ഇരുളുന്നൊരിന്നിന്റെ കരളില്‍ നിന്നുണരണം
വിരിയുന്ന നാളെതന്‍ പുലരിത്തുടിപ്പുകള്‍ !
മനുഷ്യന്റെ സ്വപ്നങ്ങള്‍ ചിറകടിച്ചുയരുന്ന
യൊരു നല്ല നാളെയാം പുളകപ്പുതപ്പുകള്‍
ഹൃദയ വിപഞ്ചികേ, പാടുക പാടുക
ഉണരുന്ന മണ്ണിന്റെ സൂര്യഗായത്രികള്‍
ഒരു പിഞ്ചു കുഞ്ഞിന്റെ ചോര കോകൊണ്ടെഴുതുന്ന
തൊരുനാടിനും വീര പരിവേഷമല്ലിനി !
മാനിഷാദപ്പൊരുള്‍ തേടുന്ന മാനവ
നീതി ശാസ്ത്രത്തിന്റെ യാഗക്കുതിപ്പുകള്‍
കീഴടക്കീടണം ചക്രവാളങ്ങളില്‍
ജീവിതതാള പുളകങ്ങള്‍ പൂക്കണം !
ആരോ വരച്ചോരതിര്‍ത്തിയില്‍ തോക്കുമായ്
കാവല്‍ നില്‍ക്കുന്നൊരീ നാറിയ രീതികള്‍
മാറണം സോദരര്‍ നേരറിഞ്ഞാര്‍ത്തു കോ –
ണ്ടാപ്പച്ചിരിമ്പുകള്‍ മണ്‍വെട്ടിയാക്കണം !
പാറ തുരക്കുന്ന ഹുങ്കാരവങ്ങളില്‍
ചീറിയടുക്കുന്ന ബോംബുകള്‍ വേണ്ടിനി.
ചാലേ പറന്നിറങ്ങും വിമാനങ്ങളില്‍
താരാട്ടു പാട്ടിന്‍ ചിണുങ്ങല്‍ മതിയിനി.












