LIMA WORLD LIBRARY

NO MORE PHONES? – Leelamma Thomas, Botswana

Lawmakers are pushing an amendment to an existing law that would require students to keep their cell phones put away for the entire school day..not just during instructional time. This raises an important question. So much of today’s schoolwork is completed and submitted online. Teachers regularly rely on digital tools and platforms.. from online assignments […]

ഓര്‍മ്മയില്‍ വള്ളത്തോള്‍ നാരായണമേനോന്‍ – അഷ്റഫ് വി

മഹാകവിയും, കേരള കലാമണ്ഡല സ്ഥാപകനും, തികഞ്ഞ ഗാന്ധിയനുമായിരുന്ന വള്ളത്തോള്‍ നാരായണമേനോന്റെ 68 ആം ചരമ വാര്‍ഷികം ഇന്ന്. ആധുനിക മലയാള കവിത്രയത്തില്‍ കാവ്യശൈലിയിലെ ശബ്ദ സൗന്ദര്യം കൊണ്ടും, സര്‍ഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്നു വള്ളത്തോള്‍. 1878 ഒക്ടോബര്‍ 16 ന് മലപ്പുറം ജില്ലയിലെ തിരുരില്‍ ജനനം. തികഞ്ഞ മനുഷ്യസ്‌നേഹിയും മതസൗഹാര്‍ദ്ദത്തിന്റെ വക്താവുമായിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പില്‍ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ […]

നീര്‍മുത്തു – ഷീലാജയന്‍ കടയ്ക്കല്‍

നിറയുമെന്‍ കണ്ണുനീര്‍ മുത്തുകള്‍ വീണു ചിതറി മാറുന്നു ഇന്നെന്റെ ചിന്തകള്‍! ഒറ്റയ്ക്കു ഞാന്‍ നിന്റെ ഓര്‍മ്മതന്‍ വീഥിയില്‍ നിന്റെ നിഴല്‍ ചിത്രവും നോക്കിയിരിന്നു…. ചുറ്റിലും കാണുന്നു ശൂന്യമായ് പൊട്ടിവീണ നിന്‍ സ്‌നേഹത്തിന്‍ ചീളുകള്‍! കണ്ടു ഞാന്‍ നിന്നിലെ വാക്കിലും നോക്കിലും കല്ലുരുക്കിയ പൊയ്മുഖം മാത്രവും…. എരിയുമെന്നിലെ മനസ്സില്‍ ദഹിച്ച നീയെന്റെ നാവിനിറ്റു നീര്‍തരാതകലണം! തണലു തന്നു തലോടിയ കൈകളാല്‍ തീക്കനലു കോരിയിട്ടു നീ മറയണം.. ഉള്ളില്‍ വിതുമ്പും വിഷാദ ചിത്രത്തിന് വിട തന്നു തിരശ്ശീല വിഴ്ത്തി നീ […]

രാജാവ് നഗ്‌നനാണ് – ശ്രീ മിഥില

ജയന്‍ കീഴറയെന്ന എഴുത്തുകാരന്റെ ‘മാനം’ എന്ന കഥയും റമീസയെന്ന കഥാപാത്രവും എന്നേ ആകര്‍ഷിച്ചു. ഒരു കാല്‍പ്പനിക രാജ്യത്തെ കാല്‍പ്പനീകതയുള്ള കഥ എന്ന രീതിയില്‍ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു സംഭവത്തെ ആക്ഷേപഹാസ്യമാക്കിയ രചന. സ്വയം വിവസ്ത്രനായിത്തീരാന്‍ വിധിക്കപ്പെട്ട രാജാവിന്റെ അനുഭവം മറ്റാര്‍ക്കും സംഭവിക്കാതിരിക്കുന്നത് ബുദ്ധിമതിയായ റമീസയുടെ ഉചിതമായ ഇടപെടല്‍ മൂലം. കാലിക പ്രസക്തവും വിപ്ലവകരവുമാണ് ഈ കഥ. ഭരണകര്‍ത്താക്കളുടെ ജല്പനങ്ങളല്ല ജനതയുടെ നന്മയെന്നും രാജാവ് സ്വയം നഗ്‌നനായി പ്രജകളെ നാണംകെടുത്തുന്ന ഒരവസ്ഥ. കടലുപോലെ പരന്നൊഴുകുന്ന ‘എത്തിസ്’ പട്ടണത്തിന്റെ […]

