റുണ്ട്.

“ഓഹോ, അതാണല്ലെ ഞാൻ ഇവിടെ എത്തിപ്പെടാൻ കാരണം.  ആ പുസ്തകത്തിന്റെ പേര് എന്താണെന്നു അറിയോ?  “മധുരൈ നായക്കന്മാരുടെ ചരിത്രം”

അതെയൊ?  കമലക്ക് പുസ്തകത്തിന്റെ പേരെങ്കിലും അറിഞതിൽ സന്തോഷം തോന്നി.

അതിൽ എന്റെ ചിത്രമുണ്ട്.  എന്റെ രൂപ്ക്ക്ത്തിൽ കൊത്തി വച്ച കൽ വിഗ്രഹത്തിന്റെ ചിത്രവും.

അതെയൊ? ആ പുസ്തകം എണീട്ട് എടുക്കാനൊരുങ്ങി.

അവിടെ ഇരിക്ക്യൂ! റാണി കൽപ്പിച്ചു.  അവരുടെ ശബ്ദത്തിൽ ആജ്ഞ ആക്രൊശിച്ചു.

കമല സോഫയിൽ തന്നെ പതിഞ്ഞു.

ഞാൻ നായകന്മാരുടെ സെനാനായകൻ ലിംഗമാ നയക്കിനെ മകളാണ്.

കമല തലയാട്ടി. ങു.

മൂളണ്ട ആവഷ്യമില്ല.  കേട്ടാൽ മതി.

ഓ.  റാണിയെ എതിർക്കാൻ കമലയ്ക്ക് ധൈര്യം കിട്ടിയില്ല.

രാജാവായ ചൊക്കനാഥൻ നായക്ക് എന്റെ നർത്തനം കണ്ടിട്ടാന് എന്നിൽ ആകർഷിതനായത്.  എന്നെ കല്യാണം കഴിക്കുകയും ചെയ്തു.  ഏതൊരു പെങ്കുട്ടിക്കാണ് ഒരു മഹാറാണി പദവി കൊതിക്കാത്തത്.  പക്ഷെ എന്നെ അയാൾ നായക്ക് കുലത്തിലെ ആയിട്ടും മുഖ്യ റാനിയായി പ്രഖ്യാപിച്ചില്ല.  ചോദിച്ചപ്പോൾ, സമയം ആയിട്ടില്ലേന്നു മാത്രം പറഞ്ഞു.  അയാളുടെ മനസ്സിൽ തഞാവൂർ നായക്കിന്റെ മകളായിരുന്നു.  മുഴുമതി.  പൂർണ്ണ ചന്ദ്രന്റെ അഴകു നിറഞ്ഞവൾ.

അയാൾ അവലെ പ്രണയിച്ചു. തഞാവൂർ റാജൻ അറിയാതെ അയാൽ അവളെ തഞാവൂർ കൊട്ടരത്തിന്റെ അകത്തളങ്ങളിൽ തേടിച്ചെന്നു. ചൊക്കനാഥൻ അവളുടെ ഭക്തനായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത്.  അവളുടെ അച്ഛൻ വിജയരാജ നായക്കിനെ പോലെ അവളും അറിവ് തികഞ്ഞവളായിരുന്നു ത്രെ.  രാജകുമാരി അവളുടെ അച്ച്ൻ സ്ഥാപിച്ച വിശാല പുസ്തക ശെഖരമുള്ള ഗ്രന്ഥശാലയിലെ മുഖ്യതെല്ലാം വായിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.  ആറുപത്തിനാൽ കലകളിലും നിപുണ.  ചൊക്കനാഥനും അവളെ ആരാധിച്ചു.  ഇതെല്ലാം നടക്കുമ്പോൾ ഇവിടെ ഞാൻ അയാളെ കാത്തു നിന്നു, ഒരിക്കലും രാജാവ് ആവാൻ വഴിയില്ലാത്ത എന്റെ മകനെ കുറിച്ച് ദുഖിച്ചുകൊണ്ട്.

