LIMA WORLD LIBRARY

കര്‍ക്കിടകം – ശ്രീദേവി വിജയന്‍

ആര്‍ത്തങ്ങലച്ചു വന്നെത്തുന്ന പേമാരി ആരവമായ് മണ്ണിനെ പുല്കവേ ആകെക്കുളിര്‍ന്നു വിറയ്ക്കിലും ഭൂമിക്കി- താമോദ,മെത്തിയാല്‍ കര്‍ക്കിടകം വീശിയടിക്കുന്ന കാറ്റിന്‍കുറുമ്പിതി- ലൂഞ്ഞാലിലാടും തരുനിരകള്‍ ഇത്തിരി കൊഞ്ചലോടെത്തിനോക്കുന്നിതാ കൊച്ചിളം വെയിലുമിടയ്ക്കു മെല്ലെ പഞ്ഞമാസം എന്നു ചൊല്ലി പണ്ടുള്ളവര്‍ ഇല്ലാ കൃഷികള്‍, വിളവുകളും എങ്ങും ദുരിതവും രോഗവുമെത്തവേ ഉണ്ടായി സങ്കടക്കാഴ്ചകളും രാമകഥാപുണ്യമെങ്ങുമൊഴുകുന്നു രാമായണമാസമല്ലോ ഇത് ക്ഷേത്രാങ്കണങ്ങള്‍, ഗൃഹങ്ങളും നാമത്താ- ലാകെ മുഖരിതം, ഭക്തിമയം. . പിതൃബലിയുടെ നാളുകളെത്തുന്നു കര്‍ക്കിടകത്തില്‍ കറുത്തവാവില്‍ കര്‍ക്കിടകക്കുളി, ഔഷധസേവയെ- ന്നൊത്തിരി ആചാരമുണ്ടിനിയും പൊന്നിന്‍ കസവുമണിഞ്ഞുവരുന്നൊരു ചിങ്ങത്തിനെ വരവേല്ക്കുവാനായ് എങ്ങും […]

സ്‌നേഹം ഒരുപക്ഷിയെപ്പോലെയാണ് – ജോസ് ക്ലെമന്റ്

ജാലകങ്ങള്‍ തുറന്നാല്‍ അനുവാദമില്ലാതെ കാറ്റ് അകത്തേക്ക് കടന്നുവരും. കാരണം അതൊരു സ്വാതന്ത്ര്യമാണ്. ഇതേ പോലെയാണ് ബന്ധങ്ങളും . സ്‌നേഹം ഒരുപക്ഷിയെപ്പോലെയാണ്.അതിനെ കൈയില്‍ വച്ച് ഞെരിച്ചാല്‍ മൃതമാകും.കൈതുറന്നു വിട്ടാല്‍ ഒരു പക്ഷേ, അത് വീണ്ടും തിരിക വന്നെന്നിരിക്കും. ബന്ധങ്ങളെന്നു പറയുന്നത് മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് നാം ചിറകുകളാകുന്നതാണ്. അവരുടെ വഴിയില്‍ നാം വെളിച്ചമാകണം. അതൊരിക്കലും നമ്മുടെ കാലില്‍ചുറ്റുന്ന കുരുക്കാകരുത്. The prophet ല്‍ ഖലീല്‍ ജിബ്രാന്‍ പറഞ്ഞതു പോലെ,നാം ഒരുമിച്ചു നില്ക്കണം. എന്നാല്‍, അടുത്തടുത്തല്ല.ക്ഷേത്രത്തിലെ തൂണുകള്‍ പോലെ !തൂണുകള്‍ ഒരേ […]