‘ഡിലുഷണല്‍ ഡിസോര്‍ഡര്‍ ‘ അഥവാ ‘ഒതല്ലോ സിന്‍ഡ്രമസ് ‘ – മുതുകുളം സുനില്‍

വിളാകം റെസിഡന്‍സ് അസോസിയേഷന്റെ അടിയന്തര സമിതി യോഗം ചേരാന്‍ തീരുമാനിച്ചത് പ്രസിഡണ്ട് കോയിക്കല്‍ കുഞ്ഞുമോന്‍ ചേട്ടന്‍ ആണ്. അസോസിയേഷന്റെ സെക്രട്ടറി ബി. പി. രാജേഷ് കുമാറിന്റെ കുടുംബ വീട്ടില്‍ നടന്ന പ്രശ്‌നങ്ങള്‍ അടിയന്തര മായി ചര്‍ച്ച ചെയ്യണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ആണ് യോഗം ചേരാന്‍ തീരുമാനിച്ചത്. രാവിലെ 10 മണിക്ക് തന്നെ യോഗം ആരംഭിച്ചു. ഈശ്വര പ്രാത്ഥന കഴിഞ്ഞപ്പോള്‍ തന്നെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ മാവിന്‍ കൂട്ടത്തില്‍ സുഗുണന്‍ ചാടി എഴുന്നേറ്റു മുദ്രാവാക്യം […]

സഖാവ് ജി സുധാകരന്‍ കലാകാരനാണ് അടിമയല്ല – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

കാടുകയറുന്ന ഭാവനപോലെ വന്യ വനത്തിലെ ആധുനിക സാമൂഹ്യ രാഷ്ട്രീയ പൊള്ള ത്തര ഹൃദയ സംവേദനത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ് മുന്‍ മന്ത്രി ജി.സുധാകരന്‍. കൃത്രിമകാവ്യ ഭാഷയും എ.ഐ ഉപകരണത്തിലൂടെ കഥ, കവിത, നോവലുകള്‍വരെ ഉല്പാദിപ്പിച്ചു് എഴു ത്തുകാര്‍ പെറ്റുപെരുകുന്ന കാലത്തു് കവിതയിലെ സത്യവും സൗന്ദര്യവും തിരിച്ചറിയുന്ന സഖാവ് ആര്‍ക്കും അടിമയാകാന്‍ തയ്യാറല്ല. കഴിഞ്ഞു പോയ വരണ്ട കാലങ്ങളെ കണ്ട് കൂടു തുറന്നുവിടുന്ന കഴുകന്മാരെപോലെ അദ്ദേഹത്തെ ആക്രമിക്കുന്നവര്‍ അറിയേണ്ടത് സ്വന്തം ആത്മാവിനെ വിറ്റ് തിന്നാന്‍ എല്ലാം കാലത്തും അടിമകള്‍ക്ക് സാധ്യമല്ല. അടിമകളും […]

സംസാരിക്കുന്ന പ്രതിമകള്‍ – ഡോ. വേണു തോന്നയ്ക്കല്‍

ഓരോ പ്രതിമയും നമ്മോട് ഒരുപാട് കഥകള്‍ പറയുന്നുണ്ടാവും. നടന്നു നീങ്ങിയ കാലത്തിന്റെയും നയിച്ച യുദ്ധങ്ങളുടേയും സഹന സമരങ്ങളുടേയും പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും ജീവിത നേട്ടങ്ങളുടേയും ശാസ്ത്ര കണ്ടെത്തലുകളുടെയും കഥകള്‍. ജീവിതത്തില്‍ നാം ഇതുവരെ കണ്ടില്ലാത്തവര്‍ തോളോട് തോള്‍ ചേര്‍ന്ന് നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും. നമ്മുടെ ഓര്‍മ്മയില്‍ നിന്നു പോലും വിസ്മൃതിയിലാണ്ടവര്‍ ജീവന്‍ മണത്ത് നമുക്കൊപ്പം നില്‍ക്കുന്ന കാഴ്ച. ഒരു പുത്തന്‍ ലോകം നമുക്ക് മുന്നില്‍ തുറന്നിടുകയാണ്. കാഴ്ചയുടെയും വിനോദത്തിന്റേയും വിജ്ഞാനത്തിന്റെയും ഒരു ലോകം. പെട്ടെന്ന് ഒരു അന്ധാളിപ്പ്. […]

ഗുരുദേവുണര്‍ത്തിയ ചര്‍ക്ക – സനീഷ് സജീബ് (Saneesh Najeeb)

