LIMA WORLD LIBRARY

നാക്കും വാക്കും – ജോസ് ക്ലെമന്റ്

നാവ് നമ്മുടെ വലിയ ശക്തിയാണ്. എന്നാല്‍ ഈ നാവിനാല്‍ പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാനാവില്ലായെന്നതാണ് യാഥാര്‍ഥ്യം. ഉത്തരവാദിത്വമില്ലാതെ നാം നടത്തുന്ന ചില ലൂസ് ഡയലോഗുകളും കമന്റുകളും നമ്മുടെ വില കുറച്ചേക്കാം. നമുക്ക് മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാന്‍ മുട്ടി വന്നേക്കാം. അത്തരം അവസരങ്ങള്‍ സാധിക്കുന്നിടത്തോളം ഒഴിവാക്കണം.   നമ്മുടെ ഭാഷണം മധുരതരമായില്ലെങ്കില്‍ കേള്‍വിക്കാരുടെ മുന്നില്‍ നമ്മുടെ വ്യക്തിത്വം കയ്പു നിറഞ്ഞതാകും. ഒന്നും ചിന്തിക്കാതെ പറയരുത്. പറയുന്നത് നമുക്കും കേള്‍ക്കുന്നവനും പാരയായി മാറാതിരിക്കണം. നമ്മുടെ നാവിനെ നിയന്ത്രിക്കേണ്ടത് നമ്മള്‍ […]

JESUS IS BORN – Sister Usha George

On a starry, cold night, In a humble and simple nativity scene, Jesus, the divine Child, is born, In Bethlehem, the city of David. The angels sing, the stars shine, The shepherds come running, amazed, The Messiah is born, the Savior, The hope of the world, our love. An ox and a donkey, humble companions, […]

നക്ഷത്രം വഴി തെളിക്കട്ടെ – മിനി സുരേഷ് (Mini Suresh)

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് പകരുന്ന ദിനമാണ് ക്രിസ്തുമസ്സ്. യേശുക്രിസ്തുവിന്റെ തിരുപ്പിറവി അനുസ്മരിപ്പിക്കുന്ന ഡിസംബര്‍ 25 ജാതിമതഭേദമന്യേ മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന മഹോത്സവമായി മാറിയിരിക്കുന്നു. അന്ധകാരത്തില്‍ വഴി തെളിക്കുന്ന നക്ഷത്രം പോലെ അനവധി നന്മകള്‍ പകരുന്ന പുണ്യദിനമായ ക്രിസ്തുമസ്സിന്റെ പ്രധാന സന്ദേശം സ്‌നേഹമാണ്. യുദ്ധങ്ങളും കലഹങ്ങളും കൊടുമ്പിരി കൊള്ളുന്ന ഇക്കാലത്തും ‘ ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ‘ എന്ന ദൈവദൂതരുടെ വചനം ഏറെ പ്രസക്തമാണ്. പരസ്പരം ക്ഷമിച്ചു സൗഹൃദത്തോടെ മുന്നോട്ടു പോകുമ്പോള്‍ സമൂഹത്തിലും സൗഹാര്‍ദ്ദം വളരുന്നു. […]