വെല്ലുവിളി ഉയര്‍ത്തുന്ന അര്‍ബ്ബുദം – ഡോ. വേണു തോന്നയ്ക്കല്‍

നമ്മുടെ ജീവിതത്തിന് മേല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മാരക രോഗമാണ് അര്‍ബ്ബുദം അഥവ ക്യാന്‍സര്‍ (cancer). അര്‍ബ്ബുദ രോഗം വരച്ചിട്ടുന്ന ആകുലതകള്‍ മാത്രമല്ല അര്‍ബ്ബുദം എന്ന ശബ്ദം പോലും നമ്മുടെ മനസ്സുകളില്‍ ഭീതി പരത്തുന്നു. ആരോഗ്യ വിഷയങ്ങള്‍ വായിയ്ക്കാനും മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ പോലും ക്യാന്‍സറിനെ കുറിച്ചുള്ള രചനകള്‍ മറിച്ചു നോക്കാന്‍ പോലും കൂട്ടാക്കാറില്ല. അതിനു കാരണം രോഗത്തോടുള്ള ഭയവും വെറുപ്പുമാണ്. വിവിധ തരം രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നവരുടെ വിദ്യാഭ്യാസം, സാമ്പത്തിക നില എന്നിവ പ്രത്യേകം ശ്രദ്ധേയമാണ്. പട്ടിണിയും പരിവട്ടവും […]

അന്തരീക്ഷത്തിലെ ഒരു മീറ്റിംഗ് – രണിത. കെ

അവരെല്ലാം ഒത്തുകൂടി. സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ഭൂമിയിലോ അല്ലാത്തവര്‍. തൃശങ്കു സ്വര്‍ഗ്ഗത്തെന്നു പറയാം. ഒരു മീറ്റിംഗിന് അത്യാവശ്യം എല്ലാ ചുറ്റുപാടും അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും ഹാജരെന്ന് ഉറപ്പാക്കാന്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നു. കൊച്ചു കുട്ടികളുമുണ്ട്. ഇപ്പോള്‍ ഭൂമിയില്‍ ഒരു പാട് കുട്ടികള്‍ ദുര്‍മരണത്തില്‍ പെട്ടു പോകുന്നതിനാല്‍ അവരും ഇക്കൂട്ടര്‍ക്കൊപ്പമുണ്ട്. ഇന്നത്തെ ചര്‍ച്ചാ വിഷയം, ‘ഭൂമിയെ എങ്ങനെ പഴയതുപോലെ നിലനിര്‍ത്താം ‘ എന്നതാണ്.ഇവരുടെ ഇടയില്‍ ഇത്തരമൊരു ചര്‍ച്ചയുടെ പ്രസക്തി എന്തെന്നല്ലേ? അതിനും ഉത്തരം ഉണ്ട്. മരണമില്ലാത്ത അവരുടെ സമൂഹത്തിന് സുഖമായി […]

ഇടവപാതിയിലെ മഴയ്ക്കുള്ള കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുന്നു, കര്‍ക്കിടകം പുലരുകയാണ് – ഗിരിജ ഉദയന്‍ മുന്നൂര്‍കോഡ്

പണ്ടൊക്കെ കര്‍ക്കിടക മാസം തുടങ്ങുന്നതിന്റെ തലേ ദിവസത്തെ സന്ധ്യയില്‍ വീട്ടിലെല്ലാവരും നല്ല തിരക്കിലായിരിക്കും. വീട് വൃത്തിയാക്കുന്ന ജോലികള്‍ തകൃതിയായി നടക്കും. പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങള്‍ പുറത്തുപോകും. പടിയും തൂണുകളും ഉരച്ചു കഴുകല്‍ ഒരു വല്ലാത്ത പണി തന്നെയാണ്. പാറകത്തിന്റെ ഇല ഉരച്ചാണ് വൃത്തിയാക്കുക. പിന്നെ വാഴത്തണ്ട് നെടുകെ പൊളിച്ചു അത് വീശി ശബ്ദം ഉണ്ടാക്കി ‘ ചേട്ടെ പോ.. ചേട്ടെ പോ എന്നൊക്ക പറഞ്ഞു കുഞ്ഞയുടെ പിന്നാലെ പോയതൊക്കെ ഓര്‍മയുണ്ട്. പിന്നെ പത്തിലക്കറി ഉണ്ടാക്കല്‍.. അങ്ങനെ പലതും. […]

