മനുഷ്യാ നീകണ്‍തുറക്കുക, കാഴ്ച്ചകള്‍ നിറയ്ക്കുക,
കണ്ണിലും കരളിലും ഒരുപോലെയെന്നും.
കൂടെയുള്ളപ്പോള്‍ ഉള്‍ക്കാഴ്ച്ചകളില്ലാതെ,
നോവുമാത്മാവിനൊരു സാന്ത്വനമേകാതെ,
പരേതന്റെ ആത്മാവിനായി സമര്‍പ്പിക്കും
ജപതപങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ..
ഉറ്റവര്‍, ഉടയവര്‍ പോയ്മറഞ്ഞതിന്‍ ശേഷവും
തിരുശേഷിപ്പുകള്‍ക്ക് സുഗന്ധമേകാന്‍
അവരുടെ ജീവിതകാലത്തേ കരുതേണം നമ്മള്‍.
ജീവനും, പിന്നെ ജീവിതവും തന്നവര്‍
ഉള്ള് നീറിപ്പിടഞ്ഞെന്നാല്‍
ഉന്മയുണ്ടാകുമോ നമ്മുടെ കര്‍മ്മപഥങ്ങളില്‍
ഇന്ന് ചെയ്യുന്നതാം കര്‍മ്മകാലങ്ങള്‍
കണക്കുമായെത്തും മറക്കരുതേ..
സത്യവും ധര്‍മ്മവും മറക്കാതെയെന്നും
മര്‍ത്യാ നീ മാനവസ്‌നേഹം പകര്‍ന്നിടൂ.











