LIMA WORLD LIBRARY

സിനിമയിലെ നിശബ്ദ കലാപകാരികള്‍ – കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

മനുഷ്യമനസ്സില്‍ കുഴിച്ചുമൂടികിടന്ന മതഭൂത സംസ്കാരം വീണ്ടും ‘ജാനകി’ എന്ന സിനിമാപേരില്‍ മുളപൊട്ടി വന്നിരിക്കുന്നു. ഗൂഗിള്‍ വഴി കഥ കവിത രചിക്കുന്ന അഭിനവ എഴുത്തുപോലെയെയല്ല ഒരു സിനിമയുടെ നിര്‍മ്മിതി. ഹേമ കമ്മിഷന്‍ കണ്ടെത്തലുകള്‍ എവിടെയെന്ന് ചോദിക്കുമ്പോഴും സിനിമ നിര്‍ മ്മിതി എത്രയോ സങ്കീര്‍ണ്ണമാണ്,എത്രയോ പേരുടെ കഷ്ടനഷ്ടങ്ങളുടെ കണക്കാണ് അതിലുള്ളത്.ഇതൊക്കെ കുഞ്ഞിളം കുളിരില്‍ മട്ടുപ്പാവുകളിലിരുന്ന് സുഗന്ധം നുകരുന്ന പാവങ്ങളുടെ നികുതിപ്പണംകൊണ്ട് കൊഴുത്തുതടിക്കുന്ന ദിവ്യര്‍ക്കറിയില്ല. കഥ ആസ്വദിക്കാനുള്ള മനുഷ്യന്‍റെ തീഷ്ണയെ കിരാതമായ മതമൗ ലിക സദാചാര ആക്രമണത്തിലൂടെ അടിച്ചേല്‍പ്പിക്കാന്‍ സിനിമ സെന്‍സര്‍ ബോര്‍ഡ് ശ്രമിക്കുന്നത് യഥാര്‍ത്ഥ സിനിമയുടെ അകപ്പൊരുളറിയാത്തത്തുകൊണ്ടാണ്. ഫ്രഞ്ച് സഹോദരന്മാരായ ഔഗസ്റ്റ്-ലൂയി ലൂമിയര്‍മാര്‍ കണ്ടുപിടിച്ച സിനിമ അതിവിശാലമായ ലോകത്തു് നിര്‍ഭയമായി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വളരെ കരു ത്തോടും കരുതലോടുമെടുത്ത ‘ജാനകി ്/െ സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റാന്‍ വിചിത്ര ഭാസുരമായ ‘വിലക്ക്’ ഏര്‍പ്പെടുത്തിയത്.

മതഭ്രാന്ത് ഏറ്റവും കൂടുതലുള്ള കേരളത്തില്‍ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും കുടുങ്ങി ക്കിടക്കുന്ന ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന ചില സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് കലയുടെ യഥാര്‍ത്ഥ സൗന്ദര്യമറിയണമെന്നില്ല. അധികാരത്തിലിരിക്കുന്നവരാണ് ഈ കൂട്ടരേ ഇതുപോലുള്ള ഓരോരോ സ്ഥാപനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത്.അതിന് മുന്‍പ് തന്നെ പൂജകള്‍ നടത്തിയിരിക്കും.സിനിമയിലെ നായിക ജാനകി ധാരാളം പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ്.ഇനിയും നായകനുമായി ഇണ ചേര്‍ന്നോ എന്ന് കൂടി അന്വേഷിക്കുമോ? ഇത് ദേവാസുരന്മാരുടെ കഥയല്ല.