ഇന്നുദിച്ച സൂര്യന്‍ വിളറിയിരുന്നു. പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നുണരാതെ അല്പം കൂനോടെ മേഘങ്ങളെ താങ്ങിയാണ് ഭൂമിയെ തെളിച്ചത്. അതിനാല്‍, ഇന്നത്തെ സൂര്യന് മുന്നില്‍ തലതാഴ്ത്തി മാത്രമേ സൂര്യകാന്തിക്കുപോലും വേരൂന്നാന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ സമുദ്രം ഒരുപക്ഷേ തന്റെ മെത്തയിന്ന് ഒരുക്കിയേക്കില്ല; സൗരയൂഥത്തിലിപ്പോള്‍ ന്യൂട്ടന്റെ* മഷി മങ്ങിത്തുടങ്ങിയിരിക്കുന്നു. ‘ഗുരുത്വം’ എന്നതിപ്പോഴും ഒരു സിദ്ധാന്തമായി നിലനില്‍ക്കുന്നുണ്ട്. സൂര്യനിന്നും നിന്നിടം വിട്ടുപോയിട്ടില്ല. എരിയുന്ന കണ്ണുകള്‍ക്കുപിന്നില്‍, ഒരു വിലങ്ങിന്റെ മിന്നായമുണ്ടായിരുന്നുവോ? മറ്റു ഗ്രഹങ്ങള്‍ക്ക് സ്വന്തമായി ഒരു പാതയുണ്ട്. സൂര്യന്റെ വിലങ്ങവിടെയുണ്ടോ എന്നുറപ്പിക്കാനാണോ ആ പാതയിലൂടെയുള്ള പാച്ചില്‍? സൂര്യന്റെ […]

ഒരുമിച്ചിരിക്കുമ്പോള്‍ – ഉണ്ണിക്കൃഷ്ണന്‍ അരിക്കത്ത്

ഒരു ഭദ്രദീപം കൊളുത്തി വെയ്ക്കട്ടെ ഞാ- നിരുളിനെ വാതില്‍പ്പുറത്തു തള്ളാന്‍, പ്രണയം നിറക്കൂട്ടു ചാര്‍ത്തുന്ന നിന്‍ മുഖ- ത്തണയാത്ത പുഞ്ചിരി കണ്ടിരിക്കാന്‍. ഒരു പാനപാത്രം നിറച്ചു വെയ്ക്കട്ടെ നാ- മിരുവര്‍ക്കുമായിക്കുടിച്ചു തീര്‍ക്കാന്‍. മധുരമല്ലതില്‍ നമ്മളൊരുമിച്ചതിന്‍ തീവ്ര- ലഹരിയാണതു പങ്കു വെച്ചിരിക്കാം. ചിതറിത്തെറിക്കുന്ന ചിന്തകള്‍ ചേര്‍ത്തു വെ- ച്ചൊരു ജീവിതത്തെ തിരിഞ്ഞു നോക്കാം; അറിയാത്ത ലാഭക്കണക്ക് നോക്കേണ്ടതിന്‍ നിറഭംഗി മാത്രം നുണഞ്ഞിരിക്കാം. ഒരു വര്‍ണ്ണനൂലില്‍ നാമൊരുമിച്ചു മററാരു- മറിയാത്ത മുത്തുകള്‍ കോര്‍ത്തെടുക്കാം. നിറവസന്തം വായ്ച്ച വഴികളില്‍ കൈകള്‍ ചേര്‍- […]

ദാനം പാത്രമറിഞ്ഞുമാത്രം – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

വിഷയം പലരും എഴുതി മടുത്തത് തന്നെ….. കൊറോണയുടെ ദുരിത സമയത്ത് എവിടെയോ പോയി ഒളിച്ചിരുന്ന യാചകര്‍ പലരും ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തി ത്തുടങ്ങിയിട്ടുണ്ട്. യാതൊരു തരത്തിലും സഞ്ചരിക്കാന്‍ കഴിവില്ലാത്തവര്‍ പോലും എങ്ങനെയാണ് ഇത്ര ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ എത്തിച്ചേരുന്നത് എന്നത് ദുരൂഹം തന്നെ.. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും യാചകര്‍ക്ക് പണം കൊടുക്കരുത് ആഹാരവും വസ്ത്രവും മാത്രമേ കൊടുക്കാവൂ എന്ന് നിയമം ഉണ്ടാക്കിയിരിക്കുന്നു… ഇനി വായിക്കാം… കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിത്യേനകാണുകയും കുട്ടികളെക്കുറിച്ച് നാം ആശങ്കയുള്ളവരാകുകയുംചെയ്യുന്നു. ചെറിയ കുട്ടികളോടുകാണിക്കുന്ന ക്രൂരതകള്‍ […]

