LIMA WORLD LIBRARY

വേഴാമ്പല്‍ – ജെന്നി പി.ഡി

വസന്തവും ഹേമന്തവും ശിശിരവുമെല്ലാം വന്നു. നീ മാത്രം വന്നീല. കാത്തിരുന്നു കണ്ണു കഴച്ചു. ഒരിക്കല്‍ ഈ വീടിന്റെ മുറ്റത്ത് നീ വന്നപ്പോള്‍ ഞാന്‍ ഒളിഞ്ഞു നോക്കിനിന്നത് ഓര്‍മ്മ വന്നു. എന്നെ കെട്ടണമെന്ന് വാശി പിടിച്ച് ഒരു നാള്‍ അതു നടന്നു. കാലത്തിന്റെ പോക്കില്‍ ജീവിതം കെട്ടിപടുക്കുന്ന തിരക്കില്‍ പെടാപാടുപ്പെട്ടു കഷ്ടങ്ങള്‍ സങ്കടങ്ങള്‍ കടന്നുപോയി. ഇതുവരെയൊന്നും നേടിയതുമില്ല. എങ്കിലും അവളാശിച്ചു ഒരിക്കല്‍ ഈ വേഴാമ്പല്‍ കണ്ട കനവ് നിറവേറുമെന്ന്… കാത്തിരുന്നു പ്രതീക്ഷയോടെ. എനിക്ക് ഈ ഭൂമിയില്‍ വിട്ടിട്ടു പോകാന്‍ […]

വാക്കും മുറിവും-ജോസ് ക്ലെമന്റ്

ഈ ലോകത്ത് വാളുകൊണ്ട് മുറിവേറ്റ വരേക്കാള്‍ കൂടുതല്‍ വാക്കുകൊണ്ട് മുറിവേറ്റവരാണ്. വാളിന്റെ മുറിവ് ശരീരത്തിലാണ്. അത് വൈകാതെ ഉണങ്ങും. എന്നാല്‍ ,വാക്കു വന്ന് തറയ്ക്കുന്നത് ഹൃദയത്തിലാണ് .അത് ഉണങ്ങാതെ കാലങ്ങളോളം അവശേഷിക്കും. സംസാരം നാവിനാലാണെങ്കിലും അത് പുറപ്പെടുന്നത് ഹൃദയത്തില്‍ നിന്നാണ്. അത് പതിക്കുന്നതും ഹൃദയത്തില്‍ തന്നെ.   വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതല്ല, പറയാതിരിക്കുന്നതാണ് ശക്തി . ഈ തിരിച്ചറിവു നമുക്ക് പലര്‍ക്കുമില്ല. ചിലര്‍ക്ക് സംഭാഷണത്തില്‍ മുള്ളും മുനയുമില്ലാതെ സംസാരിക്കാനാവില്ല. അത് കൊള്ളേണ്ടിടത്ത് കൊള്ളുമ്പോള്‍ പറഞ്ഞവര്‍ക്കൊരു നിര്‍വൃതിയാണ്. […]

ദേശീയ അരി – ഷജിബുദീന്‍.ബി

വായനയ്ക്കായി പത്രം കൈയ്യിലെടുത്തതും ഭാര്യ ഓര്‍ക്കാപ്പുറത്ത് വന്ന് ചോദിച്ചു, ‘അരി വാങ്ങണില്ലേ?’ അവളങ്ങനെയാണ് അപ്രതീക്ഷിതമായി യുദ്ധഭൂമിയില്‍ ബോംബിടും പോലെയാണ് ഓരോന്ന് പറയുന്നത്. ‘അതിന് അരി തീര്‍ന്ന വിവരം എനിക്കറിയില്ലല്ലോ.’ ഞാന്‍ മിഴിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. ‘എന്നാ അറിഞ്ഞോ അരി തീര്‍ന്നു.’അവള്‍ പറഞ്ഞു. ‘ഇത്ര വേഗം തീര്‍ന്നോ?’സാധാരണ ഭര്‍ത്താക്കന്‍മാരുടെ ചോദ്യം ഞാനും ചോദിച്ചു. ‘ ഉം. ഞാനിവിടെയിരുന്ന് വാരി വാരിത്തിന്നു.’ സാധാരണ ഭാര്യമാരുടെ ഉത്തരം ഉടന്‍ വന്നു. കേരവൃക്ഷങ്ങളുടെ നാട്ടില്‍ കേരം തീരും മുന്‍പ് വയലേലകളുടെ നാട്ടില്‍ അരി […]