ഒരു സിനിമയുടെ ആഴവും അഴകും തിരിച്ചറിയുന്നത് പേരിലൂടെയാണോ? കോടതിയും ചോദിച്ചു. ഈ പേരില്‍ എന്തിരിക്കുന്നു? ലോകത്തെ മികച്ച സാഹിത്യ ശില്‍പ്പികള്‍ ശക്തമായ പ്രമേയത്തിലൂടെയാണ് തിരക്കഥകള്‍ രചിക്കാറുള്ളത്. മലയാളത്തിലെ തോപ്പില്‍ ഭാസി, എം.ടി, പി.പത്മരാജന്‍ തുടങ്ങി പലരും തിരക്കഥയുടെ പേരില്‍ തന്നെ അറിയപ്പെട്ടവരാണ്. ഒരു തിരക്കഥാകൃത്തിന്‍റെ സ്വാതന്ത്ര്യമാണ് കഥാപാത്ര ത്തിന് എന്ത് പേര് കൊടുക്കണമെന്നുള്ളത്. അത് കേരള സിനിമ സെന്‍സര്‍ ബോര്‍ഡിന്‍റെ കാഴ്ചപ്പാടിനനു സരിച്ചോ, കണ്ണാടിപ്പുരയിലിരൂന്നു തീരുമാനിക്കുന്നതോ അല്ല. ഇങ്ങനെ കെട്ടുറപ്പുള്ള നല്ലൊരു സിനിമ യുടെ പേരില്‍ കൈകടത്തുന്നവര്‍ സിനിമയുടെ ചിത്രീകരണ രീതിക്കും,വസ്ത്രം,പാര്‍പ്പിടം,ഭക്ഷണം ഇവി ടെയെല്ലാം നുഴഞ്ഞു കയറുമോ? സിനിമയുടെ അസംസ്കൃത വസ്തുവായ കഥകൂടി സെന്‍സര്‍ ചെയ്തു കൊടുക്കുമോ?

കേരളത്തിലെ അന്ധവിശ്വാസികളുടെ വിഗ്രഹങ്ങള്‍ പൊട്ടിച്ചെറിഞ്ഞ എത്രയോ ചലച്ചിത്ര സാഹിത്യ സൃഷ്ഠികള്‍ കേരളത്തിലുണ്ട്. ഒരു ഉദ്.എം.ടി യുടെ ചലചിത്രം ‘നിര്‍മ്മാല്യം’ ദേവിയുടെ വിഗ്രഹത്തില്‍ വെളിച്ചപ്പാട് കാര്‍ക്കിച്ചു് തുപ്പിയത് കണ്ടില്ലേ? അന്നാരും വൈകാരികമായി രംഗത്ത് വന്നില്ല.കാരണം അന്ന് അധികാരികള്‍ മതങ്ങള്‍ക്ക് അടിമകളല്ലായിരുന്നു. അദ്ദേഹത്തിന്‍റെ ‘നാല് കേട്ട്’. അതിലെ അപ്പുണ്ണി എന്ന കഥാപാത്രം ഭഗവതിയെ പുലഭ്യം പറയുന്നുണ്ട്. അപ്പോഴാണ് രാമന്‍, ഈശോ, മുഹമ്മദ് തുടങ്ങിയ പേരുക ളില്‍ മനസ്സില്‍ കാറ്റും വെളിച്ചവുമില്ലത്ത മതമന്ദബുദ്ധികള്‍ നാട്ടുപേരായ ജാനകിയില്‍ സീതയെ കണ്ടെത്തി യത്.ആ കുട്ടത്തില്‍ ഒരു തുറുപ്പ് ചീട്ടുകൂടിയിറക്കും മതസ്പര്‍ധ. ഈശ്വര വിശ്വാസത്തില്‍, സത്യധര്‍മ്മത്തില്‍ ജീവിക്കുന്ന നിഷ്പക്ഷമതികളായ യഥാര്‍ത്ഥ വിശ്വാസികള്‍ ഇവരുടെ വലയില്‍ കുരുങ്ങില്ല. ദൈവങ്ങളെ വിറ്റ് പള്ളവീര്‍പ്പിക്കുന്ന ഈ യാഥാസ്ഥിതികരുടെ ഈശ്വരീയതയെയാണ് വിവേകമുള്ളവര്‍ തിരിച്ചറിയേണ്ടത്. ജാതിമത രാഷ്ട്രീയം നോക്കി സാഹിത്യ സൃഷ്ഠികള്‍, സിനിമ നിര്‍മ്മാണം നടത്താന്‍ സാധിക്കുമോ? ജീവിത ത്തിന്‍റെ ചുണ്ടില്‍ ചുംബനം കൊടുക്കണോ അടികൊടുക്കണോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ആണോ? മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് അവകാശപൂര്‍വ്വം കടന്നുകയ റുന്ന പഴഞ്ചന്‍ കാടന്‍ മത വിശ്വാസങ്ങള്‍ മനഃസാക്ഷിയുള്ളവര്‍, യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ അംഗീക രിക്കില്ല. മനുഷ്യരിലെ സത്യവും സത്തയും സ്വത്വവും ഇവര്‍ എന്നാണ് തിരിച്ചറിയുക?

