LIMA WORLD LIBRARY

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍) – കാരൂര്‍ സോമന്‍

സാഗരം  ജനസാഗരം അതൊരു വലിയ സാഗരം പോലെ തോന്നിച്ചു. പല നിറത്തിലുള്ള മനുഷ്യര്‍ പലഭാഗങ്ങളില്‍ നിന്ന് തിരകളായി തിരയടിക്കുന്ന ഒരു മഹാ സമുദ്രം. ഒന്നിച്ച് യാത്രചെയ്തവരെങ്കിലും പലതീരങ്ങളില്‍ അണയേണ്ടവരെന്നപോലെ പരസ്പരം ശ്രദ്ധിക്കാതെ തിരക്കിട്ട് കടന്നുപോകുന്നു. പേരില്ലാത്തവരുടെ കാലാള്‍പ്പട. പല രാജ്യങ്ങളില്‍ നിന്നു മണിക്കൂറുകളോളം സഞ്ചരിച്ചെത്തിയവര്‍. കറുത്തവര്‍, വെളുത്തവര്‍, ഇരുനിറക്കാര്‍, ആകര്‍ഷകമായി അരമുറി വസ്ത്രം ധരിച്ച സുന്ദരിമാര്‍, അവരുടെ ചുവന്നചുണ്ടുകള്‍ക്കും മിഴികള്‍ക്കും വിടരുന്ന പൂക്കളുടെ മനോഹാരിതയാണ്. അതില്‍ ചിലര്‍ തനത് നാടിന്റെ പ്രാദേശിക സുചകമായി ഉടയാടയണിഞ്ഞവരുണ്ട്. ഒരോ നിമിഷവും […]

അർബുദം9 വർഗ്ഗീകരണം – ഡോ. വേണു തോന്നയ്ക്കൽ 

ശരീരത്തിൽ എവിടെയും ഏതു പ്രായത്തിലും ക്യാൻസറുകൾ വരാം. ചോരക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനം വരെ ക്യാൻസറുകളുടെ ഇരകളാണു്. ഒരുപാട് പേരെ മരണത്തിലേയ്ക്ക് കൂട്ടുന്ന ചെലവേറിയ ചികിത്സകൾ ആവശ്യപ്പെടുന്ന ഒരു രോഗമാണിത്. അതുകൊണ്ടാണ് ക്യാൻസർ എന്ന ശബ്ദം പോലും നമ്മെ ഭയവിഹ്വലരാക്കുന്നത്. ഒരുപാട് തരം ക്യാൻസറുകളെ നാം അറിയും. അവയെ കേൾക്കുകയും വായിച്ചറിയുകയും ചെയ്തിട്ടുണ്ട്. അനുഭവിച്ചിട്ടുളളവരും കൂട്ടത്തിലുണ്ടാവാം. ക്യാൻസറുകളെ കുറിച്ച് തെറ്റായ ധാരണകൾ പുലർത്തുന്നവരും കുറവല്ല. എത്ര തരം ക്യാൻസറുകൾ ഉണ്ടെന്ന് അന്വേഷിക്കുന്നവരും ധാരാളം. ഏത് കലകളിലോ (tissue) അവയവങ്ങളിലോ […]

വീണാലും വീണ്ടുംഎഴുന്നേല്ക്കാൻ പഠിക്കുക – ജോസ് ക്ലെമന്റ്

പുലരിയിൽ വിടരുന്ന ഓരോ സുമവും നാമ്പെടുക്കുന്ന ഓരോ ഇലയും നമ്മോടു പറയുന്ന ഒരു ജീവിത പാഠമുണ്ട് : വീണാലും വീണ്ടുംഎഴുന്നേല്ക്കാൻ പഠിക്കുക.പതറിയാലും പുഞ്ചിരിക്കാൻ മറക്കരുത്.ജീവിതം കൊടുങ്കാറ്റുകൾ മാത്രമല്ല,ചെറുതും വലുതുമായ സന്തോഷങ്ങളും നല്കുന്നുണ്ട്.അതൊക്കെ ഉൾക്കൊണ്ട് നന്ദിയോടെ സ്വീകരിക്കാൻ പഠിക്കണം. അമേരിക്കൻ മുൻ പ്രഥമ വനിതയും കോളമിസ്റ്റുമായ എലനോർ റൂസ് വെൽറ്റ് തന്റെ Learning to Live എന്ന ഗ്രന്ഥത്തിൽ ജീവിതത്തെക്കുറിച്ച് ഭാവാന്മകമായി പ്രതിപാദിക്കുന്നു :”ജീവിതത്തിന്റെ ഉദ്ദേശ്യം ജീവിക്കുകയെന്നതാണ്. ഭയമില്ലാതെ പുതിയതും സമ്പന്നവുമായ അനുഭവങ്ങൾക്കായി കൈ നീട്ടുക.” ഭയന്ന്ഒതുങ്ങിക്കൂടാതെ, വീഴ്ചകളെ […]

