LIMA WORLD LIBRARY

അറബിയുടെ അമ്മ – ഉല്ലാസ് ശ്രീധര്‍

അസൂയ ഇല്ലാത്ത എഴുത്തുകാരുടെ ഒരു കാലം മലയാളത്തിന് ഉണ്ടായിരുന്നു…. പരസ്പരം ചര്‍ച്ച ചെയ്തും തിരുത്തിയും എഴുതിയിരുന്ന കാലം… ഒരാള്‍ എഴുതിയ സാഹിത്യ സൃഷ്ടിയുടെ പേര് മറ്റൊരാള്‍ പറഞ്ഞ് മാറ്റിയെഴുതിയിരുന്ന മനോഹര കാലം… വൈക്കം മുഹമ്മദ് ബഷീറിനേയും കെ.ബാലകൃഷ്ണനേയും എം ടി വാസുദേവന്‍ നായരേയും പോലുള്ള മഹാരഥന്‍മാര്‍ കഥകളുടെ പേരുകള്‍ ചര്‍ച്ച ചെയ്ത് മാറ്റിയതിനെ കുറിച്ച് വായിച്ചിരുന്നപ്പോഴൊക്കെ അസൂയയും ആഗ്രഹവും തോന്നിയിരുന്ന ഒരാളാണ് ഞാന്‍… എനിക്കും അങ്ങനെയൊരു മഹാഭാഗ്യം കിട്ടി… ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് […]

കാട്ടില്‍ കത്തുന്ന പ്രണയം – ലീലാമ്മ തോമസ്, ബോട്‌സ്വാന

എന്റെ നെഞ്ചിലൊരു ചിറകറ്റ ജ്വാലയായി, വന്യമാം പ്രണയമന്ത്രം പടരുന്നു; അഖിലം ചുട്ടുകരിക്കുമീ കാട്ടുതീ ആത്മാവിന്‍ ആഴങ്ങളില്‍ പുക ഉയര്‍ത്തുന്നു. രക്തപ്പുഴയില്‍ പൂക്കള്‍ പൊള്ളുന്നു, മോഹക്കുരുവാല്‍ ലോകം ദഹിക്കുന്നു. അതൊരു പൂവല്ല, പൂത്തുലഞ്ഞൊരു മരമാണ്. ആഫ്രിക്കന്‍ രാവില്‍ പടരുന്ന വനജ്വാല. ആകാശമണിഞ്ഞ സര്‍പ്പത്തെപ്പോല്‍ ചുള്ളികള്‍ തഴുകി, കുളിര്‍കാറ്റിലാടി, മഞ്ഞും നിലാവും പുണരും വനത്തില്‍ നിശബ്ദമായ് അതങ്ങനെ പടരുന്നു. കാട്ടുപ്രാണികള്‍ ചിറകുകള്‍ നീട്ടി ആ ജ്വാലയുടെ നിശ്ചലബിംബമാകുന്നു. സിംഹഗര്‍ജ്ജനത്തിന്റെ ദൃശ്യഭംഗിയും, നീലവാനിലെ പാട്ടുപാടും പക്ഷിയും ചിത്രവര്‍ണ്ണങ്ങളാല്‍ ഈ നോവിനെ അനുഗ്രഹിച്ചങ്ങനെ […]

പച്ചമനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ആചാരങ്ങള്‍ വേണ്ട! – എം. തങ്കച്ചന്‍ ജോസഫ്