കലാസാഹിത്യ രംഗത്ത് നടക്കുന്ന ഇത്തരം പ്രാകൃതസമീപനങ്ങള്‍ ഒരു വ്യക്തിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേല്‍ നടത്തുന്ന ക്രൂരവിനോദമാണ്. സമൂഹത്തില്‍ വിനാശം സൃഷ്ടിക്കുന്ന ജാതിമത ചിന്തകള്‍, അത്യാചാരങ്ങള്‍ക്ക് തിരികൊളുത്തുന്നത് കുടുസ്സുമുറിമനസ്സുള്ളവരുടെ കാഴ്ചപ്പാടുകളാണ്. ആധുനിക മനുഷ്യര്‍ ശാസ്ത്ര സാംസ്കാരിക രംഗത്ത് പുരോഗതി പ്രാപിക്കുമ്പോള്‍ പരമ്പരാഗതമായി ലഭിച്ച ദൈവങ്ങ ളുടെ മറവില്‍ പരസ്പരം സ്നേഹം വെടിഞ്ഞു വിദ്വേഷം വളര്‍ത്തി മതവികാരം വളര്‍ത്തുന്നു. ഭരണകൂട ങ്ങള്‍ നാല് വോട്ടിനുവേണ്ടി നോക്കുകുത്തികളാകുന്നു.മതലഹരിയില്‍ ജീവിക്കുന്ന ഈ കൂട്ടര്‍ ഏതെങ്കിലും മത രാഷ്ട്രീയ സംഘടനകളുടെ മറവിലാണ് പ്രത്യക്ഷപെടുന്നത്.അപ്രിയസത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍, വിമ ര്‍ശിച്ചാല്‍ വ്യക്തിഹത്യ നടത്തുകമാത്രമല്ല തലയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ അപഹാസ്യരാക്കി അവതരി പ്പിക്കും.അസഹിഷ്ണത ഇവരുടെ മുഖമുദ്രയാണ്.ഇവരെ കേള്‍ക്കാന്‍ ആള്‍ക്കൂട്ടമുണ്ട്. മതേതരവാദികളായി നമ്മുടെ മുന്നില്‍ അവതരിക്കുമെങ്കിലും ഇവരുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് മത മൗലിക ചിന്തകളാണ്. ഈ കൂട്ടരുടെ പ്രസംഗം കേട്ടാല്‍, കഥാ കവിതാപാരായണം കേട്ടാല്‍ കരഘോഷമുയരും.വേദിയിലും മുന്നി ലുമിരിക്കുന്ന വിശിഷ്ട വ്യക്തികളെ, തല്പര കക്ഷികളെ മഞ്ഞുരുകുമ്പോലെ മുഖസ്തുതികൊണ്ട് മൂടിപ്പു തക്കും. സമ്പത്തുകൊടുത്താല്‍ ഒരു പൊന്നാടയും കൊടുക്കും. മതമൈത്രി സംസാരിക്കുന്ന വ്യക്തിയുടെ കണ്ണുകളില്‍ സ്വാര്‍ത്ഥതയും വാചാലമായ വാക്കുകളില്‍ മധുരവുമാണ്. ഇതാണ് സെന്‍സര്‍ ബോര്‍ഡിലും കണ്ടത്. 1970-ന് മുന്‍പ് ഈ കൂട്ടരുടെ ജീര്‍ണമുഖം, വര്‍ഗ്ഗീയത സാമൂഹ്യ സാംസ്കാരിക നായകന്മാര്‍ വലിച്ചെറിഞ്ഞതാണ്. അതിന് രക്തസാക്ഷികളായവരാണ് നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ.കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവര്‍. ഗള്‍ഫില്‍ നിന്ന് പണം ഒഴുകിയെത്തിയ നാള്‍ മുതല്‍ 2025-ല്‍ എത്തി നില്‍ക്കുമ്പോള്‍ രാഷ്ട്രീയ മത പാര്‍ട്ടികള്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വോട്ടുകളാക്കി മാറ്റി അധികാരത്തിലെത്തുന്നു. മതം മാനവധര്‍മ്മത്തിന് വേണ്ടിയെന്ന് പഠിപ്പിക്കേണ്ട എഴുത്തുകാര്‍ സ്വന്തം നിലനില്‍പ്പിനായി അധികാരികളുടെ മുന്നില്‍ പദവി, പുരസ്കാരത്തിന് തല കുനിഞ്ഞു നില്‍ക്കുന്നു. ഇതാണ് ഇന്ന് കേരളമനുഭവിക്കുന്ന ദുരവസ്ഥ. ഇപ്പോള്‍ കലയുടെ കഴുത്തില്‍ കത്തിവെച്ചു് പറയുന്നു കഥാപാത്രത്തിന്‍റെ പേര് മാറ്റുക. ഒരു സിനിമ പ്രദര്‍ശനം തടസ്സപ്പെടുത്തിയാല്‍ അതിന്‍റെ നഷ്ടം ആരാണ് വഹിക്കുക? ഇതാണോ നമ്മുടെ സാമൂഹിക സാംസ്കാരിക നവോദ്ധാനം?

