LIMA WORLD LIBRARY

ജീവിത വിജയത്തിന്റെ അടിസ്ഥാനഘടകം-മിനി സുരേഷ്‌

ജീവിതത്തില്‍ മുന്നേറുവാനുള്ള ശക്തികളില്‍ പ്രധാനമാണ് ആത്മവിശ്വാസം . ഒരു വ്യക്തിയുടെ സ്വപ്നങ്ങളും , കഴിവുകളും കരുത്താര്‍ജ്ജിക്കു ന്നത് ആത്മവിശ്വാസം നേടുമ്പോഴാണ്. ഭയം ഒരാളുടെ കഴിവുകളെ മൂടിക്കെട്ടുന്നു. ആത്മവിശ്വാസമുണ്ടെങ്കില്‍ ഭയത്തെയും ആശങ്കകളെയും മറികടക്കുവാനുള്ള ധൈര്യം ലഭിക്കും. അവര്‍ക്ക് സ്വന്തം അഭിപ്രായം തുറന്നു പറയുവാനും , മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും കഴിയും. മാനസികമായ സന്തോഷത്തോടെ കാര്യങ്ങള്‍ ചെയ്യുവാനും തൃപ്തിയോടെ മുന്നോട്ട് പോകുവാനും കഴിയും. പ്രതിസന്ധികളെ മറികടന്ന് ലക്ഷ്യസാധനയിലേക്ക് നീങ്ങുവാനും ആത്മവിശ്വാസമുള്ളവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. പരാജയം ഇവര്‍ക്ക് ഒന്നിന്റെയും അവസാനമായിരിക്കുകയില്ല. പഠനാനുഭവം പോലെ […]

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍-മേരി അലക്‌സ് (മണിയ)

ഇത് എന്റെ മുപ്പത്തി മൂന്നാം ബുധ പൂര്‍ണിമയുടെ ബാക്കിയായി വരും അല്ലെങ്കില്‍ കാണണം . ആരുടേയും ഓര്‍മ്മയില്‍ കാണില്ല എങ്കിലും ലിമയിലെ ചിലരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയായി ഇത് വായിക്കുക അധികം താമസിയാതെ എനിക്ക് വീടിനടുത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി ,അല്ല എന്റെ ഒരു കസിന്റെ രാഷ്ട്രീയ ബന്ധം കൊണ്ട് വാങ്ങിച്ചെടുത്തു എന്നു പറയുന്നതാവും ശരി. അടുത്താണെന്നു പറഞ്ഞാലും അവിടെയും രണ്ടു ബസ്സുകള്‍ കയറണം. വൈകാതെ കേട്ടു ആ വ്യക്തിയുടെ വിവാഹമാണെന്ന്. പേഴ്‌സണല്‍ കല്യാണക്കുറിയും ലഭിച്ചു. എന്തൊ എനിക്കു […]

തിരുശേഷിപ്പുകള്‍-എം. തങ്കച്ചന്‍ ജോസഫ് അയ്യമ്പുഴ

മനുഷ്യാ നീകണ്‍തുറക്കുക, കാഴ്ച്ചകള്‍ നിറയ്ക്കുക, കണ്ണിലും കരളിലും ഒരുപോലെയെന്നും. കൂടെയുള്ളപ്പോള്‍ ഉള്‍ക്കാഴ്ച്ചകളില്ലാതെ, നോവുമാത്മാവിനൊരു സാന്ത്വനമേകാതെ, പരേതന്റെ ആത്മാവിനായി സമര്‍പ്പിക്കും ജപതപങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ.. ഉറ്റവര്‍, ഉടയവര്‍ പോയ്മറഞ്ഞതിന്‍ ശേഷവും തിരുശേഷിപ്പുകള്‍ക്ക് സുഗന്ധമേകാന്‍ അവരുടെ ജീവിതകാലത്തേ കരുതേണം നമ്മള്‍. ജീവനും, പിന്നെ ജീവിതവും തന്നവര്‍ ഉള്ള് നീറിപ്പിടഞ്ഞെന്നാല്‍ ഉന്മയുണ്ടാകുമോ നമ്മുടെ കര്‍മ്മപഥങ്ങളില്‍ ഇന്ന് ചെയ്യുന്നതാം കര്‍മ്മകാലങ്ങള്‍ കണക്കുമായെത്തും മറക്കരുതേ.. സത്യവും ധര്‍മ്മവും മറക്കാതെയെന്നും മര്‍ത്യാ നീ മാനവസ്‌നേഹം പകര്‍ന്നിടൂ.

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 15)

ഇംഗ്ലണ്ട്. ആകാശ നിലാവില്‍ നിന്ന മണ്ണിന്റെ മനസ്സിലേക്ക് ഒരു തീര്‍ത്ഥയാത്രപോലെ മഞ്ഞുപൂക്കള്‍ വിടരുന്നു. അത് വിടര്‍ന്ന് വിടര്‍ന്ന് പ്രപഞ്ചമാകെ വെള്ളപ്പുടവ വിരിച്ചു. ആകാശത്ത് നിന്ന് വാര്‍ന്നുവീഴുന്ന പൂക്കളെ പ്രപഞ്ചം പ്രണയിച്ചു. മണ്ണില്‍ പുടവയൊരുക്കി അവര്‍ ഒന്നായി. ചന്ദ്രന്‍ തന്റെ മട്ടുപ്പാവിലിരുന്ന് വികാരം തുളുമ്പുന്ന കണ്ണുകളോടെ ആ കാഴ്ചകണ്ടു. ഉള്ളില്‍ നൊമ്പരങ്ങള്‍. മഞ്ഞുപൂക്കള്‍ മണ്ണിലിറങ്ങി കുടിലുകള്‍ തീര്‍ക്കയാണ്. ഭൂമിയുടെ എല്ലാ കോണുകളിലും മരങ്ങളിലും താഴ്‌വാരങ്ങളിലും കൊട്ടാരങ്ങളിലും മഞ്ഞ് പൂക്കള്‍ മണിമാളികകള്‍ തീര്‍ക്കുന്നു. കുളിരും കുളിര്‍മയുള്ള കാറ്റ് പ്രപഞ്ചത്തെ തഴുകിക്കൊണ്ടിരുന്നു. […]

Symphonies over hills and dales – Dr. Aniamma Joseph (memories-15)

Sorrows of the Family The farther we are from the life we lived in the past, the more the memories start haunting us of the incidents we went through, the persons we were with us, and such other thoughts. Our joy doubles when we recollect the good old days in company with our beloved ones […]