മുന്‍പ് ജോലിയുടെ ഭാഗമായി പലവിധ അപകടങ്ങളില്‍ പെട്ട മനുഷ്യരെ കാണുവാനും അവിടെയൊക്കെ സംയമനത്തോടെ ഇടപെടാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ പൊള്ളലേറ്റ് കിടക്കുന്ന മനുഷ്യരെ കണ്ടുനില്‍ക്കുവാന്‍ എന്റെ മനസിന് ഒരിക്കലും സാധിച്ചില്ല. തൃശൂര്‍ മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് അപകടം നമ്മുടെ സാംസ്‌ക്കാരിക കേരളത്തില്‍ തീര്‍ച്ചയായും ഒരു വീണ്ടുവിചാരത്തിന് വഴി തുറക്കേണ്ടതുണ്ട്. പാവപ്പെട്ട പച്ചമനുഷ്യരെ പച്ചയ്ക്ക് കത്തിച്ചു കളയുന്ന വെടിക്കെട്ട് എന്ന ആചാരം ഇനി നമ്മുടെ പള്ളിയങ്കണങ്ങളിലും ക്ഷേത്രമൈതാനികളിലും വേണോ എന്ന പുനര്‍ചിന്തനം നമുക്കുണ്ടാകണം. ആകാശത്തു വിരിയുന്ന പലവര്‍ണ്ണങ്ങളിലെ മത്താപ്പൂ […]

പൊടി – മിനി സുരേഷ്

‘നാളെ ‘കൂവാലപ്പറമ്പ് ലേന്‍ ‘സിമന്റ് ചെയ്യുകയാണ്. ‘രാത്രി കൃത്യം പത്തര മണിക്കാണ് സഹൃദയ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ എബ്രഹാം റസിഡന്‍സ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് മെസ്സേജ് അയക്കുന്നത്. മെസ്സേജ് വന്നതും ലൈക്കുകളുടെ എണ്ണംഗ്രൂപ്പില്‍ പെരുകി പെരുകി കുമിഞ്ഞു കൂടി. ‘ ഹൊ , ഇപ്പോളേലും കൗണ്‍സിലര്‍ ഗ്രേസിമോള്‍ക്ക് നല്ല ബുദ്ധി തോന്നിയല്ലോ . ‘. ജഗദീശ്വരി അമ്മയുടെ ശബ്ദ സന്ദേശത്തില്‍ ആശ്വാസം നിറഞ്ഞു തുളുമ്പി. ‘ വളവു തിരിയുന്നിടത്ത് കുറച്ച് കനത്തില്‍ ചരിച്ച് കോണ്‍ക്രീറ്റിടാന്‍പറയണം.അല്ലെങ്കില്‍മഴവെള്ളം ഒലിച്ചിറങ്ങി […]

കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍ (പുസ്തകപരിചയം) – സുധ അജിത്

സത്യം നന്മ മാനവികത എന്നിവയെ മുറുകെപ്പിടിച്ച് സ്വന്തം മാതാവ് തെളിച്ചവഴിയിലൂടെ ദുര്‍ഘട പാതകള്‍ പിന്നിട്ട് ഒരു മനുഷ്യന്‍ തന്റെ സ്വപ്ന ലക്ഷ്യത്തിലെത്തിയ കഥയാണ് കമ്പിളിക്കണ്ടത്തെ കല്‍ഭരണിയില്‍ ശ്രീ.ബാബു എബ്രഹാം പറയുന്നത്. ജീവിതത്തിലെ ഓരോ ദുര്‍ഘട സന്ധിയിലുംഏതോ ഒരു ദിവ്യശക്തിയുടെ കരസ്പര്‍ശം അമ്മക്കൊപ്പം അയാള്‍ക്ക് തുണയായി നിന്നു. ബാല്യത്തിലെദുര്‍ഘട ജീവിതപ്പാതയിലൂടെ മുന്നേറുമ്പോള്‍ അമ്മ ഒരു കൈത്താങ്ങായി, കൈത്തിരിയായിമുന്നില്‍ നടന്നു. മുള്‍പ്പാതയിലൂടെ നീങ്ങുമ്പോള്‍തളര്‍ന്നു പോകാതെ കൈപിടിച്ചു നടത്തുവാന്‍ ആ അമ്മക്ക് കഴിഞ്ഞതെങ്ങിനെയെന്ന അനുഭവ സാക്ഷ്യമാണ് കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍ നമുക്കു നല്‍കുന്നത്. […]