ഇപ്പോള്‍ മനസ്സില്‍ തുടിക്കുന്ന ഒരു ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സെന്‍സസ് വിജ്ഞാ പനത്തില്‍ ‘ജാതി’ എടുത്തുമാറ്റി. അത് വിജ്ഞാപനത്തിലും വേണമെന്നുള്ള ആവശ്യമാണ് മുന്നോട്ട് വെക്കു ന്നത്. സിനിമ സെന്‍സര്‍ ബോര്‍ഡ് കോടതി വഴി സിനിമ പ്രവര്‍ത്തകര്‍ക്ക് ഷോക്കോസ് നോട്ടീസ് കൊടുത്തു വിജ്ഞാപനം എന്തെങ്കിലും പുറത്തിറക്കുമോ? എന്തായാലും കോടതിവരാന്തയില്‍ എത്തിയതല്ലേ. അവിടെ മതഭൂത ഭേദങ്ങള്‍ മറികടന്ന് മനുഷ്യകോടതിയായി മാറട്ടെ. സെന്‍സര്‍ ബോര്‍ഡിന്‍റെ ഈ നിലപാട് എത്ര പരിഹാസ്യമാണ്. ഇനിയും ഓരോ മലയാളിയും പേര് മാറ്റേണ്ടിവരുമോ? കഥ എഴുത്തുകാരും ജാഗ്രത പാലിക്കണോ? മതത്തെ രാഷ്ട്രീയാധികാരമാക്കിയാല്‍ ജനാധിപത്യം,പുരോഗമനവാദികള്‍ എന്ന് പറയുന്ന തില്‍ എന്തര്‍ത്ഥമാണുള്ളത്? അതും കപടതയല്ലേ? മസാല നോവലുകള്‍പോലെ ആ കപടതയ്ക്ക് കൂട്ടുനി ല്‍ക്കുന്ന പൈങ്കിളി വാര്‍ത്തകളല്ലേ നമ്മള്‍ നിത്യവും കേള്‍ക്കുന്നത്.യാഥാര്‍ഥ്യങ്ങളുമായി പൊരുത്തമി ല്ലാത്ത എ ഐ ഇമേജസ് ഉല്പാദിപ്പിക്കുന്ന കപട ചിത്രവാര്‍ത്തകളല്ലേ കാണുന്നത്? കപട മതവിശ്വാസികള്‍ അത് ചൂടപ്പംപോലെ വിറ്റഴിക്കുന്നു. സമ്പത്തിനോട് ആര്‍ത്തിയുള്ള ജീര്‍ണ്ണ മാധ്യമ സംസ്കാരം മനുഷ്യമന സ്സിനെ കലുഷമാക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യം കലാസാഹിത്യ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല എല്ലാം പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് തരുന്ന അവകാശമാണ്. സിനിമാപ്രേമികള്‍ കൂടുതലും സിനി ചിലന്തിവലക്കുള്ളില്‍ കുരുങ്ങിയവരാണ്. ഇങ്ങനെ ഒരു വിവാദമുണ്ടാകുമ്പോള്‍ യുവമിഥുനം സിനിമ കാണുനുള്ള ആകാംക്ഷയും ഉല്‍കണ്ഠയുമുണ്ടാകും. എമ്പുരാന്‍ സിനിമ വിവാദമാക്കിയതുപോലെ ഇതും കച്ചവട തന്ത്രമാണോ? അങ്ങനെയെങ്കില്‍ അതിനുള്ളില്‍ ആരെയാണ് തൃപ്തിപ്പെടുത്തിയത്?

