പ്രണയം കാലത്തിനതീതം – ശ്രീ മിഥില

ആര്‍ക്കും ഉപയോഗമൊന്നുമില്ലെങ്കിലും ഉപേക്ഷിക്കാന്‍ മനസ്സ് വരാത്ത പൊട്ടിയ ബട്ടണ്‍ ഉള്ള പഴയ ഷര്‍ട്ട് പോലെ വാര്‍ദ്ധക്യം സ്മരണകള്‍ അയവിറക്കി കൊളുത്തില്‍ തൂങ്ങി. മുഖം തുടച്ചു മുഷിഞ്ഞ തൂവാല പോലെ ജീവിതം ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആകസ്മികമായി അവളെ കണ്ടുമുട്ടി. മോര്‍ണിംഗ് വാക്ക് ന് ഇറങ്ങിയതാണ്. ഹെലോ ഗുഡ് മോര്‍ണിംഗ്. അടുത്തു വന്നു ചിരിക്കുന്ന ഒരു സുന്ദരമായ മുഖം. എവിടെയോ കണ്ടു മറന്നത് പോലെ. പ്രൊഫൊസ്സര്‍ മനോഹര്‍ സര്‍… അല്ലേ അതേ… എനിക്കങ്ങോട്ട് ഓര്‍മ്മ കിട്ടുന്നില്ല. ഞാന്‍ ഷീജ മാത്യു. […]
വോട്ടെന്ന വിശുദ്ധവസ്തു – ലീലാമ്മതോമസ്, ബോട്‌സ്വാന

അവര്‍ കൂവലിന്റെ കഴുത്തെല്ലുകള്‍ കൊണ്ട് ശില്പിച്ച കൊട്ടാരങ്ങള്‍, ജനാധിപത്യത്തിന്റെ മാര്‍ബിള്‍ നെഞ്ചില്‍. വോട്ടെന്ന വിശുദ്ധവസ്തു ചവിട്ടിമെതിച്ച പാദരക്ഷകളുടെ ശബ്ദം ഇന്ന് നിയമമെന്നു വിളിക്കപ്പെടുന്നു. വാക്കുകള്‍ അവര്‍ക്ക് വാള്‍ അല്ല, മദ്യപിച്ച അഗ്‌നിപരവശങ്ങള്‍. സത്യം അവര്‍ക്കൊരു കൈതൊടാത്ത ദുര്‍ഗന്ധമുള്ള പഴം. സഭാഗൃഹത്തില്‍ അവര്‍ ഇരിക്കുന്നു, ജനങ്ങളുടെ വിശപ്പിനെ കുരിശിലേറ്റി. ചോദ്യങ്ങള്‍ കൈകാലുകള്‍ കെട്ടിയ അടിമകള്‍. കസേരകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നു അമ്മയുടെ കണ്ണീര്‍, കര്‍ഷകന്റെ ഉറക്കമില്ലായ്മ, തൊഴിലാളിയുടെ മുട്ടിനടിയിലായ നാളെയുടെ സ്വപ്നം. അവര്‍ ചരിത്രം എഴുതുന്നില്ല, ചരിത്രത്തെ പുനര്‍വേഷം കെട്ടിക്കുന്നു. […]
വിഷുപ്പക്ഷി – സുധ അജിത്, എറണാകുളം.