പക്ഷെ വിജയരാഘവൻ നായക്ക് ചൊക്കനാഥന്റെ സന്ദർഷനങ്ങളെ കുറിച്ചറിഞ്ഞു.  തലനാരിഴയിലാണു അന്നു രക്ഷപ്പെട്ടതത്രെ.  പിന്നീട്, ചൊക്കന്നാഥ്ൻ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ചില ബന്ധുക്കൾ വഴി അറിയിച്ചുവെങ്കിലും, അത് വിജയരാഘവൻ സമ്മതിച്ചില്ല.  മദുരൈ നായകന്മാർ, കുലത്തിൽ തഞാവൂരിനെക്കാൾ താണവർ ആണെന്നും, വിദ്യാഭ്യാസവും അറിവും കുറവുള്ളവരും പ്രാകൃതമായവരുമായ മദുരയിലേക്ക് മകളെ പറഞ്ഞയക്കില്ലെന്നു അയാൾ മറുപടി കൊടുത്തയച്ചു. സത്യത്തിൽ മുൻപെ തജാവൂരിലിൽ നിന്നു വിവാഹം കഴിച്ചുകൊണ്ടുപൊയ രാജകുമാരിയെ മദുരൈ രാജൻ ദേശ്യത്തിൽ അവരെ കുത്തികൊന്ന സംഭവത്തിനു ശെഷം തഞാവൂരിൽ നിന്നു ഭാവിൽ ഒരു വിവഹവും മദുരൈക്ക് അനുവദിക്കില്ലെന്ന തീഎരുമാനമായിരുന്നു

ചൊക്കനാഥൻ തഞാവൂർ അക്രമിച്ചു.  രാജകുമാരിയെ പിടിച്ചുകൊണ്ടുവാനായിരുൻനു ഉദ്ദേശം.  തോൽവി തെളിയുന്നത് കണ്ട വിജയരാഘവൻ  മകളെയും കൊട്ടരത്തിലെ മറ്റു സ്ത്രീകളെയും വെടിമരുന്നു നിറച്ചൊരു അറയിൽ അടച്ചിട്ടു.  അവിടുത്തെ സ്ഫൊടനം ചൊക്കനാഥന്റെ ചെവി അടച്ചു എന്നാണ് പറഞ്ഞുകേട്ടത്.  എന്താണ് നടന്നതെന്നറിയാതെ, എതിർദിശയിൽ കുതിരപ്പുറത്ത് പാഞ്ഞു വരുന്ന വിജയരാഘവനെയും മകനെയുമാണ് കണ്ടതു.  താമസിയാതെ തഞാവൂർ രാജന്റെ തല യുദ്ധഭൂമിയിൽ വീണുരുണ്ടു.  രാജകുമാരനുംസേനാനയകനും അതുപോലെ തന്നെ അവിടെ അവസാനിച്ചു.

വിജയ്ഭേരി മുഴക്കിയ ചൊക്കനാഥനെ പരിഹസിച്ചുകൊണ്ട് ത്ഞാവൂർ കൊട്ടരത്തിൽ ബാക്കി നിന്നത് വെറും കത്തിയെരിഞ്ഞടങ്ങുന്ന ചാരമായിരുന്നു. ചൊക്കനാഥൻ, മൃതപ്രായനായാണ് മധുരൈക്ക് മടങ്ങിയത്.  തഞാവൂരിൽ നിന്നു ചൂടൊടെ വാരിയെടുത്ത ചാരം അയാൾ മീനാക്ഷി കൊയിലിന്റെ ഒരു കുളത്തിൽ വിതറി.  അതു ചൊക്കനാഥന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു.