സഞ്ചാരി – ബേബി മാത്യു അടിമാലി

ഈ യാത്ര തുടങ്ങിയ വേളകളില്‍ ഓര്‍ത്തുവോയിത്രയും ദൂരമെന്ന് സഹയാത്രികര്‍ ചിലര്‍ യാത്രനിര്‍ത്തി ഓര്‍മ്മകള്‍മാത്രമായ് മാറിയവര്‍ ഇനിയുമീയാത്രയിലെത്രകാലം നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്നാര്‍ക്കറിയാം സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതിതീരുമോ നമ്മള്‍ ഭൂമിയിലുള്ളൊരു കാലംവരെ പിരിയുവനാകാത്തൊരാത്മബന്ധങ്ങളേ ചേര്‍ത്തുപിടിച്ചിടാമീയാത്രയില്‍ സുഖവും ദുഃഖവും പങ്കിട്ടെടുത്തും മുന്നോട്ടുതന്നെ സഞ്ചരിക്കാം അവസാനമെത്തുന്ന നിമിഷങ്ങളില്‍ അവശേഷപ്പതിയോര്‍മ്മ മാത്രം ഉള്ളിന്റെയുള്ളിലായ് തരളസ്‌നേഹത്തിന്റെ വിത്തുകളിപ്പോഴേനട്ടുവെയ്ക്കാം      

അശ്വതി ശ്രീകാന്തിന്റെ സന്തോഷത്തിന്റെ സമവാക്യങ്ങള്‍ – ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍

സ്വയം സഹായ പുസ്തകങ്ങള്‍ (Self-help) നിരവധിയായി വായിച്ചിട്ടുണ്ട്. ഇത്തരം പുസ്തകങ്ങളില്‍ മിക്കതും ഒറ്റയിരിപ്പിന് വായിച്ചു പൂര്‍ത്തിയാക്കാതെ, ആവശ്യമുള്ളപ്പോള്‍ മാത്രം തുറന്നുനോക്കാറാണ് പതിവ്. എന്നാല്‍ അശ്വതി ശ്രീകാന്തിന്റെ ”സന്തോഷത്തിന്റെ സമവാക്യങ്ങള്‍” ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു. ഈ പുസ്തകം ഒരു കുഞ്ഞു പുസ്തകമാണ്. സാധാരണ വലുപ്പത്തില്‍ നിന്ന് അല്പം ചെറുതാണ്. യാത്രകള്‍ക്കൊപ്പം കൊണ്ടുനടക്കാന്‍, ബാഗില്‍ ഒതുക്കി വെക്കാന്‍, കൈകളില്‍ പിടിച്ചു നടക്കുമ്പോഴൊക്കെ കനമോ വലിപ്പമോ ഉണ്ടാവുമ്പോള്‍ അസ്വസ്ഥതപ്പെടാതിരിക്കാന്‍ ഇത് ചെറുതായിരിക്കുന്നത് നല്ലതാണെന്ന് തോന്നി. ഈ പുസ്തകം വായിച്ചു ഷെല്‍ഫില്‍ വെച്ചാല്‍ […]

Utopia: തോമസ് മോര്‍ ചോദിച്ച അഞ്ചുനൂറ്റാണ്ട് പഴക്കമുള്ള ചോദ്യം – അനീസ്. സി. സി. ഒ

ഒരു ചെറിയ രംഗം സങ്കല്‍പ്പിച്ചുനോക്കൂ. പഴയ യൂറോപ്പിലെ കാലം വിശന്നുവലഞ്ഞ ഒരു കുട്ടി ഒരു ബേക്കറിയുടെ മുന്നില്‍ നില്‍ക്കുകയാണ്. അവന്റെ മുന്നില്‍ ചൂടുള്ള റൊട്ടി. കയ്യില്‍ പണമില്ല. വീട്ടില്‍ അമ്മയും സഹോദരങ്ങളും വിശന്നിരിക്കുന്നു. ഒടുവില്‍ അവന്‍ ഒരു റൊട്ടി മോഷ്ടിക്കുന്നു. അപ്പോള്‍ ഒരു ചോദ്യം. കുറ്റവാളി ആരാണ്? റൊട്ടി മോഷ്ടിച്ച ആ കുട്ടിയോ? അതോ, അവനെ ഒരു റൊട്ടി മോഷ്ടിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിട്ട സമൂഹമോ? ഒരുപക്ഷേ മനുഷ്യകുലത്തിന്റെ ഏറ്റവും പഴയ ചോദ്യങ്ങളിലൊന്നാണിത്. മനുഷ്യന്‍ ജന്മനാ നല്ലവനാണോ? അതോ, […]