ഓര്‍മ്മയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ – അഷ്റഫ് വി

റോമന്‍ കത്തോലിക്കാ സഭയുടെ 266 ആം പോപ്പായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം. ലോകത്തില്‍ ഏറ്റവും വലിയ ജനസംഖ്യാ മതമായ ക്രിസ്തുമതത്തിന്റെ ഏറ്റവും വലിയ ശാഖയുടെ നേതാവെന്ന നിലയില്‍, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആത്മീയ നേതാവായിരുന്നു മാര്‍പാപ്പ. 2013 ല്‍ മാര്‍പാപ്പയായതിനുശേഷം, വിനയം, കരുതല്‍, പരിഷ്‌കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം കത്തോലിക്കാ സഭയെ നയിച്ചു. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ […]

തായ്‌ലന്‍ഡിലെ വിശേഷങ്ങള്‍.. ടൈഗര്‍ ടോപ്പാസും, സാങ്ച്വറി ഓഫ് ട്രൂത്തും – ലാലിമ ( ലാലി രംഗനാഥ് )

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പുതിയ പുതിയ സ്ഥലങ്ങളുടെ ഭൂപ്രകൃതിയും,സംസ്‌കാരവുമൊക്കെ അടുത്തറിയാന്‍ അവിടെയ്ക്കുള്ള യാത്രകള്‍ നമ്മെ സഹായിക്കും. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഹൃദയത്തില്‍ മായാതെ പതിഞ്ഞുകിടക്കുന്ന ചില ചിത്രങ്ങള്‍ ഓരോ യാത്രകളിലും നമുക്ക് നേടാന്‍ കഴിയാറുണ്ട്. തായ്‌ലന്‍ഡിന്റെ കൗതുക കാഴ്ചകളെ കുറിച്ചുള്ള കേട്ടറിവുകളുമായി ‘green oasis’ എന്ന ട്രാവല്‍ കമ്പനിയുടെ ഗ്രൂപ്പ് ടൂറില്‍ മുപ്പത്തിയെട്ടോളം സഹയാത്രികരുമായി എയര്‍ ഏഷ്യയുടെ വിമാനത്തില്‍ കയറുമ്പോള്‍, ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹവും കൗതുകവുമായിരുന്നു മനസ്സില്‍ മുഴുവനും. നെടുമ്പാശ്ശേരിയില്‍ നിന്ന് […]

എന്റെ മലയാളം – ജഗദീശ് തുളസിവനം കരിമുളയ്ക്കല്‍

ജീവാമൃതം പോലെ മാധുര്യമേറുമീ മലയാളമാണെന്റെ മാതൃഭാഷ. ഉള്ളൂര്‍ ആശാന്‍ വളളത്തോള്‍ ഉള്ളം ത്രസിക്കും കവിത്രയങ്ങള്‍.! തുഞ്ചത്തെഴുത്തച്ഛന്‍ ചെറുശ്ശേരിയും അഞ്ചിതമോഹന ഗീതം രചിച്ചു നല്കി. ശ്രീ നാരായണ ഗുരുവും വാഗ്ഭടനും ശ്രീയേറും ദര്‍ശന ഭാവം നല്കി. ! സ്വാതിതിരുന്നാളില്‍ സ്വരരാഗഗീതിയും കുഞ്ചന്റെ തുള്ളലും, കഥകളി പദങ്ങളും തുള്ളി തുളുമ്പി തുടിക്കും മലയാളമേ നീയിന്ന് ഉലകിടം ചുറ്റി വളര്‍ന്നുവല്ലോ.! പല കല കേളികളാടീടുന്നു! എന്‍നാവിന്‍ തുമ്പിലീയ ന്‍പത്താറക്ഷരം അന്‍പോടു നൃത്തം ചവിട്ടീടുന്നു. നിന്റെ സ്ഫുടാക്ഷര ശക്തിയിലിക്ഷിതിയിലെന്നും മലയാളം മറ്റേതു ഭാഷയ്ക്കും […]