ചൊക്കാനാഥൻ പ്രേമഭാജനത്തിന്റെ വിയൊഗത്തിൽ ജീവിതം തള്ളി നീക്കി.  പതുക്കെ തഞാവൂരും ത്രിച്ചിയും കൈവിട്ടു.  മദുരൈ കൈയിൽ നിന്നു പോയപ്പോൽ മാത്രം അയാൾ പഴയ ശക്തിയിൽ അതു തിർഇച്ചു പിടിച്ചു.

ഈ മഹാദുരന്തത്തിന്റെ ഫലമായി ഒരു നന്മ ഭവിച്ചു.  ഞാൻ മുഖ്യ മഹാറാണിയും എന്റെ മകൻ രാജകുമാരനുമായി വാഴ്ത്തപ്പെട്ടു.  ചൊക്കനാഥൻ മരിച്ചപ്പോൾ ഒരു നല്ല റാനിയെപോലെ എന്നോട്, സതി അനുഷ്ഠിക്കാൻ പറഞ്ഞപ്പോൾ ഞാൻ നിരസിച്ചു.  പേടികൊണ്ടല്ല.  ചൊക്കാനാഥന്റെ ആത്മാവിനെ പിന്തുടരാൻ എനിക്കു താല്പര്യമില്ലായിരുന്നു.  പതിനാറ് വയസ്സുള്ള എന്റെ മകന്റെയൊപ്പം ഞാൻ റാണിയമ്മയായ് വാണു.  പക്ഷെ…

അവർ കഥ നിർത്തി, മടിയിൽ കോർത്ത്വെച്ച് കൈകളിലേക്ക് നോക്കിയിരുന്നു. വീട്ടിൽ നിറച്ച് നായകന്മാരുടെ ആത്മാക്കളും അവരുടെ ജയ പരജയങ്ങളുടെ അന്തരീക്ഷവുമാണെന്നു അവരുടെ ചിരിയും വിലാപങ്ങളുമാണെന്നു കമലക്ക് തോന്നി.

പക്ഷെ?  കമല സംശയം പ്രകടിപ്പിച്ചു.

റാണിയുടെ മുഖത്ത് വിണ്ട്ക്കീറിയ ഒരു വേദന മിന്നിമറഞ്ഞു.

വെള്ളം വേണൊ? കമല ചോദിച്ചു.

ഏടുത്തോളു.

എന്തെങ്കിലും കഴിക്കാൻ?

കഴിക്കാനോ.  പട്ടിണിയാണ് എന്റെ ഏറ്റവും അവസാനത്തെ അനുഭവം. വിശപ്പായിരുന്നു എന്റെ അവസാന നാളുകളിലെ കൂട്ടുക്കാരൻ.  അതുകൊണ്ട് വിശപ്പില്ല.

ന്ന് പറഞ്ഞാ..?

നീ വെള്ളമെടുക്കൂ…

കമല കൊടുത്ത വെള്ളം നിറച്ച ഗ്ലാസ് അവർ ചുണ്ടിനോട് അടുപ്പിക്കാതെ മുകളിൽ നിന്നു കുടിച്ചു.  അതു തിരിച്ച് വെച്ച് തിരിഞ്ഞപ്പൊശ്ഴെക്കും റാണി എഴുനേറ്റു പുസ്തകശെല്ഫിന്റെ അദുത്തു ചെന്നു നിന്നു.

എന്തൊരു ഇരുട്ടാണ് ഇതിനകത്ത്…

ഇരുട്ട് സങ്കടത്തിന്റെ പ്രതീകമാണ്.  സന്തോഷം വെളിച്ചത്തിന്റെയും.  അല്ലെ.  റാണി കമലയുടെ മുഖത്തെക്ക് നോക്കി.

ശെൽഫിനു അടുത്തൊരു ലൈറ്റ് സ്ഥാപിക്കണമെന്നു കമല തീരുമാനിച്ചു.

ഉം.

കഥ പ്രതീക്ഷിച്ചിരുന്ന കമലയോട് റാണിക്ക് കമലോട് ചോദ്യങ്ങളാണുണ്ടായത്.