The Shepherd’s Shadow – Leelamma Thomas, Botswana

A figure stands against the sky, a shepherd’s crook lifted high. But from beneath the woolen hood a predator’s gaze waits.. quiet, sly. The flock below keeps grazing on, lost in a soft, familiar haze. They trust the hand that should protect, with no doubt, no question, no dismay. Yet one lone lamb raises its […]

ചന്തിക്ക് ഒരു പെട കിട്ടാത്തതിന്റേതാണ് – ശംസീർ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരൻ

‘ ചന്തിക്ക് ഒരു പെട കിട്ടാത്തതിന്റേതാണ് ‘ ഇത് ഞാൻ എന്റെ കുട്ടിക്കാലത്ത് മുതിർന്നവരിൽ നിന്ന് ഓരോ മിനുട്ടിലും കേൾക്കുന്ന ഭീഷണിസ്വരമാണ്. മുതിർന്നവർ എന്ന് പറയുമ്പോൾ രക്ഷിതാക്കളെന്നോ അധ്യാപകരെന്നോ ബന്ധുക്കളെന്നോ അയൽവാസികളെന്നോ വഴിപ്പോക്കരെന്നോ വ്യത്യാസമില്ല. അക്കാലത്ത് ഒരു പരിചയവുമില്ലാത്തവർ പോലും, ഭീഷണിപ്പെടുത്തുകയും, കണ്ണുരുട്ടുകയും, ചന്തിക്ക് നന്നായി പെടക്കുകയും ചെയ്തിട്ടുണ്ട്. ചെവിപിടിച്ച് തിരിച്ചിട്ടുണ്ട്, തലയ്ക്ക് ചൊട്ട് തന്നിട്ടുണ്ട്, നടുപ്പുറം കലക്കിയിട്ടുണ്ട്. അന്നവർക്കതിന് അവകാശമുണ്ടന്നേ.. ഇന്നോ? അന്ന് കുട്ടികളെന്നാൽ എല്ലാവരുടെയും കുട്ടികളാണ്, എന്നാൽ ഇന്ന് അങ്ങനെയല്ല! എന്റെ ഹൈസ്കൂൾ കാലത്താണെങ്കിൽ […]

ഇവിടെപുക്കവർ -ബാലചന്ദ്രൻ അമ്പലപ്പാട്ട്

സകലജീവികളും ജഡമായിത്തീരും സ്വപ്നങ്ങളിൽ കണ്ണീർ തിളയ്‌ക്കും നെഞ്ചിൻകൂട്ടിൽപുഴുനുളയ്ക്കും മാംസത്തിൽ കുരുപ്പകിളിർക്കും ശവംനാറിപ്പൂക്കൾ പൂത്തുവിടരും കഴുകനുംകൊത്താത്തപാപത്തിന്റെ ഫലംവളരും ശവംതീനിയുറുമ്പു കൾകണ്ണുംകരളും കരണ്ടുതീർക്കും മുട്ടുചിരട്ടയിൽപാമ്പുകൾ മുട്ടയിട്ടുപെരുകും തലയോട്ടികൾദണ്ഡികൾ ഭിക്ഷയ്ക്കുകൊണ്ടുപോകും അസ്ഥിക്കഷണങ്ങൾ മന്ത്രവാദി കൾആഭിചാരത്തിനെടുക്കും പല്ലുകളും വാരിയെല്ലുകളും ചുടലമാടൻ മാലയ്ക്കെടുക്കും ചീകിമിനുക്കിയമുടിയിഴകൾ നാടോടി കൾതിരുപ്പനാക്കും കരയണ്ട ഒരുതടയണക്കും തടയാനാവില്ലല്ലോ!  

