LIMA WORLD LIBRARY

ബാല്യനിശ്വാസം – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

വിജനതയില്‍ ദൂരെ മിഴിചാരി നില്‍ക്കേ,
വിരഹമോഹങ്ങള്‍ വിരുന്നു വന്നു;
ഉഷസ് ഉണരുമ്പോല്‍ ഉയരാന്‍ കൊതിച്ചു,
മൗനമായ് മനസ്സിന്‍ താഴ്വരയില്‍.

 

കാറ്റിന്‍ താളത്തില്‍ ഓര്‍മ്മകള്‍ വീശി,
നിന്‍ ചിരിയെന്നപോല്‍ മനസ്സില്‍ മൂളി;
കാണാതിരിക്കിലും ഹൃദയം അറിയുന്നു,
നീ എവിടെയോ ഇന്നും നിശ്വാസമായ്.

 

നിശ്ശബ്ദ യാമത്തില്‍ നക്ഷത്രനടുവിലായ്,
കൊഴിഞ്ഞ ബാല്യം നീ മനസ്സിലൂറി;
കൗമാരകല്പങ്ങള്‍ ചിറക് വിരിക്കുന്നു,
മായാതെ മറയാതെ എന്നിലെന്നും.

 

സുവര്‍ണ്ണ സ്വപ്നങ്ങള്‍ മാറാതെ തഴുകിയും,
പുതുവെളിച്ചത്തിന്‍ ഹൃദയതാളം;
പൊയ്പ്പോയ കാലം മറക്കുവാനാകാതെ,
പൊന്‍തൂവല്‍ സ്പര്‍ശമായ് എന്‍ മനസ്സിനുള്ളില്‍.

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px