കാന്താരി – ജോസ്‌കുമാര്‍ ചോലങ്കേരി

പച്ചപിടിച്ച നെല്‍പ്പാടങ്ങളും തേയിലത്തോട്ടങ്ങളും പര്‍വ്വതനിരകളും, നീലിമയാര്‍ന്ന നീര്‍ത്തടാകങ്ങളും നീര്‍ച്ചോലകളും, കടഞ്ഞെടുത്ത കടലോരങ്ങളും, കുണുങ്ങിയൊടുന്ന കാട്ടാറുകളും കൈത്തോടുകളും , പുളകം കൊള്ളുന്ന പുഴയോരങ്ങളും മാനംമുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും, പാലൂറുന്ന റബര്‍മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന, പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമായ സ്വര്‍ഗ്ഗഭൂമിയായ കേരളം. ഇതിനിടയില്‍ അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതെ വീടിനടുത്തുള്ള തൊടിയിലും പറമ്പിലും ഒതുങ്ങിക്കഴിയുന്ന കാന്താരി. രാവിലെ പച്ചക്കറിത്തോട്ടത്തിലേക്ക് എന്നെ ആകര്‍ഷിച്ചത് നല്ല മൂത്തുപഴുത്ത ചുവപ്പുനിറമുള്ള കാന്താരിമുളകാണ്. കാന്താരിച്ചെടി ചീനിമുളകുചെടിയെന്നും അറിയപ്പെടുന്നു. പറമ്പിലും തൊടിയിലും തനിയെ വളരുന്ന, വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവില്‍ ഒന്നാമനും […]
വരും, വരാതിരിക്കില്ല – നൈന മണ്ണഞ്ചേരി (Naina Mannenchery)

രാവിലെ പ്രിയതമ പത്രവുമായി ഇരിക്കുന്നതു കണ്ടപ്പൊഴേ എന്തോ ആശങ്ക മനസ്സില്‍ നിറഞ്ഞു., ഇത്ര കാര്യമായിട്ട് വെളുപ്പിനെ തന്നെ നോക്കണമെങ്കില്‍ എന്തോ പ്രധാന വാര്‍ത്ത കാണും..അങ്ങോട്ട് ചോദിച്ച് ആവശ്യമില്ലാത്ത പൊല്ലാപ്പ് വലിച്ച് തലയില്‍ വെക്കേണ്ട എന്നോര്‍ത്ത് കണ്ടിട്ടും കാണാത്ത മട്ടിലിരുന്നു. ”നിങ്ങള്‍ ഈ വാര്‍ത്ത കണ്ടില്ലായിരുന്നോ?” ശ്രദ്ധിക്കാതിരുന്നിട്ടും രക്ഷ കിട്ടിയില്ല, ഞാന്‍ പത്രം വാങ്ങി നോക്കി. .”ഇത് വാര്‍ത്തയല്ലല്ലോ,പരസ്യമല്ലേ..” ഏതോ പ്രദര്‍ശന വില്‍പ്പനക്കാരുടെ പരസ്യമാണ്, കാണാതിരുന്നിട്ടല്ല,.ഞാനായിട്ട് ഒരു പ്രശ്‌നമുണ്ടാക്കണ്ട എന്നു കരുതി മിണ്ടാതിരുന്നതാണ്.പക്ഷേ ഫലമുണ്ടായില്ല,അവസാനം പ്രിയതമ കണ്ടു പിടിച്ചു […]
കണ്ണട മറന്നു പോയതിന്റെ വെള്ളിയാഴ്ച ഭ്രാന്തില്‍ – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

വെള്ളിയാഴ്ച ആകാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലം മുതലേ ആഗ്രഹിച്ചിരുന്നു! ശനിയും ഞായറും അവധിയാണല്ലോ……… ആ ആഗ്രഹം ഇന്നും അതുപോലെ……… നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യമെന്നപോലെ ബാംഗ്‌ളൂരില്‍ പോയി ഭാര്യയേം മക്കളേം കാണാം, അണ്ണാച്ചി ശാപ്പാടില്‍നിന്നും രണ്ടുനാള്‍ മോചനവും. ഈ ഒരു ആകാംക്ഷയില്‍ ഇന്ന് വെള്ളിയാഴ്ച രാവിലെ ബാഗും തൂക്കി ഓഫീസിലേക്ക് പുറപ്പെട്ടു, ദാ മറന്നു കണ്ണട. ഒരു കണ്ണടയ്ക്ക് ജീവിതത്തില്‍ അത്രമാത്രം സ്ഥാനമൊന്നും ഇല്ലെന്ന തെല്ലഹങ്കാരത്തോടെ ഓഫീസില്‍ വന്ന് ലാപ്‌ടോപ് തുറന്നു, എല്ലാം മായ, അക്ഷരങ്ങളും […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 33) Sudha Ajith

അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കില്‍… ഇടനാഴിയില്‍ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോള്‍ ഒരിക്കല്‍… ഒരിക്കല്‍ മാത്രം വാതില്‍ക്കല്‍ മിന്നല്‍ പോലെ കണ്ട ആ മുഖം. എവിടെയോ കണ്ടു മറന്നതു പോലെ… മനസ്സിന്റെ കോണിലെവിടെയോ ഒളിമങ്ങാതെ തെളിഞ്ഞു നിന്ന ആ മുഖം മറനീക്കി പുറത്തു വരുന്നതു പോലെ. ആ നീണ്ടു വളര്‍ന്ന താടിയും കണ്ണുകളിലെ നോട്ടത്തിന്റെ തീവ്രതയും ഏതോ ഭൂതകാലത്തിലേയ്ക്ക് മനസ്സിനെ വീണ്ടും നയിക്കുന്നു. ഇരുളും, വെളിച്ചവും മാറി മാറിത്തെളിയുന്ന വെള്ളിത്തിരയിലെന്ന പോലെ മനസ്സില്‍ […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter -5)

Draupadi saw Karna, thr lord of her soul stumbling and falling down into the deep pit of disgrace and humiliation like a palatial building the foundation of which was shaken. The arrow was misdirected. It struck the ceiling of the Royal Court, made a hole and sped past. He stood up straight and looked at […]