ബോട്‌സ്വാന വൈല്‍ഡ് ലൈഫ്: എനിക്കു പഠിപ്പിച്ച ചില വിസ്മയങ്ങള്‍ – ലീലാമ്മതോമസ്, ബോട്‌സ്വാന

മനുഷ്യ ശരീരത്തില്‍ repair ചെയ്യാന്‍ പറ്റാത്ത ഏക അവയവം തലച്ചോര്‍ – Brain cells are the only cells that cannot be repaired. ഈ സത്യം കേട്ടപ്പോള്‍ തന്നെ പ്രകൃതിയുടെ അത്ഭുതങ്ങള്‍ക്കു മുന്നില്‍ ഞാന്‍ നിശബ്ദയായി. ആദ്യം ഞാന്‍ കണ്ടത് മനോഹരമായ butterflies ആയിരുന്നു. അവയുടെ കാലുകള്‍ കൊണ്ടാണ് അവ രുചി അറിയുന്നത്. പാവങ്ങള്‍ – നമ്മളെ പോലെ നാവുകൊണ്ട് അല്ല, കാലുകൊണ്ടാണ് അവര്‍ക്കു ലോകം രുചിയറിയേണ്ടത്! ഒരു ദിവസം ഞാന്‍ കണ്ടു – […]

പുഴയും ആറും അവിക്കലും – ഡോ. പ്രമോദ് ഇരുമ്പുഴി

പുഴ എന്ന അര്‍ത്ഥത്തില്‍ ആര്‍ എന്ന പദം ഉപയോഗിക്കാറുണ്ടല്ലോ? കേരളത്തിലെ പുഴകളുടെ പേര് പരിശോധിച്ചാല്‍ ആറ് എന്ന വാക്ക് ചേര്‍ത്ത് പറയുന്ന പുഴകള്‍ കൂടുതലും ഉളളത് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലാണ്. പെരിയാര്‍, മണിമലയാര്‍, മീനിച്ചിലാര്‍, കരമനയാര്‍, ഇത്തിക്കരയാര്‍, പാംബാര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. പുഴക്ക് ആറ് എന്ന് പ്രാദേശികമായി ഉപയോഗിക്കുന്ന ജനത ജീവിക്കുന്ന ഭാഗങ്ങളിലൂടെ ഒഴുകുന്ന പുഴകളുടെ പേരുകള്‍ക്ക് കൂടെയാണ് ആറ് എന്ന് കാണുക. വടക്കന്‍ കേരളത്തിലെ പുഴകളുടെ പേരുകളില്‍ പുഴ എന്നും കാണാം.   കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, […]

കാടിന്റെ നാദം – പ്രശാന്ത് പഴയിടം

കാട്ടില്‍ ഒരുപാട് പാട്ടുകാര്‍ ഉണ്ടല്ലോ? ലോക പ്രശസ്ഥയായ കുയില്‍ ക്ലാസിക് പാട്ടുകാരി ആണെങ്കില്‍ ,കാട്ടിലെ അടിപൊളി പാട്ടുകാരന്‍ അണ്ണാറക്കണ്ണനാണ് . അണ്ണാറക്കണ്ണന്, ഏറെ ആരാധകരും ഉണ്ട് .മരത്തില്‍ പാട്ടും ഡാന്‍സും, ഒരു മരത്തില്‍ നിന്നും അടുത്ത മരത്തിലേക്ക് ഉയരത്തില്‍ ചാടുകയും ചെയ്യും. ദിവസവും അണ്ണാറക്കണ്ണന്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം തേടി ഇറങ്ങുമ്പോള്‍ നിരവധി മൃഗങ്ങളും പക്ഷികളും മരത്തിന് താഴെ എത്തും. തന്റെ ആരാധകരെ മനോഹരമായ പാട്ടും ഡാന്‍സുമായി അണ്ണാറക്കണ്ണന്‍ കൈയ്യിലെടുക്കും. ഒരിക്കല്‍ വലിയൊരു മരത്തില്‍ അണ്ണാറക്കണ്ണന്‍ തന്റെ […]