ക്രിസ്തുമസ്സ് സന്ദേശം – ജയകുമാര്‍ കോന്നി

മഞ്ഞണിഞ്ഞ രാവും തീകായും മേഷജാലപാലകരും മധുരമായി, മൊഴിയും മാലാഖമാര്‍ തന്‍’ മഹദ് വചന സന്ദേശങ്ങളും മീറയും കുന്തിരിക്കവുമായെത്തും മഹാപണ്ഡിതരാജാക്കളും മിന്നിത്തെളിയുമത്ഭുത താരവും മതിയില്‍ ഗൃഹാതുരതയോടെ മിഴിതുറക്കും തിരുപ്പിറവിദിനം മഹത്തരം ശാന്തി ദായകമെങ്കിലും മറക്കാതെയുള്ളില്‍ത്തെളിയണം മാതാവിന്‍ പലായനം, പിറവിയില്‍ത്തന്നെ, മകനെയും പേറിയഭയാര്‍ത്ഥിയായി , മരുഭൂമികള്‍താണ്ടിയ വ്യഥകള്‍. മാറ്റമില്ലാതിന്നും തുടരുന്നിവിടെ, മാറാവ്യാധി പോലെയീയഭയാര്‍ത്ഥി പ്രയാണം’ മര്‍ത്ത്യന്നു നേര്‍വഴി കാട്ടി നന്മതന്‍ , മാര്‍ഗത്തില്‍ നയിച്ചിടും നേതാവിനെ, മാറ്റാര്‍ കൂട്ടത്തില്‍ നിന്നും കണ്ടെത്തും മഹത്തരം ജ്ഞാനം കാട്ടീടുന്നിതാ, മേദുര ജ്ഞാനികളാം വിദ്വാന്‍മാര്‍. […]

അ’ന്യായ ‘വിധി’ – സന്ധ്യ

ന്യായാധിപന്‍ വിധിയെഴുതാന്‍ കടലാസ്സും പേനയും കൈയ്യിലെടുത്തപ്പോള്‍ അശരീരി കേട്ടു. ”ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ‘ ‘വിധി, അനീതിയെങ്കില്‍ തലപൊട്ടിത്തെറിക്കും” വേതാളം ഓര്‍മ്മിപ്പിച്ചു. സ്ഥാനം തെറ്റിയ അര്‍ദ്ധവിരാമങ്ങളും അല്‍പവിരാമങ്ങളും തുലാസ്സിലാടി. വിധിപ്പകര്‍പ്പ് കടലാസ്സ് കാറ്റില്‍ പറന്നു. വിധി: ”പ്രതിയെ വെറുതെ വിട്ടു.” കോടതി പിരിഞ്ഞു പൊതുജനം ‘വിധി’ യെ പഴിച്ചു. ആയിരമായിരം കുറ്റവാളികള്‍ രക്ഷപ്പെട്ടു. നിരപരാധികളായ ഇരകള്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരുന്നു. ചിന്നിച്ചിതറിയ മനഃസാക്ഷിയുടെ കോടതിയില്‍ ന്യായാധിപന്‍ എഴുതി ഒപ്പിട്ടു. ”എന്നും ഇരയ്‌ക്കൊപ്പം’  

അഷിതയുടെ കല്ലുവച്ചനുണകൾ – ശ്രീ മിഥില

ഈ കഥ ഒരു മനഃശാസ്ത്ര പരമായ കഥയാണ്. ഒരു കുഞ്ഞിന്റെ അല്ല എല്ലാ കുഞ്ഞുങ്ങളുടെയും കുസൃതിയും ഓമനത്വവും നിഷ്കളങ്കതയും ഒരുമിച്ച് ചാലിച്ചെഴുതിയ അഴകാർന്ന ഒരു ചെറുകഥ. മുതിർന്നവരെ കണ്ടും കേട്ടുമാണ് കുട്ടികൾ പഠിക്കുന്നത്. സിസ്റ്റർ കുറ്റപ്പെടുത്തിയതാണെങ്കിലും കാര്യം സത്യമാണ്. പണ്ട് കുട്ടികൾക്ക് തെറ്റു ചെയ്‌താൽ അടിയിൽകുറയാത്ത ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ അതുകൊണ്ട് അവർ ആ തെറ്റ് ആവർത്തിച്ചി രുന്നില്ല എന്ന്‌ പറയാനാവുമോ? അതുകൊണ്ട് ഇന്നത്തെ കുട്ടികളെ അടിച്ചുവളർത്താത്തതുകൊണ്ടല്ല കുട്ടികൾ തെറ്റിലേക്ക് പോകുന്നതും അതാവർത്തിക്കുന്നതും എന്നാണ് എനിക്കും പറയാനുള്ളത് […]

