ഗുഡ്നസ് ടി വി യുടെ നൂതന സംരംഭമാണ് Hearts of Heaven എന്ന പ്രോഗ്രാം . സാമൂഹ്യ രംഗത്തും സഭാ മേഖലയിലും സമൂഹത്തിന്റെ നന്മയ്ക്കായി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ അവതരിപ്പിക്കുന്ന പ്രോഗ്രാം . അവർ പ്രവർത്തിക്കുന്ന മേഖലകളെയും ആ രംഗത്തേക്ക് വരാൻ പ്രചോദനമേകിയ സാഹചരങ്ങളും വ്യക്തമാക്കുന്നു. ഒപ്പം അവർ നടത്തുന്ന പ്രവർത്തനങ്ങളെയും അവരുടെ കാഴ്ചപ്പാടുകളെയും അവതരിപ്പിക്കുന്നു. ലഹരി വിരുദ്ധ മേഖലയിലും ട്രെയ്നിംഗ് രംഗത്തും നടത്തുന്ന പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന അഡ്വ. ചാർളി പോളിനെക്കുറിച്ചുള്ള രണ്ട് എപ്പിസോഡുകൾ തയ്യാറായി. അജി വർക്കലയാണ് സംവിധാനം . ഗുഡ് നസ് ടി വി ഡയറക്ടർ റവ ഡോ. അലക്സ് ചാലങ്ങാടി യിൽ നിന്നും അഡ്വ. ചാർളി പോൾ മെമന്റോ ഏറ്റുവാങ്ങി
About The Author
No related posts.