ബാല കലോത്സവം -കണ്ടതും കേട്ടതും (പ്രസന്ന നായര്‍)

ഓരോ ദിവസവും എന്തെങ്കിലും പ്രത്യേകത പറഞ്ഞ് ആഘോഷ മാക്കുന്നത് ഇന്നത്തെ കാലത്തെ ഒരു ട്രെന്‍ഡാണല്ലോ. ഉദാഹരണത്തിന് വനിതാ ദിനം, മാതൃ ദിനം, വായനാ ദിനം. അങ്ങനെ പലതും.ഇതൊക്ക ഈയടുത്ത നാളില്‍ പൊട്ടി മുളച്ചതാണ്. എന്നാല്‍ എന്റെ കുഞ്ഞുന്നാളിലും, ഇന്നും ആഘോഷി ക്കുന്ന ഒന്നാണ് ‘ചില്‍റന്‍സ് ‘ ഡേ. അന്നൊക്കെ കുട്ടികളേയും കൊണ്ട് പേരന്റ്‌സാരും മത്സരത്തിനൊന്നും പോകാറില്ല. അവര്‍ മത്സരത്തിനു ചേര്‍ന്ന് സ്വന്തമായി പരിപാടികള്‍ അവതരിപ്പിക്കും. സമ്മാനം കിട്ടി യാലും,ഇല്ലെങ്കിലും അതവരെ ബാധിക്കില്ല. എന്നാല്‍ കാലം കടന്നപ്പോള്‍ ഇത് […]

ഭാര്യാഘാതം – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ദേവയാനിയുടെ സുഗുണന്‍ചേട്ടന്‍ ക്ഷിപ്രകോപിയാണ്. നാക്കിനെല്ലില്ലാത്തതുമൂലം എപ്പോഴും സരസ്വതി വിളയാട്ടമാണ്. ‘പ്രേമിച്ചു കെട്ടിയതാണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം അയാള്‍ക്കിപ്പോ തന്നെ കണ്ണെടുത്താല്‍ കണ്ടു കൂട.നന്നാവാനായി എന്തുപറഞ്ഞാലും ‘പോ പുല്ലേ’ എന്നു പറയും. കൂടെപ്പിറപ്പുകളെ കാണുമ്പോഴത്തെ ഒരു ഇളികാണണം. അതുപക്ഷെ തന്റെ കൂടെപ്പിറപ്പുകളെ കാണുമ്പോഴൊട്ടില്ലതാനും. തന്റെ മുഖം കണ്ടാല്‍ മതി തെളിഞ്ഞുവരുന്ന ചിരി അപ്പൊ അടച്ചുവയ്ക്കും. രണ്ട് ഫോണുകൊണ്ടാണ് നടപ്പ്. രണ്ടിലും വാട്ട്സ്സാപ്പും ഫേസ്ബുക്കും. വീട്ടില്‍ വന്നാല്‍ അതില്‍ കുത്തുന്നതല്ലാതെ കമാന്നൊരക്ഷരം മിണ്ടില്ല. വല്ലതും പറഞ്ഞുപോയാ ബില്ലടയ്ക്കുന്നത് അരവിന്ദാക്ഷന്‍ പിള്ളയല്ലല്ലോ എന്ന് […]

നീ കൊടുങ്കാറ്റല്ല, മന്ദമാരുതനാണ്. നീ തിരമാലയല്ല, നിശ്ചലമായ ആഴമാണ് – ആന്റണി പുത്തന്‍പുരയ്ക്കല്‍