കറുമുറു കറു മുറു – ശ്രീകല മോഹന്‍ദാസ്

ആളുകള്‍ കൂട്ടം കൂടിയിരുന്നു ചക്ക മുറിച്ചു ചുള പറിക്കുന്നു… കണ്ടിട്ടു പച്ചച്ചക്കയാണെന്നു തോന്നുന്നുണ്ടു.. ചക്ക വറുക്കാനുള്ള പുറപ്പാടായിരിക്കണം.. സ്ത്രീകളും പുരുഷനും എല്ലാരുമുണ്ടു.. വീടിനോടു ചേര്‍ന്നുള്ള ഒരു ഷെഡ്ഢിലാണവരുടെ ഇരിപ്പ്. വറുക്കല്‍ കേന്ദ്രത്തിന്റെ ഉടമസ്ഥയാവണം മേല്‍നോട്ടത്തിനായ് വന്നു നില്‍പ്പുണ്ടു.. അവരുടെ കൈയിലുള്ള ചെറിയ സ്റ്റീല്‍ പാത്രത്തില്‍ വെളിച്ചെണ്ണയാണെന്നു തോന്നുന്നു… ചക്ക പറിക്കുമ്പോള്‍ കയ്യില്‍ ചക്ക മുളഞ്ഞില്‍ പറ്റാതിരിക്കുവാന്‍ വെളിച്ചെണ്ണ പുരട്ടുക പതിവാണല്ലോ.. ചുള പറിച്ചു താഴെ വെച്ചിട്ടുള്ള ഒരു ചുവന്ന പാത്രത്തിലേക്കാണിടുന്നതു.. സ്ത്രീകള്‍ ഇരിക്കുന്നതിന്റെ പുറകു ഭാഗത്തു അടുപ്പുകള്‍ […]

വാഴക്കുല കണ്ട കിനാവ് – ഡോ. വേണു തോന്നയ്ക്കല്‍

വാഴക്കുല കണ്ട കിനാവുകളില്‍ അരിവാള്‍ എത്തി. തള്ളവാഴയുടെ ചുവട്ടില്‍ നിന്ന കുഞ്ഞന്‍ തൈകള്‍ അത് കണ്ട് കൗതുകപ്പെട്ടു. വാഴക്കുലയുടെ അതിജീവനത്തിന്റെ കരുത്ത്. അതാണവിടെ കണ്ടത്. എന്താണുണ്ടായത്. വാഴക്കുല കാണാത്തവര്‍ വിരളമായിരിക്കും. വാഴക്കുലയില്‍ കായ്കള്‍ മുകളിലേക്ക് അരിവാളിന്റെ ആകൃതിയില്‍ വളഞ്ഞാണ് വളരുന്നത്. ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഗ്രാവിറ്റി അഥവ ഭൂഗുരുത്വമാണതിന് കാരണം. ഭൂമി ഒരു വസ്തുവില്‍ പ്രയോഗിക്കുന്ന ബലമാണ് ഗ്രാവിറ്റി (gravity). വാഴക്കുലയിലെ കായ്കള്‍ ഗ്രാവിറ്റി അതിജീവിച്ച് മുകളിലേക്ക് വളരുമ്പോള്‍ അതിന്റെ ഉടലില്‍ ഉണ്ടാവുന്നതാണ് ഈ വ്യതിയാനം. ഗ്രാവിറ്റിയും ഉടലുമാത്മാവും തമ്മിലൊരു […]

സ്‌നേഹവിത്ത് – മാലൂര്‍ മുരളി (Maloor Murali)