“നിനക്കൊരു മകനുണ്ടല്ലൊ.  അവൻ എവിടെ?

അസ്സാമിൽ.

അഹെം രാജ്യം, എന്റെ കാലാത്ത് അവർ മുഗളന്മാരെ ഒതുക്കി നിർത്തിയിരുന്നു.  ഇപ്പൊ അവിടെ ആരാ ഭരിക്കുന്നത്?

കമലക്ക് തീർച്ചയില്ലയിരുന്നു..കൊൺഗ്രെസ്സൊ?  ബിജെപിയൊ.. ഇനി ഇപ്പൊ എതായാലും അവ രെ എങനെ പറഞ്ഞു മനസ്സിലാക്കും?

ഓർമ്മയില്ല.

ഉം.  അവനെന്താണു ഇവിടെ താമസിക്കാത്തത്?

അവന്റെ ഉദ്യൊഗം.

അപ്പോൾ നീ എന്താ അങ്ങോട്ട് പോകാത്തതു.

അവിടെ സൌകര്യമില്ല.

റാണി പിഞ്ചിരിച്ചു.  അതിലൊരു പരിഹാസം ഒളിഞ്ഞിരിപ്പില്ലേ എന്ന് കമല തെല്ലൊരു അരിശത്തോടെ സംശയിച്ചു.

അവർ സോഫയിൽ വന്നിരുന്നു, പറഞ്ഞു തുടങ്ങി

സന്തോഷങ്ങൾക്ക് മിന്നമിന്നുകലുടെ വെളിച്ചത്തിന്റെ ദൈർഘ്യമെയുള്ളു.  ഇതു നിത്യമെന്നും യാഥാർത്ഥ്യമെന്നും നമ്മളെ വിശ്വസിക്കും. നമ്മൾ ആഹ്ലാദിക്കുന്നതിനിടയിൽ അവർ ക്രൂരമായി പൊഴിഞ്ഞ് വീഴും. പിന്നെ ഇരുട്ട് മൂടും.

അവർ ദീർഘനിഷ്വാസമെടുത്ത്, മുന്നോട്ടുള്ള കഥയിലേക്ക് പ്രയാണം തുടരാൻ പുറപ്പാടെടുക്കുന്ന പോലെ.

രംഗകൃഷ്ണ മുത്തു വീരപ്പ നായക്കർ, എന്റെ മകൻ. വീരനായിരുന്നു അവൻ.  അവന്റെ അച്ഛൻ വ്യസനത്തിൽ ഒഴുക്കി കളഞ്ഞ അതിർത്തികൽ അവൻ വീണ്ടെടുത്തു. അവന്റെ അച്ഛന്റെ അവഗണനയിൽ ഞാൻ സഹിച്ച് അപമാനത്തിൽ നിന്നവൻ എന്നെ മഹാറാനി അമ്മാൾ എന്നു വിളിപ്പിച്ചു. പ്രജകൾ സന്തുഷ്ടരായിരുന്നു.

ഏഴുകൊല്ലം,അതുമാത്രമായിരുന്നു, മീനാക്ഷി അമ്മൻ അവനു വിധിച്ചിരുന്നത്. അവൻ മരിച്ചപ്പോൾ എനിക്കു സങ്കടത്തെക്കാളെറെ ദേഷ്യമായിരുന്നു.  ചതിക്കപ്പെട്ടൊരു ദേഷ്യം.  എന്റെ അടിവയർ വല്ലാതെ വേദനിച്ചു.  ഒരു ഭ്രൂണം അലസിപോകുന്ന പോലെ.  പക്ഷെ എൻഇക്കു ദുഖം ആചരിക്കാൻ അധിക സമയം ലഭിച്ചില്ല.

