സത്യം – രാജു കാഞ്ഞിരങ്ങാട്

Facebook
Twitter
WhatsApp
Email

ഞാൻ നിന്നിലേക്കും
നീ എന്നിലേക്കും
നടക്കാൻ തുടങ്ങിയിട്ട്
കാലമെത്രയായി !

നടന്ന്, നടന്ന് ഞാൻ എന്നിലും
നീ നിന്നിലും തന്നെ എത്തി –
ച്ചേരുന്നല്ലോ !!-

പ്രണയമേ,
കവിതയും,കാല്പനികതയും
മാറ്റി നിർത്തി
ഞാൻ നിന്നോടൊരു
അപ്രിയ സത്യം പറയാം

നമ്മളൊന്ന് നമ്മളൊന്നെന്ന്
ചുണ്ടുകൾ കൊരുത്തു കൊണ്ടി-
രിക്കുമ്പോഴും
ഞാൻ, ഞാനെന്ന് മാത്രം
ഉള്ളിലൊരു ചൂണ്ട കൊളുത്തി –
വലിക്കുന്നുണ്ട്

About The Author

Leave a Reply

Your email address will not be published. Required fields are marked *