LIMA WORLD LIBRARY

ബാല്യനിശ്വാസം – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

വിജനതയില്‍ ദൂരെ മിഴിചാരി നില്‍ക്കേ, വിരഹമോഹങ്ങള്‍ വിരുന്നു വന്നു; ഉഷസ് ഉണരുമ്പോല്‍ ഉയരാന്‍ കൊതിച്ചു, മൗനമായ് മനസ്സിന്‍ താഴ്വരയില്‍.   കാറ്റിന്‍ താളത്തില്‍ ഓര്‍മ്മകള്‍ വീശി, നിന്‍ ചിരിയെന്നപോല്‍ മനസ്സില്‍ മൂളി; കാണാതിരിക്കിലും ഹൃദയം അറിയുന്നു, നീ എവിടെയോ ഇന്നും നിശ്വാസമായ്.   നിശ്ശബ്ദ യാമത്തില്‍ നക്ഷത്രനടുവിലായ്, കൊഴിഞ്ഞ ബാല്യം നീ മനസ്സിലൂറി; കൗമാരകല്പങ്ങള്‍ ചിറക് വിരിക്കുന്നു, മായാതെ മറയാതെ എന്നിലെന്നും.   സുവര്‍ണ്ണ സ്വപ്നങ്ങള്‍ മാറാതെ തഴുകിയും, പുതുവെളിച്ചത്തിന്‍ ഹൃദയതാളം; പൊയ്പ്പോയ കാലം മറക്കുവാനാകാതെ, പൊന്‍തൂവല്‍ […]

കഥാതന്തു – നൈന മണ്ണഞ്ചേരി (Naina Mannencherry)

പതിവു സമ്പ്രദായമനുസരിച്ച് ഒന്നുകില്‍ റെയില്‍വെ സ്റ്റേഷനില്‍ അല്ലെങ്കില്‍ ബസ് സ്റ്റാന്റില്‍ അല്ലെങ്കില്‍ തീവണ്ടിയിലെ യാത്രക്കിടയില്‍ ..ഇവിടങ്ങളിലൊക്കെയാണല്ലോ സാധാരണ കഥാകൃത്തുക്കള്‍ക്ക് കഥാ സന്ദര്‍ഭങ്ങള്‍ വീണു കിട്ടുന്നത്. അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ യുവ കഥാകൃത്തും കാലേകൂട്ടി റെയില്‍വെ സ്റ്റേഷനിലെത്തിയത്. ചെന്നപ്പോള്‍ തന്നെ എന്തോ പന്തികേട് മണത്തു.പതിവ് തിരക്കും ബഹളവുമൊന്നും കാണാനില്ല. വിരലിലെണ്ണാന്‍ പോലും തികയാത്ത ആളുകള്‍ അങ്ങുമിങ്ങും നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഏതെങ്കിലും വണ്ടി കടന്നു പോയതു കൊണ്ടാകാം തിരക്ക് കുറവെന്ന് കരുതി ബെഞ്ചിന്റെ ഒരു മൂലയ്ക്ക് പ്രതീക്ഷയോടെ […]

DOVE And The DEVILS – Karoor Soman (Novel – 11)

Thank You Horizon Sister Carmel read that news with great vexation. Her eyes became dim. Sex maniacs are flying from horizon to horizon with sharp nails. Most of them are strong, efficient, rich and powerful. Every piece of news froze her mind and body. Many of these criminals fall down like huge trees caught in […]

ഫാത്തിമ – സേബാജോയ് കാനം (നോവല്‍ – 2) Seba Joy Kanam

ഒരു തിങ്കളാഴ്ച ദിവസം. പുലരിത്തുടിപ്പിന്റെ പൊന്‍വെയില്‍ മുറിക്കു ള്ളിലേയ്‌ക്കെത്തിനോക്കി. ബാബ പതിവിലും സന്തോഷവാനായി സല്‍ മയെ ഉറക്കെ വിളിച്ചു. അവര്‍ ഓടിവന്നു. നോക്കൂ, ഹൈത്തമിന്റെ റിസള്‍ട്ട് വന്നിട്ടുണ്ട്. ബിസിനസ്സ് മാനേജ് മെന്റ് കോഴ്‌സ് നല്ല മാര്‍ക്കോടെ പാസായിരിക്കുന്നു. അവര്‍ നന്ദിയോടെ മുകളിലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തി ദൈവത്തിനു സ്തുതി പറഞ്ഞു, അല്‍ഹംദുലില്ലാഹ്… ‘ഉപരിപഠനത്തിനായി അവനെ വിദേശത്ത് അയക്കണം’ ബാബ ആത്മഗതം ചെയ്തു. സല്‍മ ഉടന്‍ തന്നെ കുട്ടികളെ മൂന്നുപേരെയും വിളിച്ചു. മൂത്തവള്‍ റുക്കയ്യ സ്‌കൂള്‍ ടീച്ചറാണ്. രണ്ടാമന്‍ ഹൈത്തം. […]