അവന്റെ ഭാ‍ര്യ അവനൊപ്പം സതി അനുഷ്ഠിക്കാനൊരുങ്ങി.  മൂഢ!.  ഞാൻ അതിനെങ്ങനെ സമ്മതിക്കും.  അവലുടെ വയറ്റിൽ മദുരൈ നായകന്റെ ബീജമുണ്ടായിരുന്നു. വിജയ രംഗൻ പിറന്നപ്പോൾ അവൾ വീണ്ടും പഴയ തീരുമാനത്തിലേക്ക് വഴുതാൻ തുടങ്ങി.  എന്നെ എതിർത്തുകൊണ്ട് അവൾ ആത്മഹത്യ ചെയ്തു.

രാണിമാർക്ക് മഹറാണി പട്ടം അവരുടെ ഭർത്താക്കന്മാരുടെയോ ആണ്മക്കളുടെയൊ നിഴലായി മാതം ചാർത്തിയിരുന്ന കാലം.  ഞാൻ അമ്മ റീജന്റായി. എന്റെ പേരക്കുട്ടി വിജയ രംഗന്റെ രഷിതാവായി, എനിക്കു ഭരിക്കാൻ അവകാഷമായി.

അവർ ചിരിച്ചു.  സന്തോഷമില്ലാത്ത ചിരി അവരുടെ സ്വഭാവമാവാമെന്നു കമല നിരീക്ഷിച്ചു.

മദുരൈ മീനാക്ഷി അമ്പലത്തിനടുത്തുള്ള ചാരം വിതറിയ കുളം ഞാൻ മൂടി.  എന്നിട്ട് അമ്പലത്തിലെ കുളവും പരിസരവും ഞാൻ പുതുക്കി പണി ചെയ്തു.  മീനാക്ഷി അമ്മന്റെ കടാക്ഷം കൊണ്ട് എന്റെ തീരുമാനങ്ങൾ ശരിയായി ഭവിച്ചു.

പ്രജകൾക്ക് വെള്ളത്തിനൊ സൌകര്യങ്ങൾക്കൊ ഒരു കുറവ് വരുത്താതെ ഞാൻ ശ്രദ്ധിച്ചു.  എന്റെ സേനകലെയും മന്ത്രിമാരെയും ഞാൻ സന്തുഷ്ടരായി പരിപാലിച്ചു.  എന്റെ ഭരണത്തിൽ എടുത്തുച്ചാട്ടങ്ങളില്ലാതെ ചതുരുപായങ്ങൾ പ്രയോഗിച്ച് പരിഹാരങ്ങൾ കണ്ടെത്തി.  മുഗളന്മാർ പോലും എന്റെ പക്ഷത്തിൽ നിലകൊണ്ടു.

എന്റെ രംഗകൃഷ്ണന്റെ ചാരം ഞാൻ കന്യകുമരിയിൽ പോയി കടലിൽ ഒഴുക്കി.  അതിനു ശേഷം ഞാൻ മദുരൈയിൽ നിന്നു തിരുചെന്ദൂർ വരെയും അവിടെനിന്നു കന്യകുമാരിയിലേക്കും ഒരു വഴി ഉണ്ടാക്കി.

“മങ്കമ്മാൾ സാലൈ!” കമല പെട്ടെന്നു പറഞ്ഞു.

റാണി തലയാട്ടി. “നിനക്കു അതു എങ്ങനെ അറിയാം.

“അച്ഛൻ എന്നെ കന്യകുമാരിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.  അപ്പൊ പറഞ്ഞതായി ഓർക്കുന്നു….പെട്ടെന്നാണു ഓർമ്മ വന്നതു”

“മറവി…ശത്രുക്കൾ തൊൽക്കിന്നിടത്തു മറവി ജയിക്കും”.

