കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വീണ്ടും മറ്റൊരു രോഗ വ്യാപനം. ഹ്യുമന്‍ മെറ്റന്യൂമോവൈറസ് പടര്‍ന്ന് പിടിക്കുന്നു എന്ന വാര്‍ത്തയാണ് ആശങ്ക ഉയര്‍ത്തുന്നത്. ചൈനയില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നു ചില വാര്‍ത്തകളില്‍ പറയുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് വ്യാപകമായി രോഗബാധയുണ്ടാകുന്നത്. ന്യുമോണിയ പടര്‍ന്ന് പിടിക്കുന്നതുമായി ബന്ധപ്പെട്ട് നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗം അറിയിച്ചുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയോ ചൈനയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
ഹ്യുമന്‍ മെറ്റാന്യൂമോവൈറസ്
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുള്ള വൈറസാണ് ഹ്യുമണ്‍ മെറ്റാന്യൂമോവൈറസ്(ഒങജഢ). എന്നാല്‍ ജലദോഷത്തില്‍ നിന്ന് വ്യത്യസ്തമായി ഈ വൈറസ് അപ്പര്‍ റെസ്പിറേറ്ററി അണുബാധകള്‍ക്ക് കാരണമാകുന്നു. ചില സാഹചര്യങ്ങളില്‍ ന്യുമോണിയ, ആസ്ത്മ സിഒപിഡി തുടങ്ങിയ ലോവര്‍ റെസ്പിറേറ്ററി അണുബാധകള്‍ക്കും കാരണമാകാറുണ്ട്.
ശൈത്യകാലത്താണ് എച്ച്എംപിവി അണുബാധ കൂടുതലായി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വൈറസ് പെട്ടെന്ന് പിടിപെടുക. 5 വയസിന് മുന്‍പ് രോഗം വന്നിട്ടുള്ള ഒരാള്‍ക്ക് പിന്നീട് രോഗം വന്നാലും അതിന്റെ ആഘാതം കുറവായിരിക്കും.
രോഗലക്ഷങ്ങളും കാരണങ്ങളും
* ചുമ
* പനി
* മൂക്കൊലിപ്പ്
* തൊണ്ട ചൊറിച്ചില്‍
* ശ്വാസംമുട്ട്
* ശ്വാസതടസം
* ചൊറിച്ചില്‍
മനുഷ്യശരീരത്തില്‍ തന്നെ കാണപ്പെടുന്ന എച്ച്എംപിവിയുടെ ചെറിയ വൈറസുകള്‍ അതിന്റെ പകര്‍പ്പുകള്‍ ഉണ്ടാക്കുന്നത് മൂലം വരുന്ന അസുഖമാണ് എച്ച്എംപിവി. ഇത് അഞ്ചാം പനി, മുണ്ടിനീര്‍, ആര്‍എസ്വി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളുടെ അതേ പാറ്റേണിലുള്ള വൈറസാണ് എച്ച്എംപിവിയും.
എച്ച്എംപിവി പകരുന്നതെങ്ങനെ?
രോഗിയുമായുള്ള അടുത്ത ഇടപഴകലിലൂടെയും വൈറസിന്റെ സാന്നിധ്യമുള്ള വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരുന്നു. തുമ്മുമ്പോഴും ചുമക്കുമ്പോഴും ചുംബിക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴും രോഗം പകരാനുള്ള സാധ്യതയുണ്ട്.
About The Author
No related posts.