മനുജനെ മഹനീയനാക്കുവാന്‍ മത, ജാതീയതയല്ലയോര്‍ക്കണം മനുഷ്യത്വമതൊന്നു മാത്രമേ മനുജന്നുള്ള കെടാവിളക്കുകള്‍ . ജാതീയത മര്‍ത്യനാശത്തിന്‍ ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം ! ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ- ലതിലെ ജീവിതങ്ങളും ! മാനവത്വം പിറക്കാത്ത മത,ജാതീയ ചിന്തകള്‍ മര്‍ത്യനെ മര്‍ത്യനറിയാത്ത മന്ദബുദ്ധികളാക്കിടും. പ്രാപഞ്ചികശക്തിയോരോന്നും പ്രപഞ്ചത്തിന്‍കരങ്ങളാം മഹത്തായുള്ളകരത്താലേ മഹിയില്‍ നിര്‍മ്മിതികളും . പരകോടിയിനങ്ങള്‍ തന്‍ പ്രസവം നിര്‍വ്വഹിച്ചവള്‍ ! മുലയൂട്ടിവളര്‍ത്തുന്നീ മഹിതന്‍വിരിമാറിലായ്. ഇഴതെറ്റാതെപണ്ടൊക്കെ – യൊന്നിച്ചങ്ങു പുലര്‍ന്നവര്‍ സ്വാര്‍ത്ഥചിന്തയതൊന്നാലേ സഞ്ചരിച്ചവര്‍ മര്‍ത്യരും ഇഴയോരോന്നു നശിപ്പിച്ച – ങ്ങില്ലം ചുട്ടു രസിക്കയോ? നിന്റെനാശത്തെവരവേല്ക്കാന്‍ നീട്ടൂ…. സ്വാര്‍ത്ഥകരങ്ങള്‍ നീ […]

മരണത്തെ പുണര്‍ന്നവളോട് – ലാലിമ

ഹൃദയങ്ങള്‍ കൊണ്ട് മാത്രമാണ് സ്‌നേഹപ്പടര്‍പ്പിന്റെ ചുറ്റളവ് നമ്മള്‍ അളന്നിരുന്നത്… ഞാനും എന്റെ പ്രിയപ്പെട്ട ചേച്ചിയും. മഴ ചാറ്റലുള്ള സന്ധ്യയിലും, മഞ്ഞു പൊഴിയുന്ന ധനുമാസ പുലരിയിലും, ഉച്ച വെയിലിലുരുകുന്ന ഗ്രീഷ്മത്തിലും എന്നിലേക്ക് ചൊരിഞ്ഞിരുന്ന ആ സ്‌നേഹത്തിന് എപ്പോഴും മഞ്ഞിന്റെ തണുപ്പായിരുന്നു. ഈ ഭൂമിയെ കാണാനുള്ള ശക്തിക്ക് മേല്‍ തിരശ്ശീല അടര്‍ന്നു വീഴുമെന്നും, നിശബ്ദതയിലേക്ക് ആ ജീവിതം ഒഴുകി മറയുമെന്നും എനിക്കറിയാമായിരുന്നു. എങ്കിലും എന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച, അര്‍ത്ഥശൂന്യമായ എന്റെ മൗനങ്ങളെ പോലും ചുംബിച്ചുണര്‍ത്തിയ എന്റെ പ്രിയപ്പെട്ട…. പദങ്ങള്‍ തിരയേണ്ടി […]

വാക്ക് –  ജഗദീശ് കരിമുളയ്ക്കല്‍ ) Jagadeesh Karimulackal)

വാക്കുകള്‍ പൂക്കുന്ന വസന്തത്തില്‍ ആശയ പൂമഴ പെയ്യും. സ്‌നേഹത്തിന്‍ വിത്തു മുളക്കും സമത തന്‍ കായ്കള്‍ വിളഞ്ഞു ആത്മസുഖം തന്നെ നേടാം. സംസ്‌ക്കാര സമൃദ്ധി പ്രകാശം പരക്കും സദാചാര സങ്കല്പമേറും വിദ്യാധനത്തിന്നടിസ്ഥാനമായി. വാക്കുകള്‍ വിളയാത്ത ലോകം, സുഖമില്ലാ ജീവിതം, നിത്യനിതാന്തമാം ദുഃഖനിശീഥിനി , ഇരുളിലെ തടവറ, ശൂന്യമാണെങ്ങും. വായിച്ചു വായിച്ചു വളരുക. വാനിലേക്കുയരുവാന്‍ അധികാര ഗര്‍വ്വിന്റെ മൂക്കറുത്തീടുവാന്‍ , മൂര്‍ത്തമാം ജ്ഞാനത്തികവിലേക്കെത്തുവാന്‍ വാക്കാണ് നമുക്ക് തോഴരായി നിത്യം. അമൃത് പുരട്ടണം വാക്കില്‍, വിഷം പുരട്ടീടല്ലേയാരും. വാക്കുകള്‍ പൂത്തുലയുന്ന […]