ജടായു – ഷീബാ എസ്സ് ജെയിംസ്

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിൽ “ജടായു “എന്നൊരു ഗരുഡപക്ഷിയുടെ കഥയുണ്ട്. രാമായണത്തിൽ രണ്ടിടത്താണ് ഈ പക്ഷിയെകുറിച്ച് പറഞ്ഞിരിക്കുന്നത്. ആരണ്യകാണ്ഡ ത്തിൽ അഗസ്ത്യ സന്ദർശനവും, അഗസ്ത്യസ്തുതിയും കഴിഞ്ഞ ഉടൻ സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു എന്ന് പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് രാവണന്റെ സീതാപഹരണത്തിൽ ആണ് നാം ജടായുവിനെ കാണുന്നത്. ജടായുവിന്റെ സഹോദരനാണ് സംബാദി. രാവണൻ സീതയെ അപഹരിച്ചു കൊണ്ടു പോകുന്നതിൽ ഏക സാക്ഷിയാണ് ജടായു. “ഹാ… ഹാ…. രാഘവാസൗമിത്രേ.. “എന്നുള്ള സീതയുടെ ഭയം നിറഞ്ഞ നിലവിളി കേട്ടാണ് ജടായു […]

ദേവൻ കാത്തിരിക്കുന്നു – ജെസ്സി ജോൺ ബംഗളൂരു

പതിവുപോലെ ഭാമ കിടക്കുന്നതിനു മുൻപ് കുളിച്ചു, നൈറ്റ് ഗൗൺ ഇട്ടു, കണ്ണാടിയിൽ ഒന്നു നോക്കി, മുഖത്ത് ആകെ നിരാശ പടർന്നു, അവിടെവിടെയായി ചുളിവുകൾ, മുടിയിഴകൾ വെള്ളികെട്ടിയിരിക്കുന്നു, എന്തോ അറിയുന്നില്ല, എന്താണ് എനിക്ക് പറ്റിയത് ? വല്ലാത്ത ഒറ്റപ്പെടൽ ഒരു ശൂന്യത, അവൾ ബാൽക്കണി ഡോർ തുറന്നു ബാൽക്കണിയിൽ പോയി അൽപനേരം നിന്നു, എന്നത്തെപ്പോലെ പോലെ ആകാശത്തേക്ക് നോക്കി, ഇന്ന് ആകാശം മൂടപ്പെട്ടിരിക്കുന്നു, സൂര്യനെയും ചന്ദ്രനെയും ഒന്നും തെളിഞ്ഞു കാണുന്നില്ല, സൂര്യചന്ദ്രന്മാരെ കാണുവാൻ അവൾക്ക് ഒരുപാട് ഇഷ്ടമാണ്, ആകാശത്തേക്ക് […]

കർക്കിടകം പുലരുകയാണ് – ഗിരിജ ഉദയൻ മുന്നൂർകോഡ്

പണ്ടൊക്കെ കർക്കിടക മാസം തുടങ്ങുന്നതിന്റെ തലേ ദിവസത്തെ സന്ധ്യയിൽ വീട്ടിലെല്ലാവരും നല്ല തിരക്കിലായിരിക്കും. വീട് വൃത്തിയാക്കുന്ന ജോലികൾ തകൃതിയായി നടക്കും. പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങൾ പുറത്തുപോകും. പടിയും തൂണുകളും ഉരച്ചു കഴുകൽ ഒരു വല്ലാത്ത പണി തന്നെയാണ്. പാറകത്തിന്റെ ഇല ഉരച്ചാണ് വൃത്തിയാക്കുക. പിന്നെ വാഴത്തണ്ട് നെടുകെ പൊളിച്ചു അത് വീശി ശബ്ദം ഉണ്ടാക്കി ” ചേട്ടെ പോ.. ചേട്ടെ പോ എന്നൊക്ക പറഞ്ഞു കുഞ്ഞയുടെ പിന്നാലെ പോയതൊക്കെ ഓർമയുണ്ട്. പിന്നെ പത്തിലക്കറി ഉണ്ടാക്കൽ.. അങ്ങനെ പലതും. […]