നീ നിന്റെ വേദനയല്ല – ആന്റെണി പുത്തന്‍പുരയ്ക്കല്‍ (Antony Puthenpurackal)

ഒരു കൊടുങ്കാറ്റ് കടലിനെ ഇളക്കിമറിക്കുന്നു. ഓളങ്ങള്‍ ആര്‍ത്തിരമ്പി, നുരഞ്ഞുപൊങ്ങി തീരത്തേക്ക് ആഞ്ഞടിക്കുന്നു. എന്നാല്‍ കടലിന്റെ ആഴം, അടിത്തട്ട്, നിശ്ചലമാണ്. കൊടുങ്കാറ്റ് അവിടെ എത്തുന്നില്ല. വേദന ഓളങ്ങളാണ്. നീ കടലാണ്. ഒരു മനുഷ്യജീവും വേദനകളോ, ബുദ്ധിമുട്ടുകളോ ഇല്ലാതെ ജീവിച്ചു തീര്‍ക്കുന്നില്ല. നഷ്ടങ്ങള്‍, പരാജയങ്ങള്‍, നിരസിക്കപ്പെടലുകള്‍, അപമാനങ്ങള്‍, രോഗങ്ങള്‍-ഇവയെല്ലാം നമ്മെ ഒരുവിധത്തില്‍ അല്ലെങ്കില്‍, മറ്റൊരു വിധത്തില്‍ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ ഈ അനുഭവങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ.എന്നാല്‍ വേദന തന്നെയാണ് നമ്മള്‍ എന്ന തെറ്റിദ്ധാരണയായി മാറുന്ന നിമിഷങ്ങളിലാണ് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ […]

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ – ജോസ്‌കുമാര്‍ ചോലങ്കേരി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നതിമോഹമെന്നില്‍ പ്രണയത്തിന്‍ പൊരുമ്പറ മുഴക്കിടുന്നു… നിന്‍ അസാന്നിധ്യ മെന്നിലീലോകം ശൂന്യമായ് കൂരിരിട്ടായി… അകലെ നീ ഉണ്ടെന്നറിയുന്നുവെങ്കിലും അരികിലായില്ലെന്നു മനസ്സുമന്ത്രിക്കുന്നു….. നിന്റെ സ്വരമിന്നു കാതില്‍ മുഴങ്ങുന്നു….. നിന്‍രൂപമിന്നെന്റെ കണ്‍മുന്നിലും….. അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നെന്നിത്രയുംകാലം തിരിച്ചറിഞ്ഞില്ല….. കാണുന്ന വസ്തുക്കളെത്ര കണ്ടാലും കണ്ടെന്ന് ബോധ്യമുണ്ടാവില്ലൊരിക്കലും…….. കാണുന്ന ദൂരത്തിനപ്പുറമെത്തുമ്പോള്‍ കാണണമെന്നുള്ള മോഹം മുളക്കുന്നു… പിന്നെ സ്‌നേഹമായ്, പ്രണയമായ്, പ്രാണനായ്‌ച്ചൊല്ലുന്നു: ഞാനിത്രമേല്‍ നിന്നെ സ്‌നേഹിച്ചിരുന്നു…… നീയെത്രദൂരമെന്നില്‍നിന്നകന്നാലും, ഇഷ്ടമായ് കൂട്ടിനിന്നെത്തുമോ എന്റെയീക്കിളിക്കൂട്ടില്‍.?  

സൂക്ഷിക്കുക – മാലൂര്‍ മുരളി (Maloor Murali)