ദ്രൗപതി – അഷ്റഫ് വി

ദ്രൗപതിയുടെ കിതയ്ക്കുന്ന മുഖം എന്റെ മുന്നില്‍. അവള്‍ അര്‍ദ്ധബോധാവസ്ഥയിലാണെന്നു തോന്നി. ഒരുമയില്ലാതെ വളരുന്ന എന്റെ ശ്മശ്രുക്കളില്‍ കൂര്‍ത്ത നഖങ്ങള്‍ പിച്ചി പറിച്ചു. അവള്‍ എന്നെ ചുറ്റി പടര്‍ന്നു. കഴുത്തില്‍ കൂര്‍ത്ത പല്ലുകള്‍ താഴ്ന്നു. ആലസ്യം പൂണ്ട് ഉദാസീനയായി കിടന്ന ദ്രൗപതി എവിടെ?. എന്നെ ചുഴലിക്കാറ്റു പോലെ അവളുടെ ശരീരം ചുറ്റുന്നു. പല്ലുകളും നഖങ്ങളും എവിടെയൊക്കെയോ എന്നെ വേദനിപ്പിച്ചു. വേദനയല്ല, മോഹം,. മോഹമല്ല, മോഹാലസ്യം. അതിന്റെ ശിഖരത്തിനു മുകളിലൂടെ മന്ഥാര പര്‍വ്വതം കൊത്തിയെടുത്ത ഗരുഡന്റെ നഖങ്ങളിലെന്നോണം അവശേഷിച്ച രാത്രി […]

കടമകള്‍ – മാലൂര്‍ മുരളി

കടമകള്‍ ഓരോന്നും ചെയ്യാതവ- കണ്ടില്ലെന്നു നടിക്കുന്നോര്‍, മരണം പേറിയ ജനകര്‍ക്കേകും മരണാനന്തര കര്‍മ്മങ്ങള്‍! മരണാനന്തര കര്‍മ്മഫലങ്ങ- ളതെന്താണെന്നു നിനച്ചീടില്‍ പൗരോഹിത്യ തലപ്പാവുകളെ പുല്‍കും വേലയതൊന്നത്രേ പുരോഹിത ജീവിത വഴിവെട്ടത്തിനു പാലൊളിയാകുമൊരീ വിശ്വാസം അന്ധതമുറ്റിയ വിശ്വാസപ്പാല്‍ ആവതുപോലെ കുടിച്ചു തിമിര്‍ക്കാം….. ജന്മമതേകി വളര്‍ത്തിയ മക്കള്‍ ജീവിത യൗവ്വനമാകുമ്പോള്‍, വൃദ്ധരതാകിയ രക്ഷിതരെ, പ്പെരു- വഴിയിലെറിഞ്ഞവര്‍ മണ്ടുന്നു. മാന്യതപൂകാം സ്വര്‍ഗ്ഗവുമണയാം മരണാനന്തര കര്‍മ്മത്താല്‍ എന്നു നിനച്ചൊരു വിശ്വാസത്തിന്‍ അടിമകളായ സഹോദരരേ …..! സ്വര്‍ഗ്ഗം, നരകമിഹത്തിലതല്ലാ – തില്ലാ ശാസ്ത്രപഠനത്തില്‍ ചെയ്യും കര്‍മ്മഫലേണ […]

ചൈതന്യം – ഡോ: ജയദേവന്‍

തപനകരനടിമുടിതിളങ്ങിയെന്നും ഇളം- താപമോടുഴിയെ തൊട്ടൊന്നുണര്‍ത്തവേ, തനിമയെഴുമഴകിലുഷസ്സാടയോടാര്‍ദ്രയായ് താരണിഞ്ഞാഗമിച്ചീടുമാറാകണം.. തിരിയിലൊളിപകരുമരുണന്‍ സന്ധ്യയോളവും തീര്‍ത്ഥംതളിച്ചിരുട്ടാറ്റുന്ന വേളയില്‍, തിരുമധുരവചനസ്വരവാസരം ഭൂമിയില്‍ തീരാത്ത സ്‌നേഹം വിതയ്ക്കുമാറാകണം.. തുടുമിഹിരനുദയശുഭതാരമായ് നിത്യവും തൂമന്ദഹാസമോടത്താണിയാകുവാന്‍, തുളസിമലരണിയുമവതാരചൈതന്യമായ് തൂമയോടംബരം വാഴുമാറാകണം.. തെളിനിറയുമകതളിരിലൂര്‍ജ്ജം നിറഞ്ഞ നീ തേജോഗുണങ്ങളാല്‍ പൂത്തുലഞ്ഞാഭയാല്‍, തെളിമയുടെ കതിരുറവതന്‍ സ്രോതസ്സായ് ദിനം തേരേറിവന്നുദിച്ചീടുമാറാകണം.. തൊടുകുറികളണിയുമഭയസ്ഥാനമാം രവി തോതുനോക്കാതെന്നുമേകുന്ന പൊന്നൊളി, തൊഴുതിവിടെ മരുവുമവനിക്കന്നമാകുവാന്‍ തോറ്റവുംപാടി തിളങ്ങുമാറാകണം…    