അധ്യാപകരുടെ വിലപ്പെട്ട സ്നേഹ സമ്മാനം – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

നമ്മുടെ  സാമൂഹ്യ വ്യവസ്ഥിതിയെ, മാനവികതയെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണ് ഭരണത്തില്‍ വരുന്ന പല തീവ്രവാദ ശക്തികള്‍ ശ്രമിക്കാറുള്ളത്. ഈ ബുദ്ധി ശൂന്യരെ പാര്‍ട്ടി അടിമകള്‍ വിളിക്കുന്നത്  മുത്തുമാണിക്യം എന്ന പേരിലാണ്. അറിവില്‍ ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ട അധ്യാപകര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍പോലെ കഞ്ചാവ് കച്ചവടക്കാരും, കൃഷിക്കാരുമായി മാറുന്നത് കുട്ടികളെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷന്‍ തുഫാന്‍’ കാക്ക ഓട്ടക്കലത്തില്‍ നോക്കുംപോലെ നോക്കി ചിലരെ പൊക്കുന്നു. അദ്ദേഹം ഒരു കപട ആഭ്യന്തര മന്ത്രിയ ല്ലെന്നും, […]

പ്രകൃതിയും, കുയിലും – സേബാജോയ് കാനം

പാടുന്ന നീലക്കുയില്‍ പണ്ടൊരുനാളില്‍- നെന്‍മണി കൊത്താനായ് പാടത്തുവന്നു മുണ്ടകപ്പാടമാകവേ കണ്ടീല പാടം കൊയ്യുന്ന പെണ്ണാളേം കണ്ടില്ല. പൊങ്ങിപ്പറന്നവള്‍ ചുറ്റോടും നോക്കി – പ്രേമം ചൊരിഞ്ഞ കുയിലിനെത്തേടി – കണ്ടില്ലവി ടെ യെങ്ങും ആണ്‍ കിളിയെ – പാടിപ്പതിഞ്ഞവള്‍ ശോകരാഗം! ദൂരെയായ് മാമല മേലേ പഞ്ചമം കേട്ടൂ , പാറിപ്പറന്നരികില്‍ ആണ്‍കിളി വന്നൂ, മാമരമൊന്നുമേ കണ്ടതില്ലാ… മുട്ടിയിരിക്കുവാന്‍ ചില്ലകള്‍ തേടിപ്പ റന്നു. താരും , തരുക്കളും കണ്ടതില്ല കായും, കനികളും സ്വപ്നമായി നെല്ലോല നാമ്പുകളുമില്ലവിടെ – ചൂറ്റിനും ഭൂമി […]

മേല്‍വിലാസം – ഷാജി തലോറ

വഴിയരികില്‍ വായ് പിളര്‍ന്നുനില്‍ക്കുന്ന പഴയൊരു പോസ്റ്റ്‌ബോക്‌സിനോട് ഞാനൊരിക്കല്‍ ചോദിച്ചു: ‘എന്റെ വിലാസം ഇതിലുണ്ടോ?’ ചുവന്ന വായതുറന്ന് അതെന്നെ നോക്കി പല്ലിളിച്ചു. ഉള്ളില്‍ നിറയെ വിലാസമില്ലാകടലാസുകള്‍!. കാലുകള്‍ തേഞ്ഞുനടന്നപ്പോള്‍ ഞാനൊരു നഗരത്തിലെത്തി. അവിടെ എല്ലാവര്‍ക്കും ഒരേ മുഖം, ഒരേതിടുക്കം… മതിലിന്മേല്‍ ഒരു കാക്കവന്നിരുന്ന് കരഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ‘നീയെന്താണിങ്ങനെ കറുത്തിരിക്കുന്നത്?’ കാക്ക പറഞ്ഞു: ‘നിങ്ങളുടെ ഉള്ളിലെ വെളുപ്പുകണ്ട് ഞാന്‍ കറുത്തുപോയതാണ്!’ പിന്നെ ഞാന്‍ കണ്ണാടിയില്‍ നോക്കിയില്ല, കാരണം, ഞാനപ്പോള്‍ ഞാനല്ലാതായിക്കഴിഞ്ഞിരുന്നു!.    