പൂത്തു നില്ക്കുന്നൊരാ കൊന്നതന്‍ ശാഖിയില്‍ – കേട്ടു ഞാനാപറവതന്‍ ഗീതകം വിത്തുംകൈക്കോട്ടുമെന്നു ചൊല്ലുന്നൊരാ- പക്ഷി തന്‍ മഞ്ജിമയൂറുമാലാപനം കാട്ടുപൊയ്കയില്‍ നീരാടിയെത്തുന്ന – നാട്ടുമൈന തന്‍ മിഴികളില്‍പ്രണയവും കൊക്കുരുമ്മിയാ,കണവനുമൊത്തവള്‍ – മുട്ടിയുരുമ്മിയീ നാട്ടില്‍ പാറീടുന്നൂ വന്നുപോയ് വിഷുസംക്രമ സന്ധ്യയില്‍ – പൂത്തു നില്ക്കുന്നൊരാ കൊന്നതന്‍ സൗരഭം, പൂനിലാപ്പുഞ്ചിരിപ്പാലൊളിഗംഗയില്‍- നീരാടിയെത്തുന്നുചിത്ര പതംഗങ്ങള്‍! കതിരണിഞ്ഞീടുന്നപാടവരമ്പിലെ – ഞാറ്റക്കിളികള്‍ തന്‍ പാട്ടിലെ മര്‍മ്മരം. ഏകി ഞാന്‍ കാര്‍വര്‍ണ്ണനു കാണിയ്ക്കയാ – കണിവെള്ളരി തന്‍ തൂമന്ദഹാസങ്ങളും കണ്ടുഞാന്‍പൂത്തിരി പൊട്ടിച്ചിരിയാ – ക്കണ്ണിനു പൂക്കണിയായൊരു മത്താപ്പും […]
പ്രകൃതിയെ അറിഞ്ഞും പ്രകൃതിയെ പഠിച്ചും – ശ്രീകല മോഹന്‍ദാസ്

ശിഷ്യരുമൊത്ത് ക്ലാസ് മുറിക്കു പുറത്തിരുന്നു അദ്ധ്യയനം നടത്തുന്നു അദ്ധ്യാപിക.. നാലുചുവരുകള്‍ക്കുള്ളിലെ വീര്‍പ്പുമുട്ടലില്‍ നിന്നും ശുദ്ധവായു ശ്വസിച്ചു കൊണ്ട് വിശാലമായ പറമ്പില്‍ ഇരിക്കുവാന്‍ കഴിയുന്നത് കുട്ടികള്‍ക്കെന്തൊരാശ്വാസമാണ്… പ്രകൃതിയുടെ മടിത്തട്ടില്‍ സ്വച്ഛമായുള്ള ഇരിപ്പ്.. പല ദിക്കില്‍ നിന്നും പല വിധ സുഗന്ധപുഷ്പങ്ങളെ തഴുകി അവയുടെ മാസ്മരിക ഗന്ധവും പേറി തെന്നിത്തെറിച്ചെത്തുന്ന മന്ദമാരുതന്റെ തലോടലേറ്റ് ശാന്തമായഅന്തരീക്ഷത്തിലെ സുഖദമായ ആ ഇരുപ്പ്.. അതു മനസ്സിന് നല്‍കുന്ന ഉന്മേഷം ചില്ലറയല്ല.. മസ്തിഷ്‌ക്കത്തിനു നല്‍കുന്ന ഉണര്‍വ് ചെറു തല്ല.. നൂതനമായ ആശയങ്ങള്‍, നവീനമായ അറിവുകള്‍, പുതിയ […]
സീല്‍- സാക്കിര്‍ (സാക്കി നിലമ്പൂര്‍)

‘താങ്കളുടെ പേര് രാജു എന്നല്ലേ..?’ ‘അതെ. ‘ ‘ഞാന്‍ കേരളാപോലീസില്‍ നിന്നാണ്. ‘ ‘എന്താണ് സര്‍ പ്രശ്‌നം.?’ ‘താങ്കള്‍ക്കെതിരെ ഒരു കേസുണ്ട്. അതിന്റെ നോട്ടീസ് തരാന്‍ വന്നതാ…’ ‘എന്താണ് സര്‍ കേസ് ? ‘ ‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസില്‍ കേന്ദ്രഭരണകക്ഷിയുടെ സീല്‍ വന്നതു സംബന്ധിച്ച ഒരു ചിത്രം താങ്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നോ?’ ‘അതെ. ‘ ‘അത് നിയമവിരുദ്ധമാണ്. അത് തന്നെയാണ് കേസ്. ഇതാ നോട്ടീസ്. ‘ ‘സര്‍.. ഈ നോട്ടീസില്‍….’ ‘എന്താണ്? താങ്കള്‍ […]
ജീവിതമാകുന്ന സംഗീതം – ആന്റണി പുത്തന്‍പുരയ്ക്കല്‍

ജീവിതം അനവധി സ്വരങ്ങള്‍ ചേര്‍ന്ന ഒരു സ്വരലയമാണ്. ആ സ്വരൈക്യത്തില്‍ ചിലപ്പോള്‍ ചില അപസ്വരങ്ങളും കടന്നു വരാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഈ സ്വരങ്ങള്‍ കഠിനവും ഉച്ചത്തിലുള്ളതുമായി നമ്മുടെ മനസ്സില്‍ മുഴങ്ങി കേള്‍ക്കും. ജീവിതമാകുന്ന സംഗീതത്തിന്റെ സമഗ്രതയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. ഒരു രാഗലയം ഒരൊറ്റ സ്വരത്തില്‍ നിന്നല്ല, മറിച്ച് ഒരുമിച്ച് ഇഴചേര്‍ന്ന എണ്ണമറ്റ സ്വരങ്ങളില്‍ നിന്ന് ജനിക്കുന്നതുപോലെ, അനുഭവങ്ങളുടെയും വികാരങ്ങളുടെയും നിമിഷങ്ങളുടെയും സമ്പന്നമായ ഒരു ഇടപെടലിലൂടെയാണ് ജീവിതം വികസിക്കുന്നത്. ദുഃഖമില്ലാതെ സന്തോഷം നിലനില്‍ക്കില്ല; ശബ്ദം കാരണം നിശബ്ദതയ്ക്ക് ആഴമേറുന്നു; […]
പുറപ്പെട്ടുപോയ മകന്‍ – ഉണ്ണിക്കൃഷ്ണ9 അരിക്കത്ത്

പുറപ്പെട്ടുപോയതാണെന്‍ മകന്‍, രാത്രിയി- ലുറങ്ങുന്ന വീട്ടില്‍നിന്നാരെയുമുണര്‍ത്താതെ. പുലരുന്നതിന്‍ മുന്‍പുണര്‍ത്തി, പഠിക്കുവാന്‍ പറയുന്ന പതിവിനായ് ഞാനെത്തിയെങ്കിലും, അതിന് മുമ്പേ പോയ്മറഞ്ഞവന്‍, തെറ്റട്ടെ പതിവുകള്‍ തെല്ലെന്നുറപ്പിച്ച മാതിരി. പരിഹസിപ്പൂ മേശമേലെന്നെ നോക്കിയി- ട്ടവനിറങ്ങിപ്പോയ പുസ്തകത്താളുകള്‍. പല നിറത്തില്‍ ഗോഷ്ടികാട്ടി, പഠിക്കുവാന്‍ ചുമരില്‍ ഞാനൊട്ടിച്ച സമയക്കണക്കുകള്‍. പരമപുച്ഛത്തോടെ മൂലയില്‍ ചാരിയെന്‍ പരിതാപമേറ്റുന്നു നെടിയ ചൂരല്‍വടി. മുറിയിലൊരു കോണില്‍ കിടപ്പൂ, പ്രതീക്ഷകള്‍ മുതുകിലവനേന്തിയ പുസ്തകസ്സഞ്ചികള്‍ ; അതിലവന് സ്വന്തമായുണ്ടായിരുന്നുവോ കനവുകളതൊന്നും തിരഞ്ഞിരുന്നില്ല ഞാന്‍. തൊടിയിലവനോടിക്കളിക്കുവാന്‍ പോകില്ല പനിപിടിപ്പിക്കരുതെന്നു ഞാന്‍ ചൊല്‍കയാല്‍; കഥകള്‍പറഞ്ഞിരിക്കാറില്ല, ഗൃഹപാഠ- […]
ഡോള്‍ഫിന്‍സ് നോസ് – ഡോ. വേണു തോന്നയ്ക്കല്‍