ഇതാണ് ആദ്യം കാണേണ്ടത്: വികാരങ്ങള്‍ നിങ്ങളിലൂടെ സഞ്ചരിക്കുന്നു. എന്നാല്‍ നിങ്ങള്‍ വികാരങ്ങളല്ല. അത് സൗമ്യമായ, ഒരു തടാകത്തിലെ അലകളാണ്. ചിലപ്പോള്‍ അത് തീരത്തോട് സല്ലപിക്കുന്ന ഓളങ്ങളാണ്. ഇടയ്ക്കിടെ സന്തോഷം ഉയരുന്നു, നിലനില്‍ക്കുന്നു, മങ്ങുന്നു. മറ്റു ചിലപ്പോള്‍ കോപം ഉയര്‍ന്നുവരുന്നു, കത്തുന്നു, മങ്ങിയണയുന്നു. ഭയം നമ്മില്‍ അതിന്റെ പിടി മുറുക്കുന്നു, പിന്നീട് അനുവാദം ചോദിക്കാതെ അയയുന്നു. ഈ ചലനങ്ങള്‍ നിങ്ങളെ നിര്‍വചിക്കുന്നതുപോലെ ആഴത്തില്‍ വ്യക്തിപരമായി നിങ്ങള്‍ക്ക് തോന്നുന്നു. നിങ്ങള്‍ സൂക്ഷ്മമായി, നിങ്ങളെ തന്നെ നിരീക്ഷിച്ചാല്‍, അതിനെല്ലാം താഴെ നിശബ്ദമായ […]

ജോസ് ക്ലെമന്റ്

ചില തീരുമാനങ്ങള്‍ നാം ചെയ്യാതിരിക്കുന്നത് നമുക്കു മാത്രമല്ല നമ്മുടെ കൂടെയുള്ളവര്‍ക്കും നന്മയ്ക്ക് കാരണമാകാം. അവനവനെ മാത്രം ബാധിക്കുന്ന ഒരു പ്രവൃത്തിയും പ്രപഞ്ചത്തിലില്ല. ഒരു കുഞ്ഞു പൂമ്പാറ്റയുടെ കേരളത്തിലെ ചിറകടി അങ്ങ് അന്റാര്‍ട്ടിക്കയിലും അനക്കം സൃഷ്ടിക്കുന്നുണ്ടെന്നു ശാസ്ത്രം ബട്ടര്‍ഫ്‌ലൈ ഇഫക്ടിലൂടെ നമ്മെ പഠിപ്പിക്കുമ്പോള്‍ സത്യത്തില്‍ നാം ഭയപ്പെടേണ്ടതാണ്. കാരണം, നമ്മുടെ തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും അനന്തരഫലങ്ങളെയോര്‍ത്ത്. ചില തീരുമാനങ്ങള്‍ നാം എടുക്കാതിരുന്നാല്‍ അത് ചരിത്രത്തോട് ചെയ്യുന്ന അപരാധമായിരിക്കും. ചില സത്യങ്ങളറിഞ്ഞിട്ടും നാം പറയാതെയും പ്രതികരിക്കാതെയുമിരുന്നാല്‍ അത് ഒരേ സമയം ആത്മവഞ്ചനയും […]

നല്ല ശമരിയക്കാരാ’ ഇതിലെ ഇതിലെ ഇതിലെ – സ്വപ്ന അനു ബി ജോര്‍ജ്‌

തൊഴിലില്ലായ്മ എന്ന അടിസ്ഥാനപ്രശ്‌നം,പണത്തിന്റെ ആവശ്യകത,കുടുംബത്തിന്റെ പ്രാരാബ്ധം, ഇതെല്ലാം വിദേശത്ത് പോയി ജീവിച്ച് ജോലി ചെയ്യുക എന്ന തീരുമാനത്തില്‍ പലരെയും എത്തിക്കുന്നു. എന്നാല്‍ വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെയുള്ള എടുത്തു ചാട്ടം ആയിരിക്കാം അതു പലപ്പോഴും. പത്രത്തിലും,റ്റിവിയിലും, ഇന്റെര്‍നെറ്റില്‍ വരെ ഇന്ന് വിശദവിവരങ്ങളും, നിയമസംഹിതകളും വിവരിച്ചു വായിക്കാറുള്ളവര്‍ പോലും,വിസ കാശിന്റെ കുറവും,ശംബളക്കൂടുതല്‍ എന്നും മറ്റൂം കാണിച്ചു പ്രലോഭിക്കുന്ന ഏജെന്റുമാരുടെ വലയില്‍ വീണുപോകാറും ഉണ്ട്. ഇതൊന്നുമല്ലെന്‍കില്‍ പോലും വിധിക്കു വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളും ഇല്ലാതില്ല. ഒരു ദിവസം കേള്‍ക്കുന്നത്, 8 തമിഴ് […]

ദു:ഖങ്ങളൊക്കെയും പങ്കു വെയ്ക്കാം – നൈന മണ്ണഞ്ചേരി

പരസ്യങ്ങളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. വാര്‍ത്തകള്‍ക്കിടയില്‍ വരെ പല ഇടവേളകളാണിപ്പോള്‍.ആദ്യമൊരു ഇടവേള,പിന്നെയൊരു ഇടവേള,മദ്ധ്യേയൊരു ഇടവേള,തീരുമ്പോള്‍ മറ്റൊരിടവേള..എന്ന മട്ടിലാണ് ഇടവേളകളുടെ പോക്ക്. പറയാന്‍ വന്നത് പരസ്യം മൂലം സംഭവിച്ച ഒരു അമളിയെപ്പറ്റിയാണ്.”ദു:ഖങ്ങളൊക്കെയും പങ്കു വെയ്ക്കാം” എന്ന തലക്കെട്ടില്‍ ഒരു പരസ്യം കണ്ടാല്‍ ആരും ശ്രദ്ധിച്ചു പോകില്ലേ? അങ്ങനെയാണ് ഞാനും ശ്രദ്ധിച്ചു പോയത്.”നിങ്ങളുടെ ദു:ഖം എത്ര ചെറുതാകട്ടെ,വലുതാകട്ടെ..ഞങ്ങള്‍ മാറ്റിക്കൊടുക്കുന്നു.ദു;ഖപരിഹാരത്തിന് ഒരു ഒറ്റമൂലി,തപാല്‍ ഫോര്‍മുല..ഉടന്‍ വിളിക്കൂ..” ഇതു വല്ല തട്ടിപ്പുമായിരിക്കുമോ,ആദ്യമൊന്ന് സംശയിച്ചു,നീന്തലും ഡ്രൈവിംഗും വരെ തപാലായി പഠിക്കാന്‍ കഴിയുന്ന കാലമല്ലേ ഇത്.ചിലപ്പോള്‍ […]

‘വൈകാതെ വന്ന വസന്തം (നോവലറ്റ്) അധ്യായം-2, Mary Alex (മണിയ)

അടുത്ത ഞായറാഴ്ച്ചയും ഡോക്ടറെത്തി. അന്ന് ഡ്യൂട്ടി ചേച്ചിക്കായിരുന്നു. മെയ്ഡ് അന്ന് ചേച്ചിയോടൊപ്പം നിന്നു. സീനിയര്‍ നേഴ്‌സ് ഒരുങ്ങിയിറങ്ങി കാറില്‍ ഫ്രണ്ട് സീറ്റില്‍ കയറി. താന്‍ പുറകിലും. ചേച്ചിയുടെ മനസ്സില്‍ തോന്നിയ പോലൊന്നും സീനിയര്‍ നഴ്‌സിന് ഉണ്ടായില്ലെന്നു മുഖം കണ്ടാലറിയാം. പ്രായം അമ്പത് കഴിഞ്ഞിരുന്നു അവര്‍ക്ക്. ഡോക്ടറുടെ അമ്മയുടെ പ്രായം വരും.അതായിരിക്കാം അവര്‍ ധൈര്യസമേതം മുന്‍ സീറ്റിലേക്ക് കയറിയത്. അന്ന് മറ്റൊരു റൂട്ടില്‍ ആണ് കാര്‍ വിട്ടത്.തലേ ഞാyയറാഴ്ചയെ ക്കാള്‍ മെച്ചമായ സ്ഥലങ്ങള്‍. ഇടയ്ക് പട്ടിക്കാട് ചെറിയൊരു പട്ടണമായി […]