നമ്മുടെ എല്ലാ പ്രവൃത്തികളുടെയും ആരംഭം ചിന്തയാണ്. നമ്മുടെ ഉദ്യമങ്ങളെല്ലാം ആലോചനയുടെ തുടർച്ചയുമാണ്. ചിന്ത വേരൂന്നിയിരിക്കുന്നത് ഹൃദയത്തിലാണ്. നമ്മുടെ ചിന്തകൾക്ക് ചതുർമുഖമുണ്ട് .അതിൽ നന്മയും തിന്മയുമുണ്ട്. ജീവനും മരണവുമുണ്ട്. വൃക്ഷത്തിന്റെ ഫലം കർഷകന്റെ സാമർഥ്യം വെളിപ്പെടുത്തുമെങ്കിൽ ചിന്തയുടെ പ്രകടനം നമ്മുടെ സ്വഭാവത്തെ പ്രകടമാക്കും. നമ്മുടെ ചിന്തകൾ ചിതറിയതാണെങ്കിലും അവ കൊണ്ട് പുതിയ രൂപങ്ങൾ മനയാനും പുതിയ ജീവിത ചിത്രം വരയ്ക്കാനുമാകട്ടെ.