അകം വെളുക്കാതെ പുറം വെളുത്തോര്‍ – ക്കമേദ്യതുല്യേന യശുദ്ധിയുള്ളില്‍ അടുത്തുകൂടിത്തഴുകാന്‍ ശ്രമിച്ചാ- ലസഹ്യമാം ഗന്ധമ തേല്ക്കുമപ്പോല്‍…: അശുദ്ധമായുള്ള പഴങ്കിണര്‍ വായ് — ക്കഴകേറെനല്കുന്ന സുമങ്ങളെപ്പോല്‍! ആകാംഷമൂത്തുള്ളു തെളിഞ്ഞു ചെന്നാ- ലാഴത്തിലേക്കങ്ങു പതിയ്ക്കു മോര്‍ക്ക….. സല്‍ഭാഷണത്താല്‍ മികവുറ്റതാക്കും സാരാംശമില്ലത്ത പഴങ്കഥയാല്‍ ! സാധിക്കവേണം പലതും പഴഞ്ചന്‍ സീമാബലം നല്‍കി പുന:ര്‍പ്രതിഷ്ഠ… ലക്ഷ്യം പലര്‍ക്കും പഴമയ്ക്കു കാംക്ഷ ലഭിക്കുകില്‍ കാമ്യമതേറെയെന്നും! ലഭിക്കുവാനുള്‍ക്കൊതിയാലെ നിത്യം കപടലീലാവിലാസക്രിയചെയ്തിടുന്നോര്‍… സമൂഹമേലങ്കിയണിഞ്ഞു വാഴാന്‍ സമര്‍ത്ഥമായിട്ടു പണിപ്പെടുന്നോര്‍ ! സഹിക്കുകില്ലാ മറവായകാലം സാധിച്ചെടുത്താലതിലെത്ര പുണ്യം….. പലേവഴിക്കിന്നു ശ്രമിച്ചിടുന്നു […]

പരീക്ഷക്കാലം…പരീക്ഷണ കാലം – ശ്രീകല മോഹന്‍ദാസ്

ഇത് പരീക്ഷക്കാലം.. കുട്ടികള്‍ക്കു മാത്രമല്ലാ മാതാ പിതാക്കള്‍ക്കും ഇതൊരു പരീക്ഷണ കാലമാണു.. പരീക്ഷയടുത്താല്‍ വീടുകളില്‍ പഠിക്ക് പഠിക്ക് എന്നൊരു പല്ലവി മാത്രമേ കേള്‍ക്കാനുണ്ടാവൂ പ്രത്യേകിച്ചും പത്താം ക്ലാസുകാരുണ്ടെങ്കില്‍ പറകയും വേണ്ടാ. വീട്ടില്‍ ടീവിയും വെക്കില്ല സിനിമക്കും പോകില്ല എല്ലാ ആഘോഷങ്ങള്‍ക്കും ഫുള്‍ സ്റ്റോപ്പിടും.. ആകപ്പാടെ ഒരു പട്ടാളച്ചിട്ട നിലവില്‍ വരും.. പരീക്ഷയടുക്കും തോറും പ്രാര്‍ത്ഥനയായി വഴിപാടയി.. പിള്ളേരെ കൂടി ടെന്‍ഷനടിപ്പിക്കും.. അതു കൊണ്ടെന്താ അവരും ഉഷ്ണിച്ചും ഉത്സാഹിച്ചും പഠിക്കയും ചെയ്യും.. എത്ര പഠിച്ചാലും പരിശ്രമിച്ചാലും ചിലപ്പൊഴെങ്കിലും ഭാഗ്യം […]

ബാല്യനിശ്വാസം – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

വിജനതയില്‍ ദൂരെ മിഴിചാരി നില്‍ക്കേ, വിരഹമോഹങ്ങള്‍ വിരുന്നു വന്നു; ഉഷസ് ഉണരുമ്പോല്‍ ഉയരാന്‍ കൊതിച്ചു, മൗനമായ് മനസ്സിന്‍ താഴ്വരയില്‍.   കാറ്റിന്‍ താളത്തില്‍ ഓര്‍മ്മകള്‍ വീശി, നിന്‍ ചിരിയെന്നപോല്‍ മനസ്സില്‍ മൂളി; കാണാതിരിക്കിലും ഹൃദയം അറിയുന്നു, നീ എവിടെയോ ഇന്നും നിശ്വാസമായ്.   നിശ്ശബ്ദ യാമത്തില്‍ നക്ഷത്രനടുവിലായ്, കൊഴിഞ്ഞ ബാല്യം നീ മനസ്സിലൂറി; കൗമാരകല്പങ്ങള്‍ ചിറക് വിരിക്കുന്നു, മായാതെ മറയാതെ എന്നിലെന്നും.   സുവര്‍ണ്ണ സ്വപ്നങ്ങള്‍ മാറാതെ തഴുകിയും, പുതുവെളിച്ചത്തിന്‍ ഹൃദയതാളം; പൊയ്പ്പോയ കാലം മറക്കുവാനാകാതെ, പൊന്‍തൂവല്‍ […]