നക്ഷത്രപൂര്‍ണ്ണിമ – ഗോപന്‍ അമ്പാട്ട്

പ്രണവമന്ത്രാക്ഷരിയുണരും പുലരിയില്‍ പ്രദക്ഷിണവീഥിയിലലഞ്ഞു സഹസ്രദളങ്ങളാര്‍ന്നെന്‍- നക്ഷത്രപൂര്‍ണ്ണിമകള്‍ സപ്തവര്‍ണ്ണങ്ങളില്‍ വിടര്‍ന്നു ഗുരുമനമതിലര്‍ഘ്യം വിളമ്പി, ഹൃദയാക്ഷരസ്വനം വിതുമ്പി പ്രകാശവത്സരസരണിയിലചലം ഷഡ്ജസാരസ്വരം തുളുമ്പി പ്രപഞ്ചമന്ത്രാക്ഷരി………. രസനയില്‍ വരമായ് ഹരിശ്രീരുചിയായ് ചാരുതയാര്‍ന്നൊരു ശൈശവവും ആയിരം വര്‍ണ്ണങ്ങളാരതിയുഴിഞ്ഞിട്ട ചേതോഹരമായൊരലര്‍ബാല്യവും പൊന്‍കണിച്ചെപ്പില്‍ കണ്‍തുറന്നുറങ്ങുന്നു നീരദക്കോണിലെ സൂര്യനെപ്പോല്‍ പ്രപഞ്ചമന്ത്രാക്ഷരി…….. ഹൃദയവാതായനം മലര്‍ക്കെത്തുറന്നിട്ട, മകരന്ദമുതിരുന്ന കൗമാരവും മനസ്സിലെ വീണയില്‍ മൃദുലവികാരങ്ങള്‍ ശ്രുതിപകര്‍ന്നാടിയ യൗവനവും മധുരമായ് പലവട്ടം മാടിവിളിക്കുന്നു കരഗതമാകാത്ത മാരിവില്‍പോല്‍ പ്രപഞ്ചമന്ത്രാക്ഷരി……..  

സാംസ്‌കാരിക സ്ഥാപനങ്ങളിലെ ദുരുഹതകള്‍ –  കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്  നടത്തിയ പ്രഖ്യാപന ങ്ങളില്‍ ഒന്ന് ‘സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ പരിശോ ധിക്കും, ആളുകള്‍ക്ക് വേണ്ടി സ്ഥാപനം പ്രവര്‍ത്തിക്കേണ്ടതില്ല, സ്ഥാപനങ്ങള്‍ക്കുവേണ്ടി ആളുകള്‍ പ്രവര്‍ത്തിക്കണം’. ഈ വാക്കുകള്‍  ഒരു പ്രഭാതത്തുടി പ്പുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ കാണുന്നു. അടിച്ചമര്‍ത്തപ്പെട്ട എഴു ത്തുകാരന്റെ ശിരസ്സ് ഉയരട്ടെ, മനസ്സ് നിര്‍ഭയമാകട്ടെ. ഇത് കേവലം പൊള്ളയായ വാക്കുകളല്ല ഒരു സാംസ്‌കാരിക മന്ത്രിയുടെ ഹൃദയ വിശാലതയും സാംസ്‌കാരിക വീക്ഷണവുമായി കാണുന്നു. കഴിഞ്ഞ കാലങ്ങളില്‍ […]