ഊട്ടിക്കടുത്തുള്ള കൂനൂരിലെ ഒരു വ്യൂ പോയിന്റാണ് (view point) അഥവ മുനമ്പാണ് ഡോള്‍ഫിന്‍സ് നോസ് (dolphin’s nose). നീലഗിരി പര്‍വത നിരകളുടെയും തേയിലത്തോട്ടങ്ങളുടെയും കാതറിന്‍ വെള്ളച്ചാട്ടത്തിന്റെയും (catherine cascade) വിശാലമായ കാഴ്ചകള്‍ക്കും പേരുകേട്ടതാണിവിടം. നീലഗിരി മലകളുടെ വന്യമായ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും ഡോള്‍ഫിന്‍സ് നോസില്‍ (dolphin’s nose) എത്തണം. കൂനൂര്‍ ബസ്സ് സ്റ്റാന്റില്‍ നിന്നും നീലഗിരിയുടെ ആകാശപ്പരപ്പിലേക്ക് ഡോള്‍ഫിന്‍സ് നോസ് റോഡിലൂടെ എട്ട് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ മുനമ്പിലെത്താം. തേയില തോട്ടത്തിനുള്ളിലൂടെ കാല്‍നടയായി പോവുകയാണെങ്കില്‍ ദൂരക്കുറവുണ്ടാവും. […]
പുഷ്പിണിയായ എന്റെ മകളോട് – ഉദയചന്ദ്രന്‍ (Udayachandran)

വരവേല്‍ക്കു നീ സ്ത്രീത്വത്തിന്‍ സത്തയെ, നീ അറിയുക നിന്‍ തനതായ സ്വത്വത്തെ. നിറപൂര്‍ണയായിന്നിതാ നിന്നിലെ വര്‍ണങ്ങള്‍ വിടരുന്നു, വിരിയുന്നു, ഋതുഭേദം കലരുന്നു. എന്ത് ഞാന്‍ ചൊല്ലേണ്ടു, എന്നുള്ളിന്റെ ഉള്ളിലെ സന്തോഷവര്‍ഷമോ, പേര്‍ത്തും പെരുകുമാ ഭീതി തന്‍ ബാധയോ? അമ്മതന്‍ മാറിടം ചുരത്തുന്ന പാലുപോല്‍ നൈര്‍മല്യമോലുന്ന മൊഴികളിവ നീ, കാതോര്‍ത്തു കേള്‍ക്കുക, മറക്കാതിരിക്കുക. കനവിന്റെ നൂലുകള്‍ ഇഴചേര്‍ത്തി നെയ്‌തൊരാ കൂടിനു വെളിയില്‍ നീ വന്നിടുമ്പോള്‍, ഓര്‍ക്കുന്നു ഞാനെന്റെ പിന്നിട്ട നാളുകള്‍, ഓര്‍മ്മ തന്‍ പുസ്തകത്താളുകള്‍ക്കിടയിലായ് സൂക്ഷ്മമായ് വെച്ചൊരാ മയില്‍പ്പീലിത്തുണ്ടിതാ […]
ജോസ് ക്ലെമന്റ്

നമുക്ക് എല്ലാ അറിയാം എല്ലാവരേയും അറിയാം എന്ന ഭാവമാണ്. എന്നാല്‍, നാം അഹങ്കരിക്കുന്നതിനേക്കാള്‍ എത്രയോ പരിമിതമാണ് നമ്മുടെ അറിവ് .നാം നമ്മെ അറിയുന്നതുപോലെ തന്നെ കൂടെയുള്ളവരെയും അറിയുക എന്നത് പരമപ്രധാനമാണ്. കൂടെയുള്ളവരെ / അപരനെ അറിയാത്തതാണ് പല പ്രധാന പ്രശ്‌നങ്ങള്‍ക്കും കാരണം. പലപ്പോഴും മഞ്ഞുമലയെപ്പോലെയാണ് മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ അറിവ്. ടൈറ്റാനിക്ക് ഇടിച്ചു തകര്‍ന്നത് മഞ്ഞുമലയിലാണല്ലോ. കടലിനടിയില്‍ വലിയ മഞ്ഞുമലകളുണ്ട്. അതിന്റെ വളരെ കുറച്ചു ഭാഗം മാത്രമേ പുറത്തു കാണുകയുള്ളൂ. ബഹുഭൂരിഭാഗവും വെള്ളത്തിനടിയിലായിരിക്കും. അപരരെക്കുറിച്ചുള്ള നമ്മുടെ അറിവും […]
The Song the Wind Returned – Gopan Ambat

Last night the wandering wind across the golden fields Brought me the trembling fragrance of a song; It moved like fingers through the ripened grain, Soft as a secret whispered against my skin, And brushed the silent thresholds of my heart Till every sleeping pulse awoke to you. I did not know why memory stirred […]
ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ – ജോസ്‌കുമാര്‍ ചോലങ്കേരി

ഋഗ്വേദം , യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും കാണപ്പെടുന്നതും, വിശ്വാമിത്രമഹര്‍ഷിയാല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുമായ ഗായത്രീമന്ത്രത്തില്‍ തുടങ്ങാം മിന്നാമിനുങ്ങിന്റെ ഇന്നത്ത പ്രയാണം. ‘ഓം ഭൂര്‍ ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് ‘ ‘ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സവിതാവിന്റെ (സൂര്യന്റെ) ഉത്തമമായ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ചൈതന്യം ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ.’ ആദിപരാശക്തിയുടെ പ്രതിരൂപമായ സൂര്യന്‍ ലോകം മുഴുവന്‍ പ്രകാശം പരത്തുന്നതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കേണമേ […]
രാജന്‍ പാനൂരിന്റെ കഥകള്‍ – ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍

രാജന്‍ പാനൂരിന്റെ കഥകള്‍ വായിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. മറ്റാരുടെയും നിഴല്‍ വീഴാത്ത, അനുകരണങ്ങളില്ലാത്ത സ്വന്തം ശൈലിയിലാണ് അദ്ദേഹം ഇതിലെ ആറു കഥകളും നെയ്‌തെടുത്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കൈയിലെത്തിയ ഈ പുസ്തകം വായിക്കാന്‍ ഇത്രയും വൈകിയല്ലോ എന്ന പരിഭവത്തോടെ ഈ കുറിപ്പ് പങ്കുവെക്കട്ടേ… ഈ സമാഹാരത്തിലെ എന്നെ ഏറ്റവും സ്പര്‍ശിച്ച ചില കഥകള്‍ ഇവയാണ്: തുരങ്കജീവിതം ഒരു പുരുഷന്‍ എഴുതിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള വിധം സ്ത്രീമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കഥയാണിത്. ‘പെണ്ണെഴുത്ത്’ എന്ന് […]
ഇരുണ്ട ഓക്‌സിജന്‍ ഏറെ വായിക്കപ്പെടട്ടെ – മുരളി വട്ടേനാട്ട്, മുംബൈ

ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന വിക്ടോറിയ കോളേജിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ആ ലാബും പരിസരവും അവിടത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷണങ്ങളും അടുത്തു കണ്ടിട്ടുണ്ടെന്നാലും അതൊന്നും എന്റെ കൗതുകത്തിന് ത്വരകമായില്ല. ഗതികോര്‍ജ്ജവും ആറ്റവും എത്ര പഠിച്ചിട്ടും പാസ് മാര്‍ക്കിനപ്പുറം ഗതികിട്ടാനുപകരിച്ചില്ല. അത് കൊണ്ട് തന്നെ പത്താം തരം പാസായപ്പോള്‍ കൊമേഴ്സ് എന്നതിനപ്പുറം ഒരു ചിന്തയേ ഉണ്ടായില്ല. പഠനകാലത്ത് വല്ലപ്പോഴും യുറേക്ക […]
‘Gulmen’ collection of seven short stories

‘Gulmen’ collection of seven short stories (in Malayalam) authored by Dr.P P. Radhakrishnan was released on 17th March 2026 in a function at the Kerala Malayalam University, Tirur. The book was published by BookJinn Publications, Ranni, Pathanamthitta, mobile: 7736300323



