LIMA WORLD LIBRARY

അഷ്ടമുടിച്ചന്തം-ഗോപന്‍ അമ്പാട്ട്

തേന്‍കുരുവികള്‍ പാറിവരും തെന്മല കണ്ടോ
കാട്ടരുവികള്‍ കളിപറയും കല്ലട കണ്ടോ
അഷ്ടമുടിക്കായലിലെ അലഞൊറി കണ്ടോ
കൊല്ലമെന്നസുന്ദരിയെ നിങ്ങളുകണ്ടോ

തേന്‍കുരുവികള്‍…

തങ്കശ്ശേരി വിളക്കണയും പുലരികള്‍ കണ്ടോ
തങ്കനിലാപ്പാലൊഴുകും സന്ധ്യകള്‍ കണ്ടോ
പാലരുവിയും തേനരുവിയും കുളിരണകണ്ടോ
കുളത്തൂപ്പുഴ ബാലകനെ നിങ്ങളുകണ്ടോ

തേന്‍കുരുവികള്‍…

തൂക്കുപാലം ചാരുറങ്ങും പുനലൂര്‍ കണ്ടോ
ചെങ്കുറിഞ്ഞിപ്പൂവു ചൂടും കാവുകള്‍ കണ്ടോ
പക്ഷിരാജന്‍ വിശ്രമിക്കും കൊടുമുടി കണ്ടോ
അച്ചന്‍കോവിലാറൊഴുകും മലനിരകണ്ടോ

തേന്‍കുരുവികള്‍…

കൊട്ടാരക്കരവാഴും ഗണപതിയുണ്ടേ
കൃഷ്ണനാട്ടകഥ പറഞ്ഞ തമ്പുരാനുണ്ടേ
കൊല്ലൂര്‍വിള പെരുന്നാളിന്‍ നെയ്ത്തിരിയുണ്ടേ
മണ്‍റോയുടെ മനംകവരണ ദ്വീപുകളുണ്ടേ

തേന്‍കുരുവികള്‍…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px