സാഹിത്യമൂല്യങ്ങളില്ലാത്ത, അസഭ്യം പുലമ്പുന്ന, കുട്ടികളെ തെറ്റിലേക്ക് വഴിനടത്തുന്ന, പിടിച്ചുപറി, കൊലപാതകം,സ്ത്രീ വിരുദ്ധത നിറഞ്ഞ എത്രയോ സിനിമകള്‍ ഇറങ്ങി.അവിടെയൊന്നും സെന്‍സര്‍ ബോര്‍ ഡിന്‍റെ കത്രിക കണ്ടില്ല. സിനിമ മോഡല്‍ കൊലപാതകംവരെ കേരളത്തില്‍ നടക്കുന്നില്ലേ? സമ്പത്തുണ്ടാ ക്കാനുള്ള പ്രചാരവേലകളെങ്കിലും ഇതെല്ലാം കണ്ട് മൗനികളായി മലയാളികള്‍ മാറിയിരിക്കുന്നു. സിനി മയും ടെലിവിഷനും നിത്യജീവിതത്തിന്‍റെ ഒരവിഭാജ്യഘടകമായ ഈ കാലത്തു് അതില്‍ കാണുന്നത് സത്യാത്മ കമായ വിവരണമാണോ വിനോദമാണോ വിജ്ഞാനമാണോ എന്നത് എത്ര പേര്‍ അപഗ്രഥിക്കുന്നു? കഥയറി യാതെ കഥകളി കാണുന്നവരെപോലെ എല്ലാം കണ്ട് രസിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാലാ കാലങ്ങളായ ജാതി മത രാഷ്ട്രീയ പിന്നണി വാഴ്ത്തുപാട്ടുകാരെ എല്ലാം മേഖലകളിലും തിരുകിക്കയറ്റി അളവറ്റ മതിപ്പ് ജനിപ്പിക്കുന്നതല്ല ക്രാന്തദര്‍ശിയായ ഒരു ഭരണാധികാരിയുടെ മഹത്വം. അതിലുപരി സമൂഹ ത്തില്‍ സത്യവും സമത്വവും സത്തയും കണ്ടെത്തുന്നതിലാണ് സാമര്‍ഥ്യം കാട്ടേണ്ടത്. സിനിമ വ്യവസായ ത്തിന്‍റെ വാണിജ്യ താല്പര്യങ്ങള്‍ എന്തായാലും സാമാന്യജനത്തിന്‍റെ ചിന്താബോധത്തെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ്. സിനിമയിലെ താരാധിപത്യംപോലെ ജാനകി എന്ന കഥാപാത്രത്തിലൂടെ ഓരോ മേഖ ലകളിലും ജീവിക്കുന്ന നിശബ്ദ കലാപകാരികളെ തിരിച്ചറിയാനും ഇവരുടെ മനസ്സ് എത്രയോ ദുരൂഹവും സങ്കീര്‍ണ്ണവുമെന്ന് ഇതിലൂടെ മനസ്സിലാക്കാനും സാധിച്ചു. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.

 

www.karoorsoman.net

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts