പ്രായം ഒന്നിന്റെയും അതിര്‍
വരമ്പുമല്ലാ…
മനസ്സാണു പ്രധാനം…
മന :ശക്തിക്കാണേറ്റം
പ്രാമുഖ്യവും…
അതിനുള്ള ഏറ്റവും നല്ല
ഉദാഹരണമാണു
ഈ ചിത്രത്തില്‍ കാണുന്ന
അമ്മുമ്മമാര്‍…
നോക്കൂ, അവര്‍ പാട്ടു പാടുന്നു
കൈ കാലിളക്കി നൃത്തം ചവിട്ടുന്നു…
കാല്‍ മുട്ടു വേദന, നടു വേദന
ഇത്യാദി യാതൊന്നും ഇപ്പോള്‍
അവരെ അലട്ടുന്നതേയില്ല.
ജിവിത പ്രാരാബ്ധമൊക്കെ മറന്നു
ഹൃദയം തുറന്നു ചിരിക്കുകയാണവര്‍..
ഇപ്പോള്‍ സന്തോഷം മാത്രമേ
ആ മുഖങ്ങളില്‍ കാണാനുള്ളൂ…
കുറച്ചു കാലം മുമ്പേ വരെ
പ്രായമായാല്‍ ഒരിടത്തടങ്ങി
യിരിക്കണമെന്ന തത്വമൊക്കെ
കാറ്റില്‍ പറത്തിക്കൊണ്ടാണീ
തലമുറക്കാര്‍
പുതിയ വൈബുമായ് വേദികള്‍
കയ്യടക്കാന്‍ എത്തിയേക്കുന്നതു..
പാടന്‍ മറന്ന പാട്ടുകളൊക്കെയും
അവര്‍ പാടിത്തകര്‍ക്കുന്നു…
ആടാന്‍ കൊതിച്ചു കഴിയാതെ പോയ
ചുവടുകളൊക്കെയും
അവര്‍ ആടിത്തിമിര്‍ക്കുന്നു…
ആരെ ഭയക്കാന്‍, എന്തിനെ പേടിക്കാന്‍
മനസിലെ മോഹങ്ങള്‍ പെയ്‌തൊഴിയാന്‍
അവസരങ്ങള്‍ ഇന്നു ധാരാളമുള്ളപ്പോള്‍
എന്തിനു കൈ കെട്ടി മാറി നില്‍ ക്കേണം..
മനസ്സുണ്ടെങ്കിലെന്തിനേയും
കരുത്തോടെ നേരിടാന്‍
കഴിയുമെന്നു
ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ..