വിശപ്പിന്റെ നിശ്ശബ്ദത – അച്ഛന്‍ തെങ്ങിലാന്‍ വെണ്‍മണി

വിശപ്പിന്റെ നിശ്ശബ്ദതയില്‍ ജീവിതങ്ങള്‍ പൊലിഞ്ഞിടുമ്പോള്‍ , വിളിച്ചുണര്‍ത്താന്‍ എന്തുകൊണ്ടോ സമൂഹം മൗനമായി. ഒരു പിടി ചോറിനായ് കൈകള്‍ നീണ്ടുനിന്നപ്പോള്‍, കണ്ണുകള്‍ കണ്ടിട്ടും കരങ്ങള്‍ പിന്‍വാങ്ങി. അടുപ്പിലെ തീ അണഞ്ഞതല്ല, മനുഷ്യന്റെ മനസ്സിലെ കരുണയാണ് അണഞ്ഞത്. അന്നമില്ലാത്ത വയറല്ല കരഞ്ഞത്, അനീതിയുടെ ചരിത്രമാണ് പൊട്ടിക്കരഞ്ഞത്. ദാനമല്ല വേണ്ടത്, അവകാശത്തിന്റെ അപ്പം, കരുണയല്ല വേണ്ടത്, മാന്യതയുടെ ജീവിതം. ഒരു ജീവന്‍ വിശപ്പില്‍ വീഴുമ്പോള്‍, ഒരു രാഷ്ട്രത്തിന്റെ മനസ്സാക്ഷിയാണ് മരിക്കുന്നത്. ഒരുനേരം ഭക്ഷണം നല്‍കുന്നത് പുണ്യമെങ്കില്‍, വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കുന്നത് ദൈവികതയാണ്. […]

നുണകള്‍ – നിഥിന്‍കുമാര്‍ ജെ

നുണകള്‍ പെറ്റു പെരുകിയ ഒരു ചെപ്പിലാണ് ഞാന്‍ അതില്‍ ഞാനടക്കം നാലുപേര്‍ മൂന്ന് ദിശകള്‍ അവര്‍. പിന്തിരിയാന്‍ വഴികള്‍ കാഴ്ച്ചയിലില്ല. നിനച്ചിരിക്കാന്‍ ഓര്‍മ്മകള്‍ ബാക്കിയില്ല. സ്‌നേഹംകൊണ്ട് തീര്‍ത്തൊരു ചുറ്റുമതിലിനുള്ളില്‍ പ്രണയ ഉടമ്പടിയില്‍ കയ്യൊപ്പ് ചാര്‍ത്തിയത് ഓര്‍മ്മയിലുണ്ട്. സ്വന്തമെന്ന് പലകുറി എഴുതി പഠിപ്പിച്ച ഉടലും ഒടുവില്‍ നുണയുടെ രുചിയില്‍ എന്നെ മറന്നു തുടങ്ങി. ഉണ്മ തെളിഞ്ഞാല്‍ ഉറവവറ്റും. ഹൃദയം പിടയും. നോവുന്ന ഹൃദയം കാണുന്നതിലേറെ ഇഷ്ടം നുണയോടൊപ്പം ചേര്‍ന്നൊരു വലിയ നുണയായി തീരുന്നതാവാം. ചുറ്റുമുള്ള ദിശകള്‍ക്ക് മടങ്ങി പോകാനൊരു […]