അതിടയിൽ എന്റെ മകനു പ്രായപൂർത്റ്റിയായി.  പ്ക്ഷെ അവനിൽ ഒരു രാജവിനു അത്യാവഷ്യമായ പക്വതയുടെ കുറവുണ്ടായിരുന്നു.  അവൻ എറ്റുത്തുചാടി തീരുമാനങ്ങളെടുത്തു.  ഞാൻ ഭരണം വിട്ടു കൊടുക്കാത്തതിൽ അവനും അവന്റെ ഭാര്യയായി വന്ന മീനാക്ഷിക്കും കുണ്ഠിതമുണ്ടായിരുന്നു.

“മനുഷ്യന്റെ ആവഷ്യം നിലച്ചാൽ അവൻ അധികപറ്റാവും, അല്ലെ കമല.

അവർ തുടർന്നു:

ഒരു ദിവസം അവർ വളരെ വിദഗ്ധമായി എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടു.  ആദ്യത്തെ കുറച്ച് ദിവസം എനിക്ക് ഭക്ഷനവും വെല്ലവുമെത്തി.  എന്നെ അവർ വിഷം തന്നു കൊല്ലുമെന്നു ഞാൻ വിശ്വസിച്ചുവെങ്കിലും ഞാൻ ഭക്ഷണം കഴിക്കുക തന്നെ ചെയ്തു.  പെട്ടെന്നൊരു നാൾ ഭക്ഷണം നിറച്ച തളികകൽ വരാതായി.  വെള്ളം മാത്രം അവർ എനിക്കു തന്നു. പിന്നെ ഇടക്കാരോ പഴങ്ങൾ എത്തിച്ചു.  അതു ഒരു നിശ്ചിത സമയത്തിലായിരുന്നില്ലാത്തതുകൊണ്ട് ഏതെങ്കിലും വിശ്വസ്തനായ ഭൃത്യനായിരിക്കുമെന്ന എന്റെ നിഗമനം സ്ഥിരീകരിച്ചുകൊൺദ് ഒരു ദിവസം പഴത്തിനൊപ്പം രണ്ട് വാൽകൊണ്ട് അറുത്തെടുത്ത കൈകളുമുണ്ടായിരുന്നു.  അതിലൊന്നിൽ ഒരു ചെമ്പു വള വ്യസനിച്ചു കടന്നു.

 

എന്നെ ഒഴിവാക്കാൻ വിജയരംഗൻ റ്റെരെഞെടുത്ത വഴി അതായിരുന്നു.  പട്ടിണിക്കിട്ട് കൊല്ലുക.  അവനു അത്ര ധൈര്യമേ ഉണ്ടായിരുന്നുള്ളു. മഹാ നിരത്തുകളും, മണ്ടപങ്ങളും, ചത്ത്രങ്ങളും ഞാനുയർത്തി.  ഡച്ചുക്കാരും മുഗളന്മാരും എനിൽക്കൊപ്പം വിരുന്നിൽ പങ്കെടുത്തു.  ശത്രുക്കളായി പോലും മൈത്രിയുണ്ടാക്കി ഞാൻ രാജ്യത്തെ രക്ഷിച്ചു. എന്നിട്ടു അവൻ കണ്ടെത്തിയ വഴി പട്ടിണിക്കിടുക എന്നയിരുന്നു.

റാണി യുടെ ചിരിയിൽ വീണ്ടും പുച്ഛം.

പക്ഷെ മീനാക്ഷിയമ്മൻ എന്റെ ആഗ്രഹം നിറവേറ്റി.  ഇരുട്ടിൽ ഒരു ചെറിയ ചെപ്പ് മുറിക്കകത്തെക്കെത്തി.

മരണവും എന്റെ തിരഞ്ഞെടുപ്പായി.  അങ്ങനെ ഞാൻ എന്റെ അവസാനത്തിലും വിജയം കണ്ടു.

“നിനക്കറിയൊ, കമല, വർഷങ്ങൾക്ക് ശേഷം തിരുച്ചികൊട്ടക്കുള്ളിൽ അടച്ചിട്ട ഒരു മുറിയിൽ എന്റെ മരുമകളും ജീവനൊടുക്കി.”