കുട്ടികള്‍ക്ക് വെളിച്ചമാകേണ്ടവര്‍ ഇരുട്ട് വിതറരുത് – അഡ്വ. ചാര്‍ളിപോള്‍

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകം ഇങ്ങനെയാണ് ; ‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം ,ഒരു എന്‍ജിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്നു കുറച്ചുപേര്‍ മരിച്ചേക്കാം, എന്നാല്‍ ഒരു അധ്യാപകന് വീഴ്ച വന്നാല്‍ ഒരു തലമുറയാണ് നശിക്കുക ‘ കോഴിക്കോട് പേരാമ്പ്ര ബിആര്‍സി (ബ്ലോക്ക് റിസോഴ്സ് സെന്റര്‍)യിലെ മൂന്ന് അധ്യാപകരെ ലഹരി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.പുതിയ തലമുറയ്ക്ക് മൂല്യാവബോധം പകര്‍ന്നു നല്‍കേണ്ട അധ്യാപകര്‍ എതിര്‍ സാക്ഷ്യമായി […]

യവനികയ്ക്ക് പിന്നിലെ അനാഥത്വം (നോവല്‍) 1- രണിത. കെ

ഒന്ന് അരങ്ങ് മേക്കപ്പിലെ അവസാന മിനുക്കുപണിയും കഴിയാറായപ്പോള്‍ നളിനി തൊട്ടടുത്തിരുന്ന വാല്‍ക്കണ്ണാടി എടുത്ത് നോക്കി. വര്‍ഷങ്ങള്‍ക്കിപ്പുറം തേച്ച ചായങ്ങള്‍ക്ക് നിറഭേദമോ നിറക്കുറവോ ഇല്ലെന്നുറപ്പു വരുത്തിയ വിശ്വാസം അവളുടെ കണ്ണുകള്‍ക്ക് തിളക്കം കൂട്ടി. ചിറയിന്‍കീഴ്ശാര്‍ക്കര ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉല്‍സവമേളങ്ങളില്‍ അഞ്ചാമത്തെ ദിവസമായ ഇന്ന് തന്റെ നങ്ങ്യാര്‍കൂത്തിന് ശേഷം ഒരു പ്രശസ്ത കഥകളി ഗ്രൂപ്പിന്റെ നളചരിതം കഥ ആടുന്നുണ്ട്. അതിലെ നളന്റെ വേഷമിടുന്നത് പ്രശസ്തി ഒട്ടും താഴ്ന്നിട്ടില്ലാത്തതെക്കേടത്ത് രാഘവനുണ്ണിയാണെന്നറിഞ്ഞിട്ടും നളിനി തളര്‍ന്നില്ല. മറിച്ച് അവളുടെ ഈ രണ്ടാം വരവ് […]

ഭ്രാന്ത കാണ്ഡം – ലത ചുനക്കര

നഗരമധ്യത്തിലെ ആ വലിയ മാളിക ഒരിക്കല്‍ ഭാനുമതിയമ്മയുടെ സ്വപ്നമായിരുന്നു. നിയമ ഓഫീസറായിരുന്ന അവരും , പ്രശസ്ത അഭിഭാഷകനായ ഭര്‍ത്താവും, വിയര്‍പ്പിന്റെ ഓരോ തുള്ളിയും ചേര്‍ത്ത് ഇഷ്ടിക ഇഷ്ടികയായി പണിത വീട്. ഓരോ ചുമരിലും അവരുടെ സ്വപ്നങ്ങളുണ്ടായിരുന്നു; ഓരോ ജനലിലും അവരുടെ ചിരിയുടെ പ്രതിധ്വനിയുമുണ്ടായിരുന്നു കാലം മാറിമറിഞ്ഞു..ഹൈക്കോടതി പടികളില്‍ ഒരു കേസ് ജയിച്ചിറങ്ങിയ നിമിഷം ഭര്‍ത്താവ് ഹൃദയാഘാതം മൂലം വീണു മരിച്ചു. ആ പടികളില്‍ ചിതറിവീണത് അദ്ദേഹത്തിന്റെ ശരീരം മാത്രമായിരുന്നില്ല; ഭാനുമതിയമ്മയുടെ ജീവിതവും കൂടിയായിരുന്നു. മകളും മകനും അവരുടെ […]