വേള്‍ഡ് കപ്പ് കാലത്തെ ആദ്യരാത്രി കഥ – സാക്കിര്‍ – സാക്കി നിലമ്പൂര്‍

കല്ല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞപ്പോള്‍ പണിക്കാര് വന്ന് പന്തലെല്ലാം അഴിച്ചു തുടങ്ങി. കിണറ്റിന്‍കരയില്‍ നിന്ന് പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം. വലിയ ചെമ്പുകളും മറ്റും കഴുകുകയാണ്. തൊടിയുടെ ഒരു മൂലയില്‍ കഴിച്ചു കഴിഞ്ഞ കടലാസ് പ്ലേറ്റുകളും ഗ്ലാസുകളും കൂട്ടിയിട്ടിരിക്കുന്നു. അവിടെ കാക്കകളുടെയും മറ്റും ബഹളം. ബിരിയാണിയുടെ നേരിയമണം ഇപ്പോഴും അന്തരീക്ഷത്തിലെ കാറ്റില്‍ തങ്ങിനില്‍ക്കുന്നുണ്ട്.പുതുമണവാട്ടിയെ കാണാന്‍ വന്ന അയല്‍വാസികളുടെ തിരക്കാണ് അകത്ത്. ‘മാല കാണാന്‍ നല്ല വാരിണ്ടല്ലോ… ? ‘ ‘മേലെക്കെട്ടിന്റെ പണി കാണാനും നല്ല രസണ്ട്… ‘ ‘കടകവള നല്ല കട്ടിണ്ട്‌ട്ടൊ…. […]

ബഹുമാനം വാക്കുകളിലും – മിനി സുരേഷ്

വിയറ്റ്‌നാമില്‍ ടൂര്‍ പോയതാണ്. രാത്രിയായപ്പോള്‍ ടൂര്‍ ഗ്രൂപ്പിലുള്ള കുറച്ച് പേര്‍ വാക്കിംഗ് സ്ട്രീറ്റിലൂടെ ഒന്ന് നടക്കാമെന്ന് തീരുമാനിച്ചു.ഞങ്ങള്‍ ഹോട്ടലില്‍ നിന്നിറങ്ങി. വിളക്കണയാത്ത തെരുവ് ; പത്തുമണി കഴിഞ്ഞിട്ടും ചെകിടടപ്പിക്കുന്ന നൃത്തത്തിന്റെയും സംഗീതത്തിന്റെയും മാസ്മരികതയില്‍ മുങ്ങി നില്‍ക്കുന്നു. തെരുവിലെയും പബ്ബുകളിലെയും കാഴ്ചകളും മേളങ്ങളുമൊന്നും വിവരിക്കുന്നില്ല. ഏറെ നൊമ്പരപ്പെടുത്തിയ ഒരു കാഴ്ച ഇന്നും മനസ്സിലുണ്ട് . വാവിട്ട് നിലവിളിക്കുന്ന രണ്ട് വയസ്സുള്ള ഒരു ബാലനെയും ചേര്‍ത്ത് പിടിച്ച് ഉറക്കം തൂങ്ങി ഒരു വൃദ്ധ വഴിയോരത്ത് ഇരിക്കുന്നു . കുറച്ച് മാറി […]

പോസ്റ്റുമാന്‍ – നൈന മണ്ണഞ്ചേരി

പോസ്റ്റോഫീസിന്റെ അകത്തേക്ക് ഞാന്‍ പാളി നോക്കി.മത്തായി സാറിനെ കണ്ടില്ല.അകത്ത് ഡെസ്പാച്ച് സെക്ഷനിലാവും.വരട്ടെ,കാത്തിരിക്കാം..എല്ലാ ദിവസവും ഈ കാത്തിരിപ്പ് ജീവിതത്തിന്റെ ഒരു ശീലമായി.പതിനൊന്ന് മണിയാകുമ്പോളാണ് പോസ്റ്റുമാന്‍മാര്‍ കത്തുകളുമായി പുറത്തിറങ്ങുന്നത്,അതിനു മുമ്പ് ചെന്നാല്‍ കത്തോ മണിയോര്‍ഡറോ ഉണ്ടെങ്കില്‍ നേരിട്ട് വാങ്ങാം.. തലേ ദിവസം വന്ന കത്തുകള്‍ക്ക് വീട്ടിലിരുന്ന് മറുപടിയെഴുതിയതിന്റെ ബാക്കിയുണ്ടെങ്കില്‍ പോസ്റ്റ് ഓഫീസിലിരുന്നാണ് എഴുതുന്നത്.രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ പോസ്റ്റ് ഓഫീസിലെ ബെഞ്ച് തന്റെ സ്വന്തം പോലെയാണ്. പശ വീണ് നനഞ്ഞ മേശപ്പുറത്ത് അഴുക്കില്ലാത്ത ഒരിടം കണ്ടു പിടിച്ച് എഴുത്ത് […]