വിഷമ വൃക്ഷത്തിന്റെ ഫലത്തിനു
കയ്പ്പായിരിക്കും എന്നു കരുതി
ഇത്ര നാളും കടിക്കാതിരുന്നു
‘ഇതു തോട്ടേക്കരുത്’ എന്ന്
ഒരു ദൈവവും വന്നു പറഞ്ഞില്ല.
പാതി മെയ്യായിരുന്നവൻ
പാതി വഴിയിൽ വേർപിരിഞ്ഞു,
വലം കൈയായിരുന്നവൻ
വരദ ഹസ്‌തത്തെ തള്ളിപ്പറഞ്ഞു,
കൈവെള്ളയിൽ കോഴിച്ചോര പുരണ്ടത്-
ഇരുട്ടിലും കണ്ണറിഞ്ഞു.
അന്ത്യചുംബനത്തിൽ ഉപ്പു പുളിച്ചു,
അന്തി മേഘത്തിൽ ചോര പൊടിഞ്ഞു,
‘ഇന്നിനി സന്ദർശകർ വേണ്ട’
ഗണിക വാതിലടച്ചു.
സന്തോഷ്‌കുമാർ കെ. എം
About The Author
No related posts.