ജോയലിന്റെ ഉത്തമഗീതം – റോയ് സാബു ഉദയഗിരി

‘ദേവാലയത്തിലേക്കുള്ള നടകളിലൂടെ അവന്റെ കൈയ്യും പിടിച്ച് അവള്‍ നടക്കുക ആയിരുന്നില്ല മറിച്ച് ഓടുകയായിരുന്നു. നടകളില്‍ തട്ടിവീഴാന്‍ പോയ അവളുടെ കാലുകളെ താങ്ങി നിര്‍ത്തിയിരുന്നത് അവന്റെ കരങ്ങളായിരുന്നു. ‘എന്താണെന്നോ?, എന്തിനു വേണ്ടിയായിരുന്നെന്നോ അവനു മനസ്സിലായിരുന്നില്ല. ‘സോഫി.. എന്താ.. എന്തു പറ്റി’.. അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ, അവന്റെ കൈ വലിച്ചു പിടിച്ച് അവള്‍ പള്ളിയുടെ അകത്ത്, ക്രൂശിത രൂപത്തിന് മുന്‍പില്‍ എത്തിയിരുന്നു. അതിനു മുന്‍പില്‍ മുട്ടുകുത്തി അവള്‍ നിറഞ്ഞ മിഴികളോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. എന്നിട്ട് പറഞ്ഞു’ എന്റെ […]

വെള്ളപ്പൂവാലിയും ചെമ്പന്‍ കിടാവും – ശ്രീകല മോഹന്‍ദാസ്

ചന്തമുള്ള രണ്ടു പൈക്കിടാങ്ങള്‍, രണ്ടിനേയും കാണാന്‍ എന്തൊരു ചേലാണു.. ഒന്നൊരു വെള്ളപ്പൂവാലിയും മറ്റെതു ചെമ്പന്‍ കിടാവും.. ചെമ്പനല്‍പ്പം കുറുമ്പനാണെന്നു അവന്റെ പ്രകൃതം കണ്ടിട്ടു തോന്നു ന്നുണ്ടു.. മിണ്ടാതെ സൗമ്യയായ് നില്‍ക്കുന്ന വെള്ളപ്പൂവാലിയെ നെറ്റി കൊണ്ടവന്‍ ഉന്തി മറിച്ചിടാന്‍ നോക്കുകയാണു.. വെള്ളച്ചിയാകട്ടെ വീഴാതിരിക്കുവാന്‍ ഒരു കാലല്‍പ്പം നീട്ടി വെച്ചു ബാലന്‍സു ചെയ്തു നില്‍ക്കുന്ന കാണാം.. പെറ്റിട്ടധികമായിട്ടില്ലെന്നു തോന്നുന്നു.. കഴുത്തില്‍ കയറോ കുടമണിയോ ഒന്നും കാണുവാനില്ല.. ഇപ്പോളവയ്ക്കു ഓടിച്ചാടി നടക്കേണ്ട പ്രായമല്ലേ.. തള്ളപ്പശുവിനെ ദൂരെ മാറ്റിക്കെട്ടിയിട്ടു ണ്ടാവും.. തുള്ളിക്കളിച്ചു കളിച്ചു […]

ലോകം കീഴടക്കിയ അഞ്ച് ഷില്ലിംഗ് – ഉല്ലാസ് ശ്രീധര്‍

ഇംഗ്ലണ്ടില്‍ നില നിന്നിരുന്ന വെള്ളി നാണയങ്ങളാണ് ഷില്ലിംഗ്… ഇന്ത്യയില്‍ നിന്ന് സുഗന്ധ വ്യഞ്ജനങ്ങള്‍ കൊണ്ടു പോയി ഇംഗ്ലണ്ടില്‍ വിറ്റിരുന്ന ഡച്ചുകാര്‍ പൊടുന്നനെ ഓരോ റാത്തലിനും അഞ്ച് ഷില്ലിംഗ് വീതം വില കൂട്ടി… ഈ വില വര്‍ദ്ധന ഇംഗ്ലണ്ടിലെ വ്യാപാരികളെ ചൊടിപ്പിച്ചു… 1599 സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച ഉച്ചക്ക് ലണ്ടനിലെ 24 കച്ചവടക്കാര്‍ ലഡന്‍ഹാള്‍ തെരുവിലെ കെട്ടിടത്തില്‍ ഒത്തു കൂടി ഒരു കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു… 125 ഷെയറുടമകളില്‍ നിന്ന് പിരിച്ചെടുത്ത 72000 പവന്‍ ആസ്തിയുമായി തുടങ്ങിയ ‘ഇംഗ്ലീഷ് […]

