മാവേലിക്കര പടിയോല സ്മൃതി വേറിട്ട സംഗമം ആയി

മാവേലിക്കര: പുതിയകാവ് സെന്റ മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ അഹ്ത്തുള്ള ബാവായുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നടത്തിയ മാവേലിക്കര പടിയോല സ്മൃതി വേറിട്ട സംഗമം ആയി. മാവേലിക്കര പടിയോല ചിത്രങ്ങളുടെ അനാച്ഛാദനവും മാവേലിക്കരയും പടിയോലയും എന്ന പുസ്തകത്തിന്റെ പ്രകാശനവും മാതൃദൈവാലയ സംഗമവും ചടങ്ങിന്റെ ഭാഗമായി നടന്നു. അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ തമ്പുരാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എവിടെ ചെന്നാലും നേരിടേണ്ടി വരുന്ന ചോദ്യം പത്മനാഭ സ്വാമിക്ഷേത്ര നിലവറയില്‍ എന്താണിരിക്കുന്നതെന്നാണ്. വളരെ വിലമതിക്കാനാവാത്ത ഒരു കാര്യം കാണാന്‍ സാധിച്ചു. […]
എച്ച്എംപിവി വൈറസ്: ഭയമല്ല കരുതലാണ് വേണ്ടത്-ബിനു തങ്കച്ചന്‍

കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വീണ്ടും മറ്റൊരു രോഗ വ്യാപനം. ഹ്യുമന്‍ മെറ്റന്യൂമോവൈറസ് പടര്‍ന്ന് പിടിക്കുന്നു എന്ന വാര്‍ത്തയാണ് ആശങ്ക ഉയര്‍ത്തുന്നത്. ചൈനയില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നു ചില വാര്‍ത്തകളില്‍ പറയുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് വ്യാപകമായി രോഗബാധയുണ്ടാകുന്നത്. ന്യുമോണിയ പടര്‍ന്ന് പിടിക്കുന്നതുമായി ബന്ധപ്പെട്ട് നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗം അറിയിച്ചുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയോ ചൈനയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഹ്യുമന്‍ […]
അഷ്ടമുടിച്ചന്തം-ഗോപന്‍ അമ്പാട്ട്

തേന്‍കുരുവികള്‍ പാറിവരും തെന്മല കണ്ടോ കാട്ടരുവികള്‍ കളിപറയും കല്ലട കണ്ടോ അഷ്ടമുടിക്കായലിലെ അലഞൊറി കണ്ടോ കൊല്ലമെന്നസുന്ദരിയെ നിങ്ങളുകണ്ടോ തേന്‍കുരുവികള്‍… തങ്കശ്ശേരി വിളക്കണയും പുലരികള്‍ കണ്ടോ തങ്കനിലാപ്പാലൊഴുകും സന്ധ്യകള്‍ കണ്ടോ പാലരുവിയും തേനരുവിയും കുളിരണകണ്ടോ കുളത്തൂപ്പുഴ ബാലകനെ നിങ്ങളുകണ്ടോ തേന്‍കുരുവികള്‍… തൂക്കുപാലം ചാരുറങ്ങും പുനലൂര്‍ കണ്ടോ ചെങ്കുറിഞ്ഞിപ്പൂവു ചൂടും കാവുകള്‍ കണ്ടോ പക്ഷിരാജന്‍ വിശ്രമിക്കും കൊടുമുടി കണ്ടോ അച്ചന്‍കോവിലാറൊഴുകും മലനിരകണ്ടോ തേന്‍കുരുവികള്‍… കൊട്ടാരക്കരവാഴും ഗണപതിയുണ്ടേ കൃഷ്ണനാട്ടകഥ പറഞ്ഞ തമ്പുരാനുണ്ടേ കൊല്ലൂര്‍വിള പെരുന്നാളിന്‍ നെയ്ത്തിരിയുണ്ടേ മണ്‍റോയുടെ മനംകവരണ ദ്വീപുകളുണ്ടേ തേന്‍കുരുവികള്‍…
നഷ്ടപ്പെട്ട ഹൃദയം-ലാലി രംഗനാഥ്

എവിടെയാണ് എനിയ്‌ക്കെന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഏയ് അല്ല.. വച്ച് നീട്ടിയിട്ടും അവളത് നിരസിച്ചതാണല്ലോ..? പിന്നെയെവിടെയാണ്? ബാല്യത്തിലെ തന്നെ തനിച്ചാക്കി മണ്‍മറഞ്ഞ അച്ഛനമ്മമാരിലോ? അതുമല്ല.. തനിച്ചാക്കിപ്പോയതിന്റെ ദേഷ്യത്തില്‍ ഒരിക്കലും ഞാനതവര്‍ക്ക് കൊടുത്തു കാണില്ല. പിന്നെ..?? ഓര്‍മ്മയില്‍ ഒരു വൃദ്ധസദനം തെളിഞ്ഞു വരുന്നു. പ്രതീക്ഷയുടെ ഒരു തരിവെട്ടം തെളിയാനായി കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യക്കോലങ്ങളെ കണ്ടിറങ്ങിയപ്പോഴാണ് എനിക്ക് ഹൃദയം നഷ്ടമായത്… അതെ അവിടെത്തന്നെയാണ്.. ഉറപ്പ്’. അയാള്‍ക്കെല്ലാം വ്യക്തമായി. അതെ അവരെ […]
കേരളത്തിലെ വിലക്കയറ്റത്തിനെതിരെ ട്വന്റി 20 പാര്‍ട്ടി വിളക്കണച്ച് പ്രതിഷേധിച്ചു

കിഴക്കമ്പലം: കഴിഞ്ഞ 8 വര്‍ഷത്തെ പിണറായി ഭരണം കേരളത്തെ പ്രാകൃത കാലഘട്ടത്തിലേക്ക് എത്തിച്ചുവെന്ന് ട്വന്റി 20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. മനുഷ്യന്‍ വിറകും മണ്ണെണ്ണ വിളക്കും കത്തിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ട സാഹചര്യമാണ് ഇന്നുള്ളത്. എട്ട് വര്‍ഷത്തെ എല്‍.ഡി.എഫിന്റെ കഴിവുകെട്ട ഭരണത്തിനിടയ്ക്ക് 8 തവണയാണ് വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് കൊണ്ടുവന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലകുറക്കും എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിലെ സാധാരണക്കാരുടെ ജീവിതം അസാധ്യമാക്കിയിരിക്കുകയാണ്. വിലക്കയറ്റം […]



