LIMA WORLD LIBRARY

കേരളത്തിലെ വിലക്കയറ്റത്തിനെതിരെ ട്വന്റി 20 പാര്‍ട്ടി വിളക്കണച്ച് പ്രതിഷേധിച്ചു

കിഴക്കമ്പലം: കഴിഞ്ഞ 8 വര്‍ഷത്തെ പിണറായി ഭരണം കേരളത്തെ പ്രാകൃത കാലഘട്ടത്തിലേക്ക് എത്തിച്ചുവെന്ന് ട്വന്റി 20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. മനുഷ്യന്‍ വിറകും മണ്ണെണ്ണ വിളക്കും കത്തിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ട സാഹചര്യമാണ് ഇന്നുള്ളത്.

എട്ട് വര്‍ഷത്തെ എല്‍.ഡി.എഫിന്റെ കഴിവുകെട്ട ഭരണത്തിനിടയ്ക്ക് 8 തവണയാണ് വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് കൊണ്ടുവന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലകുറക്കും എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിലെ സാധാരണക്കാരുടെ ജീവിതം അസാധ്യമാക്കിയിരിക്കുകയാണ്. വിലക്കയറ്റം തടഞ്ഞില്ല എന്ന് മാത്രമല്ല നിത്യോപയോഗ സാധനങ്ങളുടെ വില മൂന്നും നാലും ഇരട്ടിയാക്കി വര്‍ധിപ്പിച്ച് സാധാരണകാരുടെ നടുവൊടിച്ചിരിക്കുന്നു.

പിണറായി സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. കട്ട് മുടിച്ച് കേരള ഖജനാവ് കാലിയാക്കിയത് മാത്രമല്ല ഒരു ക്ഷേമ പദ്ധതികളും നടക്കുന്നില്ല. പെന്‍ഷനുകളും മുടക്കി. ശമ്പളം കൃത്യമായി നല്‍കാതെ സാധാരണക്കാരന്റെ ജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചു. നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗം സര്‍ക്കാരിന്റെ ഭരണത്തിന്റെ കഴിവുകേടിന്റെ പ്രതിഫലനമാണ്. എല്ലാ മേഖലകളിലും പിണാറായി സര്‍ക്കാര്‍ വന്‍ പരാജയമായി മാറിക്കൊണ്ടിരിക്കുന്നു.

പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് ട്വന്റി 20 പാര്‍ട്ടി വാര്‍ഡ് കമ്മിറ്റി കളുടെ നേതൃത്വത്തില്‍ പ്രധിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ എല്ലാ വീടുകളിലും ജനുവരി 12 ഞായറാഴ്ച, വൈകിട്ട് 7.00 മണി മുതല്‍ 7.15 വരെ വിളക്കണച്ചു പ്രതിഷേധം രേഖപെടുത്തി. സാധാരണക്കാരന്റെ നടുവൊടിക്കുന്ന വൈദ്യുതി വില വര്‍ധന പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts