LIMA WORLD LIBRARY

ജോസ് ക്ലെമന്റ്

നമുക്ക് എല്ലാ അറിയാം എല്ലാവരേയും അറിയാം എന്ന ഭാവമാണ്. എന്നാല്‍, നാം അഹങ്കരിക്കുന്നതിനേക്കാള്‍ എത്രയോ പരിമിതമാണ് നമ്മുടെ അറിവ് .നാം നമ്മെ അറിയുന്നതുപോലെ തന്നെ കൂടെയുള്ളവരെയും അറിയുക എന്നത് പരമപ്രധാനമാണ്. കൂടെയുള്ളവരെ / അപരനെ അറിയാത്തതാണ് പല പ്രധാന പ്രശ്‌നങ്ങള്‍ക്കും കാരണം. പലപ്പോഴും മഞ്ഞുമലയെപ്പോലെയാണ് മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ അറിവ്. ടൈറ്റാനിക്ക് ഇടിച്ചു തകര്‍ന്നത് മഞ്ഞുമലയിലാണല്ലോ. കടലിനടിയില്‍ വലിയ മഞ്ഞുമലകളുണ്ട്. അതിന്റെ വളരെ കുറച്ചു ഭാഗം മാത്രമേ പുറത്തു കാണുകയുള്ളൂ.

 

ബഹുഭൂരിഭാഗവും വെള്ളത്തിനടിയിലായിരിക്കും. അപരരെക്കുറിച്ചുള്ള നമ്മുടെ അറിവും ഇതേ പോലെയാണ്. അപരജീവിതത്തിന്റെ ആയിരത്തിലൊരംശം മാത്രമേ നമുക്കറിയാ വൂ. എല്ലാമറിയാമെന്ന് നമ്മള്‍ വ്യര്‍ഥമായി ചിന്തിക്കുന്നു. നമുക്ക് നാം ആരാണെന്ന് മറ്റുള്ളവരെ അറിയിക്കാനാണ് താല്പര്യം. അതാണ് നമ്മുടെ സന്തോഷവും . മറ്റുള്ളവര്‍ ആരാണെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും നമുക്ക് ഒരു താല്പര്യവുമില്ല. കൂടെയുള്ളവരെ / അപരരെ അറിയാനും മനസ്സിലാക്കാനുമുള്ള തുറവ് നമുക്കുണ്ടാകണം. നാം ആരാണെന്ന് അറിയുന്നതുപോലെ മറ്റുള്ളവര്‍ ആരാണെന്നും നമുക്ക് തിരിച്ചറിവുണ്ടാകണം.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px