“അത്യൊ? അതെങ്ങനെ?”

“അതെന്റെ കഥ അല്ല പറയാൻ”.

അവർ എണീട്ടു നിന്നപ്പോൾ കമലയും എണീട്ടു.  ചില്ലറക്കാരിയല്ലല്ലൊ. ബഹുമാനം കാണിക്കണം.

അല്ല, കമലാ, ഇത്ര നേരമായിട്ടും ആരും ഇങ്ങോട്ട് വന്നില്ലെന്നു ഞാൻ ഓർക്കുകയായിരുന്നു.

ആരു വരാൻ.  രാവിലെ ഒരു വെലക്കാരത്തി വരും. അവൾ പോയാൽ പിന്നെ പിറ്റെന്ന്”

റാണി ചിരിച്ചു.  ഉറക്കെ.

“നിന്നെയും പൂട്ടിയിരിക്കാണെന്നു തോന്നുന്നു”

കമല എണീട്ടപ്പോൾ, വല്ലാതെ വേർത്തിരുന്നു.  അവരുടെ സ്വപ്നത്തിൽ അന്ന് കൊട്ടാരങ്ങളും, കുതിരകളും, പടയാളികളും അവളിൽ വലാത്തൊരു അസ്വസ്തത ഉളവാക്കി.

ഹാളിലെ ക്ലൊക്ക് വീണ്ടും നിന്നിരുന്നു.  ഛെ! ഒരു ബാറ്ററി വാങ്ങിയിട്ട് നോക്കാം.

സാധാരണയെ പോലെ അവർ ഫോണെടുത്ത് വിളിച്ചില്ല.  പ്പുറത്ത് പോയി വിളിക്കാം.  എത്ര കാലമാണു ഇങ്ങനെ ഇതിനകത്ത് കഴിയ?

വസ്ത്രം മാറ്റി പുറത്തെക്കുള്ള വാതിൽ തുറന്നു.  അവരുടെ മനസ്സിൽ അപ്പോൾ റാണിയുറ്റെ ചോദ്യം തെളിഞ്ഞു കേട്ടു… നിന്നെയും അവർ പൂട്ടിയിട്ടിരിക്കുകയാവും…

കമല ചിരിച്ചു.  വായനയിൽ ഭാവന അതിരുകൾ കടക്കുന്നുവെന്നവർ ചിന്തിച്ചു.

ചെറിയൊരു മുറ്റത്ത് നിരത്തിയ ചട്ടികളിൽ കുറെ ദിവസമായി വെലക്കാരത്തിയാണ് വെള്ളമൊഴിക്കുന്നത്.

നാളെത്തൊട്ട് ഞാൻ തന്നെ ഒഴിക്കും…കമല പറഞ്ഞു.

മുന്വാതിൽ പൂട്ടി ഗേറ്റിലേക്ക് നടന്നു.

അവിടത്തെ പൂട്ടും അവർ അഴിച്ചെടുത്തു. പൂട്ട് അതിൽ തന്നെ കുളത്തിയിട്ടു താക്കൊൽ പർസിൽ വെചു.  താഴ് നീകി ഗേട്ടിന്റെ പാലി വലിച്ചു.

അവർ അതു പല പ്രാവഷ്യം വലിച്ചിട്ടും അത് നീങ്ങിയില്ല.  എത്ര ശ്രമിച്ചിട്ടും അതു സ്വല്പം പൊലും വഴങ്ങിയില്ല.

കമലയുടെ മനസ്സിൽ വീണ്ടും ആ ചിരി അട്ടഹസിച്ചു.

തലക്ക് കൈകൊടുത്ത് കമല അവിടെ തന്നെയിരുന്നു.

ഗേറ്റ് പുറത്ത് നിന്നു പൂട്ടിയിട്ടിരിന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *