തുഷാര ബിന്ദുക്കള്‍-ജയന്‍ വര്‍ഗീസ്

സ്വര്‍ഗ്ഗസ്ഥനായപിതാവേ, പ്രപഞ്ചത്തിന്‍ സര്‍ഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവായ് ദൃശ്യമീ സ്ഥൂല ഭാവത്തിന്റെ മുഗ്ദ ചൈതന്യ – മദൃശ്യ സൂക്ഷ്മം ! ഞാനായ തന്മാത്രാ ഖണ്ഡത്തിലുള്‍ച്ചേര്‍ന്ന ജ്ഞാനോദത്തിന്റെ വിശ്വ രൂപം ചൂടി നില്‍ക്കുന്നു ചലനമായ് സത്യമാ – യെങ്ങും പ്രപഞ്ചത്തി – ന്നാത്മ ബോധം ആദിയന്തങ്ങള്‍ക്ക – തീത നിരാമയ താള പ്രവാഹമാ – യീ പ്രപഞ്ചം ഭൂമിയാം തൊട്ടിലി – ലെന്നെ തലോടുന്ന മാത്യു താരാട്ടിന്റെ മുന്നൊരുക്കം ! ഇല്ലായിരുന്നെങ്കി […]
ഹാംലറ്റ്-രാജാംബിക

വിശ്വജാലകങ്ങള്‍ തകര്‍ത്തു കുതികൊള്ളും കൊടുങ്കാറ്റിന്‍ രാക്ഷസക്കൈകള്‍ വന്‍മരങ്ങളെ കടപുഴക്കി, അംബരമാകെയിരുണ്ടുകൂടി, ചാന്ദ്രവദനം മറച്ചൊരാ ഭീകരരാത്രി. മേഘ ഗര്‍ജ്ജനങ്ങള്‍, മിന്നല്‍പ്പിണറുകള്‍ എങ്ങും പ്രകമ്പനത്താല്‍ വിറകൊളളവെ… കൂടം തകര്‍ന്ന പറവകള്‍ തന്‍ ദീനരോദനം, ജീവനുവേണ്ടിപ്പിടയുന്ന ശബ്ദകോലാഹലങ്ങള്‍ അരുതായ്കകളുടെ അസ്തമനക്കേളികൊട്ടുയര്‍ന്ന രാത്രി… ചന്ദനക്കട്ടിലില്‍ ചാഞ്ഞുക്കിടക്കവെ വാത്സല്യ പിതാവിന്റെ ഹാരാര്‍പ്പിതമാം ഛായാചിത്രത്തിലാകവെ നയനങ്ങളുഴിഞ്ഞു, പീലികള്‍ നനഞ്ഞു, വിതുമ്പി. ത്ധടുതിയിലതാ ദൃശ്യങ്ങളാകെ മാറി, ശാന്തത പുല്‍കി പൗര്‍ണ്ണമിപ്രഭ തെളിഞ്ഞു കാണായി. ധ്രുവത്തിന് പടിഞ്ഞാറ് ജ്വലിക്കുന്നൊരു താരകം ധരണിയിലണഞ്ഞ നേരമതാ തെളിയുന്നു പടച്ചട്ടയണിഞ്ഞ ഡന്‍മാര്‍ക്ക് രാജാവിന്റെ […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 22)

അവന്‍ അവളുടെ മുഖത്തേക്ക് നിശബ്ദം നോക്കിയിരുന്നു. സ്വന്തം അമ്മയുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ കാവല്‍ക്കാരനായി ജീവിക്കുന്ന മകന്‍, ചെറുപ്പത്തിലുണ്ടായ മനോവികാരം അമ്മ സ്വന്തം സുഖഭോഗങ്ങളില്‍ ജീവിക്കുന്ന ഒരാളായിട്ടാണ്. അച്ഛനെക്കുറിച്ച് അഭിമാനവും അമ്മയെക്കുറിച്ച് അപമാനവുമായിട്ടാണ് ചെറുപ്പം കടന്നുപോയത്. നിറകണ്ണുകളോടെ എത്രയോ രാവുകള്‍ കഴിച്ചുകൂട്ടി. കൂട്ടുകാരുടെ മുന്നില്‍ വരെ അപഹാസ്യനായപ്പോള്‍ ആത്മാഭിമാനത്തിനേറ്റ ഒരു മുറിവായിരുന്നു. ആ മുറിയില്‍ നിന്ന് വേദനകള്‍ മാത്രം ഉയര്‍ന്നു. ഒരാളെപ്പറ്റി അപവാദങ്ങള്‍ മറ്റൊരാള്‍ക്ക് ബോധപൂര്‍വ്വം സൃഷ്ടിക്കാനാവുമോ? ആ ഒരു തുണ്ട് പേപ്പറാണ് എന്റെ മനസ്സില്‍ നിന്നും […]
ദുരന്ത മുഖങ്ങള്‍-റെജി ഇലഞ്ഞിത്തറ

എത്ര ദുരന്തങ്ങള്‍ താണ്ടണമീനമ്മള്‍, എത്ര പ്രളയങ്ങള്‍ കാണണമീനമ്മള്‍, എത്ര പേമാരിയില്‍ മുങ്ങണമീനമ്മള്‍. എത്ര ഉരുള്‍പൊട്ടല്‍ കണ്ണീര്‍കയങ്ങളായ്. ആരുടെ കുറ്റമോ ആര്‍ചെയ്ത പാപമോ, ആരും പറഞ്ഞില്ലറിഞ്ഞതില്ല. അനുഭവിപ്പാന്‍ മാത്രം എന്തപരാധം ഞാന്‍ അത്രമേല്‍ ചെയ്തുവോ ഭൂമുഖത്ത്?. ആര്‍ത്തലച്ചെത്തിയ വെള്ളത്തിലാണ്ടുപോയ് കുന്നോളം കൂട്ടിയ സ്വപ്നമത്രേം. ഉണ്ണാതുടുക്കാതെ നേടിയതൊക്കെയും കാണാമറയത്തതെങ്ങു പോയി. ഉറ്റോരുടയോരേം കൂടപ്പിറപ്പിനേം, ബാക്കി വെയ്ക്കാതെ കവര്‍ന്നതില്ലേ. എന്തിന്നു ബാക്കീതനിച്ചാക്കി എന്നെനീ ആലംബഹീനനാം അര്‍ദ്ധപ്രാണന്‍. ആരിലെ തിന്മയോ ആര്‍ത്തലച്ചു, ഉരുണ്ടുരുള്‍പൊട്ടലായ് കാര്‍ന്നെടുത്തു. തരിശ്ശാക്കി മണ്ണിന്റെ […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 27)

ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. മലപ്പുറത്തെത്തുവാന്‍ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും. മനസ്സു മുഴുവന്‍ ഫഹദ് സാറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍ ആയിരിക്കുമിത്. ഇന്നിപ്പോള്‍ അദ്ദേഹത്തിനും ജരാനരകള്‍ ബാധിച്ചു കാണും. പണ്ടത്തെ രൂപഭംദി മുഴുവന്‍ ചോര്‍ന്നു പോയിത്തുടങ്ങിയ എന്നെ അദ്ദേഹം തിരിച്ചറിയാതെ വരുമോ? ഏയ്… ഒരിക്കലുമില്ല. ആ മനസ്സു മുഴുവന്‍ ഞാന്‍ മാത്രമായിരിക്കും. ഹൃദയം മൂകമായി മന്ത്രിച്ചു. നിമിഷങ്ങള്‍ക്ക് ചിറകു പോരെന്നു തോന്നി. തുടിച്ചുയരുന്ന മനസ്സിനെ […]