ഡ്യൂറിയന്‍ പഴം – ഡോ.വേണു തോന്നയ്ക്കല്‍

ചിത്രം കാണുക. ചെറിയ ചക്ക പോലെ തോന്നുന്നില്ലേ. അത് ചക്കയല്ല. അതാണ് ഡൂറിയന്‍ പഴം (durian fruit). വല്ലാത്ത ദുര്‍ഗന്ധം പേറുന്ന ഒരു പഴമാണ്. ഇതിന്റെ ദുര്‍ഗന്ധം കാരണം ഇവയുടെ കയറ്റുമതി പോലും നിഷേധിച്ച രാജ്യങ്ങളുണ്ട്. ചില രാജ്യങ്ങളില്‍ സിംഗപ്പൂര്‍ ആണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താവ്. വല്ലാത്ത ഗന്ധം ആണെങ്കിലും തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഡൂറിയന്‍ പഴങ്ങളുടെ രാജാവായി അറിയപ്പെടുന്നു. ഇത് വിശിഷ്ടമായ ഒരു പഴമത്രേ. പഴത്തില്‍ അടങ്ങിയിട്ടുള്ള സല്‍ഫര്‍ സംയുക്തങ്ങളാണ് പഴത്തിന്റെ ദുര്‍ഗന്ധത്തിന് കാരണം. […]

രാജുവിന്റെ അമ്മ ലക്ഷ്മി അമ്മാളും, പൈതങ്ങളെ വലിച്ചെറിയുന്ന കാപാലികമാരും – ജയരാജ് പുതുമഠം

ബാല്യകാലം മുതല്‍ മനസ്സില്‍ വിങ്ങിനിന്നിരുന്ന തീരാവേദനയായിരുന്നു നഗരഹൃദയത്തില്‍ നിത്യവും പരിഭ്രമം പരത്തി നടന്നിരുന്ന ഒരമ്മയുടെയും മകന്റെയും വിഷമ ദൃശ്യങ്ങള്‍. തൃശ്ശൂര്‍ പഴയനടക്കാവിലെ ബ്രഹ്‌മസ്വം മഠത്തിന്റെ പരിസരങ്ങളിലുള്ള ഇടതൂര്‍ന്ന ബ്രാഹ്‌മണ ഗൃഹങ്ങളുടെ നിഴലിലായിരുന്നു അല്‍പ്പം മാനസികവിഭ്രാന്തിയുള്ള രാജു എന്ന മകനും സഹനത്തിന്റെ മനുഷ്യരൂപവും വാത്സല്യ വാരിധിയുമായിരുന്ന ഒരമ്മയുടെ അവസാനമില്ലാത്ത ദുഖത്തിന്റെ തേങ്ങലുകളും തിങ്ങിനിന്നിരുന്ന പ്രധാന ഇടങ്ങള്‍. ചില നേരങ്ങളില്‍ ശാന്തരായി അവിടുത്തെ ചില വരാന്തകളില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വായിച്ചിരിക്കുന്ന അമ്മയുടെയുടേയും തൊട്ടരികില്‍ നിശബ്ദനായി എന്തിനോവേണ്ടി കാത്തിരിക്കുന്ന ഒരു അന്വേഷിയെപ്പോലെ […]

വോട്ടര്‍മാരെ വെളുത്തതെല്ലാം പാലല്ല – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

തെരെഞ്ഞെടുപ്പ് കാലം വരുമ്പോള്‍ വെളുക്കെച്ചിരിക്കാത്ത മത്സരാര്‍ത്ഥികളും ചിരി ക്കുന്ന കാല മാണ്. ഈ വെളുത്ത ചിരിയും മധുര വാഗ്ദാനങ്ങളുമടങ്ങിയ തെരെഞ്ഞെടുപ്പ് രക്ഷാപദ്ധതികള്‍ കേരള ത്തിലെ 23,576 വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ മാസം നടക്കുന്നത്. ഈ തെരെഞ്ഞെടുപ്പ്  മഹോത്സവം മറ്റെങ്ങും കാണാത്തതുപോലെ സമ്മാനം കൊടുത്തു് വോട്ടുവാങ്ങുക, കള്ളപ്പണം, ധൂര്‍ത്തു്, അട്ടഹാസം, പോര്‍വിളികളുടെ കാലമാണ്. ഓരോ തെര ഞ്ഞെടുപ്പും മനുഷ്യനെ പ്രകാശനമാക്കുന്നതാണ്. അവിടെ പരസ്പര സ്നേഹം,സമാധാനമാണ് കാണുക. ഇന്നത്തെ തെരെഞ്ഞെടുപ്പുകള്‍ നാടിന്റെ വികസനത്തെക്കാള്‍ വേലി തന്നെ വിളവ് തിന്നുന്ന അയ്യപ്പ സ്വര്‍ണ്ണ […]