ജയന്‍ കീഴറയെന്ന എഴുത്തുകാരന്റെ ‘മാനം’ എന്ന കഥയും റമീസയെന്ന കഥാപാത്രവും എന്നേ ആകര്‍ഷിച്ചു.
ഒരു കാല്‍പ്പനിക രാജ്യത്തെ കാല്‍പ്പനീകതയുള്ള കഥ എന്ന രീതിയില്‍ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു സംഭവത്തെ ആക്ഷേപഹാസ്യമാക്കിയ രചന. സ്വയം വിവസ്ത്രനായിത്തീരാന്‍ വിധിക്കപ്പെട്ട രാജാവിന്റെ അനുഭവം മറ്റാര്‍ക്കും സംഭവിക്കാതിരിക്കുന്നത് ബുദ്ധിമതിയായ റമീസയുടെ ഉചിതമായ ഇടപെടല്‍ മൂലം.
കാലിക പ്രസക്തവും വിപ്ലവകരവുമാണ് ഈ കഥ. ഭരണകര്‍ത്താക്കളുടെ ജല്പനങ്ങളല്ല ജനതയുടെ നന്മയെന്നും രാജാവ് സ്വയം നഗ്‌നനായി പ്രജകളെ നാണംകെടുത്തുന്ന ഒരവസ്ഥ.
കടലുപോലെ പരന്നൊഴുകുന്ന ‘എത്തിസ്’ പട്ടണത്തിന്റെ എല്ലാ തെരുവുകളിലും ജനക്കൂട്ടം നിറഞ്ഞുകഴിഞ്ഞു. അവര്‍ ഉറുമ്പുകൂട്ടങ്ങളെപ്പോലെ ഓടിയെത്തി. നഗരം ഉറങ്ങാതെ കാത്തിരിക്കുന്നു.
രാജാവിന്റെ ഉത്തരവ് പ്രകാരം സ്വയം വസ്ത്രം ഉരിയുന്ന രാജാവിനോപ്പം പ്രജകളും വസ്ത്രം ഉപേക്ഷിക്കണം.
തോല്‍പ്പിക്കാന്‍ തന്റെടമുള്ള ഒരുത്തനും രാജ്യത്തില്ല. അവസാനവസ്ത്രംവരെ ഉരിഞ്ഞുകളഞ്ഞിട്ട് പിരിഞ്ഞുപോണം. രാജകല്പന.
റമീസ വസ്ത്രങ്ങള്‍ കുതിരവണ്ടിയില്‍ കൊണ്ടുപോയി വെച്ചു.
ഇന്നുവരെ താന്‍മാത്രം കണ്ട തന്റെശരീരം പൂര്‍ണ്ണനഗ്‌നരൂപം , ഒരു വെങ്കലപ്രതിമപോലെയുള്ള തന്റെ രൂപം, പല കണ്ണുകള്‍ക്കും ദര്‍ശനവസ്തുവായിമാറാന്‍ പോകുന്നു.
ഈ രാത്രിയില്‍ എത്തിസ് പട്ടണം മരവിച്ചു കിടക്കുന്നു. ഈ മഞ്ഞില്‍ അനുസരണയുള്ള ജനങ്ങള്‍ രാജകല്പന അനുസരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
റമീസക്ക് താന്‍ കീഴ്‌പ്പെടുന്നതുപോലെ തോന്നി. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രോക്കണിഞ്ഞ് അവളുമെത്തി.
രാജാവിന്റെ വരവറിയിച്ച ആരവങ്ങള്‍ മുഴങ്ങി. ‘ഏതുസ്’ തടാകത്തിന്റെ കരയില്‍ ഭീമന്‍ക്ലോക്ക് പന്ത്രണ്ട്പ്രാവശ്യം ശബ്ദിച്ചു. പുതിയ ചരിത്രം രചിക്കപ്പെടാന്‍പോകുന്നു.
രാജാവ് സ്വയം വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു. രാജാവ് വിരൂപനാണ്. ആരോ വിളിച്ചു പറഞ്ഞു.
വസ്ത്രങ്ങളുടെ മനോഹാരിത ആയിരുന്നു രാജാവിന് സൗന്ദര്യം തോന്നാനുണ്ടായ കാരണം.
‘ഇനി നിങ്ങളുടെ ഊഴമാണ്.’ രാജാവ് കല്‍പ്പിച്ചു. കൂടിനിന്ന പലരും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. സ്വന്തം മാനത്തിന്റെ വില തിരിച്ചറിഞ്ഞ റമീസ രാജാവിനെ നോക്കി അലറി. ‘എനിക്ക് പൗരത്വം വേണ്ട. എത്തിസിന്റെ പൗരത്വത്തെക്കാളും എനിക്ക് വലുത് എന്റെ മാനം.’
അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ വീണ്ടും അണിഞ്ഞു കൊണ്ട് ഓരോരുത്തരായിട്ട് ഇതുതന്നെപറഞ്ഞു. ‘ഞങ്ങള്‍ക്കും ഞങ്ങളുടെ മാനം മതി.’
ഒരു സമൂഹം അങ്ങനെ പെയ്തിറങ്ങി. രാജാവ് കീഴടങ്ങി. ‘ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നില്ല. എന്റെ പഴയ ഉത്തരവ് മരവിപ്പിക്കുകയാണ്.’
ഒരു ജനക്കൂട്ടത്തിന് ഒരു പെണ്ണിന്റെ ശബ്ദത്തില്‍നിന്ന് മനംമാറ്റം സംഭവിച്ചു. അതാണ്, ഉയരാന്‍ ഒരു ശബ്ദം വേണം. മൗനംപാലിച്ചിട്ട് കാര്യമില്ല. കാലിക പ്രസക്തമായ കഥ പലതും പറയുന്നു











