സിനിമയിലെ നിശബ്ദ കലാപകാരികള്‍ – കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

മനുഷ്യമനസ്സില്‍ കുഴിച്ചുമൂടികിടന്ന മതഭൂത സംസ്കാരം വീണ്ടും ‘ജാനകി’ എന്ന സിനിമാപേരില്‍ മുളപൊട്ടി വന്നിരിക്കുന്നു. ഗൂഗിള്‍ വഴി കഥ കവിത രചിക്കുന്ന അഭിനവ എഴുത്തുപോലെയെയല്ല ഒരു സിനിമയുടെ നിര്‍മ്മിതി. ഹേമ കമ്മിഷന്‍ കണ്ടെത്തലുകള്‍ എവിടെയെന്ന് ചോദിക്കുമ്പോഴും സിനിമ നിര്‍ മ്മിതി എത്രയോ സങ്കീര്‍ണ്ണമാണ്,എത്രയോ പേരുടെ കഷ്ടനഷ്ടങ്ങളുടെ കണക്കാണ് അതിലുള്ളത്.ഇതൊക്കെ കുഞ്ഞിളം കുളിരില്‍ മട്ടുപ്പാവുകളിലിരുന്ന് സുഗന്ധം നുകരുന്ന പാവങ്ങളുടെ നികുതിപ്പണംകൊണ്ട് കൊഴുത്തുതടിക്കുന്ന ദിവ്യര്‍ക്കറിയില്ല. കഥ ആസ്വദിക്കാനുള്ള മനുഷ്യന്‍റെ തീഷ്ണയെ കിരാതമായ മതമൗ ലിക സദാചാര ആക്രമണത്തിലൂടെ അടിച്ചേല്‍പ്പിക്കാന്‍ സിനിമ സെന്‍സര്‍ […]
പ്രായം ഒന്നിനും തടസ്സമല്ലാ-ശ്രീകല മോഹന്‍ദാസ്

പ്രായം ഒന്നിന്റെയും അതിര്‍ വരമ്പുമല്ലാ… മനസ്സാണു പ്രധാനം… മന :ശക്തിക്കാണേറ്റം പ്രാമുഖ്യവും… അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണു ഈ ചിത്രത്തില്‍ കാണുന്ന അമ്മുമ്മമാര്‍… നോക്കൂ, അവര്‍ പാട്ടു പാടുന്നു കൈ കാലിളക്കി നൃത്തം ചവിട്ടുന്നു… കാല്‍ മുട്ടു വേദന, നടു വേദന ഇത്യാദി യാതൊന്നും ഇപ്പോള്‍ അവരെ അലട്ടുന്നതേയില്ല. ജിവിത പ്രാരാബ്ധമൊക്കെ മറന്നു ഹൃദയം തുറന്നു ചിരിക്കുകയാണവര്‍.. ഇപ്പോള്‍ സന്തോഷം മാത്രമേ ആ മുഖങ്ങളില്‍ കാണാനുള്ളൂ… കുറച്ചു കാലം മുമ്പേ വരെ പ്രായമായാല്‍ ഒരിടത്തടങ്ങി യിരിക്കണമെന്ന തത്വമൊക്കെ […]
വാടക വീട് തേടുന്നവര്‍-ലാലിമ

വാടക കുടിശ്ശികയുണ്ടെന്നു കള്ളം പറഞ്ഞു വീട്ടുടമസ്ഥ വിശാലം, വീടൊഴിപ്പിക്കാന്‍ നോക്കിയപ്പോഴാണ് വാടകക്കാരനായ കരുണന്‍ പ്രശ്‌നമുണ്ടാക്കിയത്. വിശാലത്തിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് അയാളെ അറസ്റ്റും ചെയ്തു. ആരില്‍ നിന്നോ വിവരമറിഞ്ഞ കരുണന്റെ ഭാര്യ ലീല ഓടി പിടഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി. ………………………………. ഒരു വര്‍ഷം മുന്‍പ് വരെ പെയിന്റ് പണി ചെയ്ത് കരുണനും തയ്യല്‍ക്കാരി ലീലയും സന്തോഷത്തോടെ സ്വന്തമായുള്ള ഷീറ്റ് മേഞ്ഞ വീട്ടില്‍ ചൂരും ചൂടും പങ്കിട്ട് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.. അപ്പോഴാണ് അയാള്‍ക്ക് സ്‌കൂളില്‍ പ്യൂണായി ജോലി കിട്ടിയത്.. […]
ചുരുളി സൃഷ്ടിച്ച സാംസ്‌കാരിക ചുഴികള്‍-അഡ്വ. ചാര്‍ളി പോള്‍

വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആധാരമാക്കി എസ്.ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിര്‍വഹിച്ച് 2021 നവംബര്‍ 19ന് ഒ.ടി.ടി യില്‍ റിലീസ് ചെയ്ത ചുരുളി എന്ന സിനിമ വീണ്ടും വിവാദമാവുകയാണ്. ചിത്രത്തില്‍ തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജോജു ജോര്‍ജ് ‘ചുരുളി ‘ തന്റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോളുകള്‍ പറഞ്ഞ് മറ്റുള്ളവര്‍ മക്കളെ കളിയാക്കുന്നുവെന്നും പറഞ്ഞു. ചുരുളിയിലെ ജോജുവിന്റെ കഥാപാത്രം […]
മിന്നാമിനിങ്ങ്-ജോസ്‌കുമാര്‍ ചോലങ്കേരി, ജര്‍മ്മനി

മിന്നാമിനുങ്ങിന്റെ മിന്നും പ്രശോഭയെ പരിചയപ്പെടുത്തുന്നതിന് എനിക്കേറ്റവും അനുയോജ്യമായിത്തോന്നുന്നത് ജ്ഞാനപീഠപുരസ്‌ക്കാരജേതാവായ, പത്മഭൂഷണ്‍ പത്മവിഭൂഷണ്‍ പദവികള്‍ നല്‍കി രാഷ്ട്രം ബഹുമാനിച്ച മലയാളത്തിന്റെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ആദരണീയ ശ്രീ ഒ.എന്‍.വി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പിനെയാണ്. പതിനഞ്ചാം വയസ്സില്‍ ‘മുന്നോട്ട്’ എന്ന ആദ്യ കവിതാരചനയില്‍നിന്ന് ഒരിക്കലും പിന്നോട്ടു പോകാതെ കാവ്യരചനയിലും അതിലുപരി ഗാനരചനയിലും മലയാളികളുടെ മനം കവര്‍ന്ന വിശ്വസാഹിത്യപ്രതിഭ..! എന്റെ കാവ്യവഴിയിലെ വെട്ടവും വെളിച്ചവും! ശ്രീ ഒ.എന്‍.വി അദ്ദേഹത്തിന്റെ കവിതാരചനയേയും ആദ്യനാളുകളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് […]
Between the Songs-LeelammaThomas, Botswana

Between the songs, famished wings flutter by, Low-marked, fading, a delay in nature’s sigh. From a parrot’s chirp, a snake strikes with stealth, Life and death entwined, pain and endurance’s solemn wealth. Like an unfinished note, nature’s discord reigns, Breath is stifled, sorrow of a cracked refrain. In the season of song, grief holds […]
ചക്രവാളങ്ങളില്‍ താരാട്ട് – ജയന്‍ വര്‍ഗീസ്

ഇരുളുന്നൊരിന്നിന്റെ കരളില്‍ നിന്നുണരണം വിരിയുന്ന നാളെതന്‍ പുലരിത്തുടിപ്പുകള്‍ ! മനുഷ്യന്റെ സ്വപ്നങ്ങള്‍ ചിറകടിച്ചുയരുന്ന യൊരു നല്ല നാളെയാം പുളകപ്പുതപ്പുകള്‍ ഹൃദയ വിപഞ്ചികേ, പാടുക പാടുക ഉണരുന്ന മണ്ണിന്റെ സൂര്യഗായത്രികള്‍ ഒരു പിഞ്ചു കുഞ്ഞിന്റെ ചോര കോകൊണ്ടെഴുതുന്ന തൊരുനാടിനും വീര പരിവേഷമല്ലിനി ! മാനിഷാദപ്പൊരുള്‍ തേടുന്ന മാനവ നീതി ശാസ്ത്രത്തിന്റെ യാഗക്കുതിപ്പുകള്‍ കീഴടക്കീടണം ചക്രവാളങ്ങളില്‍ ജീവിതതാള പുളകങ്ങള്‍ പൂക്കണം ! ആരോ വരച്ചോരതിര്‍ത്തിയില്‍ തോക്കുമായ് കാവല്‍ നില്‍ക്കുന്നൊരീ നാറിയ രീതികള്‍ മാറണം സോദരര്‍ നേരറിഞ്ഞാര്‍ത്തു കോ – ണ്ടാപ്പച്ചിരിമ്പുകള്‍ […]