വിവാദങ്ങള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങിയ ഗുജറാത്തിലെ പട്ടേല്‍ പ്രതിമ – പ്രീതി നായര്‍ (Preethy Nair)

182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു്ള്ളിലെ ജലാശയത്തിന് നടുവിലുള്ള സാധു ബേട്ട് ദ്വീപിലാണ് വിവാദങ്ങള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങിയ ഗുജറാത്തിലെ പട്ടേല്‍ ഈ പ്രതിമ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണക്കായി പണിത ഈ പ്രതിമ അമേരിക്കയുടെ statue of liberty യുടെ രണ്ടിരട്ടി വലിപ്പമുള്ളതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ആരംഭഘട്ടത്തില്‍ തന്നെ പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് നിത്യേന സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്. ഒരു 12 […]

ക്രിസ്മസ് ലോകത്തിന് നല്‍കുന്ന സന്ദേശമെന്താണ്? – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Karoor Soman

ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യന്‍-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേര്‍തിരിച്ച യുഗപുരുഷന്‍. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നല്‍കിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളില്‍ പ്രകാശിച്ചു നില്‍ക്കുന്നു. നമ്മുടെ […]

ദൈവം – ജയന്‍ വര്‍ഗീസ്

കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ ബോധം ! മായാ പ്രപഞ്ചമേ, നിന്റെ നിരാമയ നായകനല്ലയോ ദൈവം ! കാല പ്രവാഹ വഴി – കളില്‍ ഉണ്മയാം സ്‌നേഹ സ്വരൂപമീ ദൈവം ! കാണാത്തൊരാത്മ – പ്രഭാവമനശ്വര താള സംഗീതമെന്‍ ദൈവം ഭൂമിയില്‍ ഞാനായ മണ്‍ കട്ടയില്‍ ജീവ സാര സമ്പൂര്‍ണ്ണത ദൈവം ഞാനും പ്രപഞ്ചവും വര്‍ത്തമാനത്തിന്റെ താള നിരാമയ ബോധം ദ് […]

കൃഷിഭൂമി മരുഭൂമിയാക്കുന്ന മദ്യനയത്തിന് തിരിച്ചടി – അഡ്വ. ചാര്‍ളി പോള്‍ (Adv. Charley Paul)

പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍, സ്വകാര്യ കമ്പനിയായ ഒയേസിസ് കൊമേഴ്‌സലിന് എഥനോള്‍ – ബ്ലൂവറി പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാര്‍ പരിഗണിച്ച പല വസ്തുതകളും പൂര്‍ണതോതില്‍ ശരിയല്ലെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് സമീപം 24 ഏക്കറില്‍ പ്ലാന്റ് വരുന്നതായി സര്‍ക്കാര്‍ ഉത്തരവിലും മന്ത്രിസഭാ കുറുപ്പിലും പറയുന്നു ,എന്നാല്‍ യൂണിറ്റ് വരുന്നത് 5 കിലോമീറ്റര്‍ അകലെയുള്ള എലപ്പുള്ളി പഞ്ചായത്തിലാണ്.അനുമതി ബ്രൂവറിക്ക് അല്ല എഥനോള്‍ യൂണിറ്റിന് ആണെന്ന ജല അതോറിറ്റിയുടെ വാദം […]