ചാന്ദ്രദൗത്യം: വനിത ഉൾപ്പെടെ 4 സഞ്ചാരികൾ; ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയാകാൻ ക്രിസ്റ്റീന

Facebook
Twitter
WhatsApp
Email

വാഷിങ്ടൻ ∙ യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ 4 സഞ്ചാരികളെയും പ്രഖ്യാപിച്ചു. അമേരിക്കക്കാരായ 2 പുരുഷന്മാരും ഒരു വനിതയും കൂടാതെ ഒരു കാനഡക്കാരനാണ് സംഘത്തിലുള്ളത്. ക്രിസ്റ്റീന കോക്, ജെർമി ഹാൻസൻ, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മെൻ എന്നിവർ അടുത്ത 2 വർഷത്തേക്ക് പദ്ധതിയുടെ ഭാഗമാകും. 10 ദിവസത്തെ ദൗത്യത്തിൽ ഇവർ ആർട്ടെമിസ് രണ്ടിൽ ചന്ദ്രനു ചുറ്റും സഞ്ചരിക്കും.

റീഡ് വൈസ്മെൻ ദൗത്യത്തിന്റെ കമാൻഡറും വിക്ടർ ഗ്ലോവർ പൈലറ്റുമാണ്. ദൗത്യത്തിന്റെ സ്പെഷലിസ്റ്റ് ആയിട്ടാണ് ജെർമി ഹാൻസൻ ചന്ദ്രനെ ചുറ്റാൻ പോകുന്നത്. 300 ദിവസത്തിലധികം തുടർച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് റെക്കോർഡ് സൃഷ്ടിച്ച ക്രിസ്റ്റീന കോക് ആർട്ടെമിസ് 2ലെ പ്രഫഷനൽ എൻജിനീയർ ആണ്. ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയെന്ന ബഹുമതി ഇനി ഇവർക്കു സ്വന്തമാകും.

2024 നവംബറിലാണ് ആർട്ടിമിസ് 2 ദൗത്യം. അര നൂറ്റാണ്ടിനു ശേഷമാണ് നാസ ചാന്ദ്രദൗത്യത്തിൽ മനുഷ്യനെ അയയ്ക്കുന്നത്. 2025 ൽ നടക്കുന്ന തുടർ ദൗത്യമായ ആർട്ടിമിസ് മൂന്നിൽ മനുഷ്യർ ചന്ദ്രനിൽ വീണ്ടുമിറങ്ങും.

English Summary: Four astronauts including a woman in NASA Artemis 2 moon mission

About The Author

Leave a Reply

Your email address will not be published. Required fields are marked *